എല്ലാ ദിവസവും പുതിയ ഉടുപ്പിടാന്‍ കാശ് എവിടെ; വിമര്‍ശകരുടെ വായടപ്പിച്ച് ജാന്‍വി കപൂര്‍

27

പുത്തന്‍ ട്രെന്‍ഡുകള്‍ പരീക്ഷിച്ചും ഫാഷന്‍ വസ്ത്രങ്ങളണിഞ്ഞും കൈയ്യടി നേടുന്ന താരമാണ് ബോളിവുഡ് നടി ജാന്‍വി കപൂര്‍.

അവാര്‍ഡ് നിശകളിലും താര വിവാഹങ്ങള്‍ക്കും ജാന്‍വി അണിയുന്ന വസ്ത്രങ്ങള്‍ ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കാറ്.

Advertisements

എന്നാല്‍ ഒരിക്കല്‍ അണിഞ്ഞ വസ്ത്രം വീണ്ടും ധരിക്കുന്നെന്ന് ചൂണ്ടിക്കാട്ടി താരത്തിനെതിരെ ട്രോളുകള്‍ നിറയുകയാണ്. അത്തരം വിമര്‍ശകര്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് താരമിപ്പോള്‍.

എല്ലാ ദിവസവും പുതിയ വസ്ത്രം ധരക്കാന്‍ മാത്രം പണം താന്‍ സമ്ബാദിച്ചിട്ടില്ലെന്നാണ് താരത്തിന്റെ വാക്കുകള്‍. ഒരു ചാറ്റ് ഷോയിലായിരുന്നു ജാന്‍വിയുടെ ഈ അഭിപ്രായപ്രകടനം.

ട്രോളുകള്‍ തന്നെ ബാധിക്കാറില്ലെന്നും എല്ലാ കാര്യങ്ങളും എല്ലാവരെയും പ്രീതിപ്പെടുത്തുന്ന രീതിയില്‍ ചെയ്യാന്‍ സാധിക്കില്ലെന്നും ജാന്‍വി പറഞ്ഞു.

വിമര്‍ശനം ഞാന്‍ ചെയ്യുന്ന ജോലിയെ കുറിച്ചാണെങ്കില്‍ അത് ഗൗരവമായി എടുക്കുന്നതില്‍ കാര്യമുണ്ട്. പക്ഷെ ജിമ്മിന് പുറത്ത് എന്റെ ലുക്ക് എന്താണെന്നതൊന്നും എന്റെ ജോലിയല്ല താരം പറഞ്ഞു.

ധടക് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ജാന്‍വി കാര്‍ഗില്‍ ഗേള്‍ എന്ന പുതിയ സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് ഇപ്പോള്‍.

Advertisement