അങ്ങനെ മലയാളം ബിഗ് ബോസ് സീസണ്‍ 6 കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ ജാന്‍മണി ദാസ് ഇത്തവണ ഷോയില്‍ എത്തിയിട്ടുണ്ട്. നേരത്തെ കൈരളി ടിവിയുടെ ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത ജാന്‍മണിയെക്കുറിച്ച് മഞ്ജുവാര്യര്‍ പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
‘ജാന്‍മണി എന്റെ ജീവിതത്തില്‍ എന്റെ ഹൃദയത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന ഒരു സുഹൃത്താണ്. ഞാന്‍ ജാന്‍മണിയെ ആദ്യമായി കാണുന്നത് കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഫോട്ടോഷൂട്ടിന്റെ സമയത്താണ്.
കുറെ വര്‍ഷങ്ങള്‍ക്കുശേഷം ഒരു ഇടവേളക്ക് ശേഷം ഞാന്‍ ആദ്യമായി ചെയ്യുന്ന ഒരു ഫോട്ടോഷൂട്ട് ആയിരുന്നു, അന്ന് എന്റെ മുഖത്ത് ചായം തേച്ചത് ജാന്‍മണിയായിരുന്നു’ എന്നായിരുന്നു മഞ്ജു വാര്യര്‍ പറഞ്ഞത്.
ഇതിനു മറുപടിയായി മഞ്ജുവാര്യര്‍ ആണെന്ന് അറിയാതെ മഞ്ജുവിനെ മേക്കപ്പ് ചെയ്ത കഥയും ജാന്‍മണി പറഞ്ഞു. അന്ന് പൂര്‍ണ്ണിമയാണ് ആ അതിനായി ജാന്‍മണിയെ വിളിച്ചത്. എന്നാല്‍ ചെയ്തു കഴിഞ്ഞ ശേഷമാണ് അത് മഞ്ജുവാര്യര്‍ ആയിരുന്നു എന്ന് താന്‍ അറിഞ്ഞതെന്നാണ് ജാന്‍മണി പറഞ്ഞത്. അതേസമയം മഞ്ജുവാര്യര്‍ ദിലീപും ആയുള്ള വിവാഹമോചനത്തിനുശേഷം നടത്തിയ രണ്ടാം വരവില്‍ നടിയെ ആദ്യമായി മേക്കപ്പ് ചെയ്തത് ജാന്‍മണി ആയിരുന്നു.