മുന്‍കാല ബോളിവുഡ് താരസുന്ദരി ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്‍െയും മകളാണ് യുവനടി ജാന്‍വി കപൂര്‍. 2018 ല്‍ ബോളിവുഡ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടി ഇതുവരെ രണ്ടു സിനിമകള്‍ മാത്രമാണ് ചെയ്തിട്ടുള്ളത്.
2016 ല്‍ പുറത്തിറങ്ങിയ മറാത്തി ചിത്രം സൈറാത്തിന്റെ ഹിന്ദിപതിപ്പായിരുന്ന ധഡക് ആയിരുന്നു ജാന്‍വിയുടെ ആദ്യ ചിത്രം. പിന്നീട് ശേഷം രണ്ടു വര്‍ഷം കഴിഞ്ഞാണ് രണ്ടാമത്തെ ചിത്രം പുറത്തിറങ്ങിയത്. ഗുഞ്ചന്‍ സക്‌സേന ആയിരുന്നു ജാന്‍വിയുടെ രണ്ടാമത്തെ ചിത്രം.
സിനിമയില്‍ എന്നതിലുപരി സോഷ്യല്‍ മീഡിയയിലും തിളങ്ങുന്ന താരമാണ് ബോളിവുഡ് നടി ജാന്‍വി കപൂര്‍. താരത്തിന്റെ ചിത്രങ്ങളും മറ്റും നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. സോഷ്യല്‍ മീഡിയയിലെ ആരാധകര്‍ക്കായി രസകരമായ പോസ്റ്റുകള്‍ അവതരിപ്പിക്കാന്‍ ജാന്‍വി കപൂര്‍ ശ്രദ്ധാലുവാണ്.
ഇപ്പോഴിതാ തെന്നിന്ത്യന്‍ സിനിമയിലേക്ക് എത്തുന്നതിന്റെ സന്തോഷം പങ്കുവെക്കുകയാണ് താരം. ആര്‍ആര്‍ആറിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെ ജീനിയര്‍ എന്‍ടിആറിന്റെ അടുത്ത ചിത്രത്തിലേക്ക് നായികയായി എത്തുന്നത് ജാന്‍വി കപൂറാണ്.
Also Read: അതായിരുന്നു ഞാന്‍ ചെയ്ത മമ്മൂട്ടി ചിത്രം പരാജയപ്പെടാന്‍ കാരണം, ഒടുവില്‍ മനസ്സ് തുറന്ന് ഷാജി കൈലാസ്
ജൂനിയര്‍ എന്‍ടിആറിനൊപ്പം വര്‍ക്ക് ചെയ്യുക എന്നത് ജാന്‍വിയുടെ വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു. അതാണിപ്പോള്‍ സാധ്യമാകുന്നത്. ജൂനിയര്‍ എന്‍ടിആറിനൊപ്പമുള്ള ഓരോ ദിവസവും തനിക്ക് ഒരു സ്വപ്‌നം പോലെ തന്നെയാണ് തോന്നുന്നതെന്നും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ സാധിക്കുക എന്നത് ജീവിതത്തിലെ വലിയ സന്തോഷമാണെന്നും ജാന്‍വി പറയുന്നു.