ഞാൻ സെക് സിയാണോ ഒരു ഷാളിൽ ഹോട്ട് ലുക്കിൽ ജാനകി സുധീർ; ക്യാപ്ഷനിൽ വീണ് സോഷ്യൽമീഡിയ

529

ബിഗ്ബോസ് ഷോ നാലാം സീസൺ അവസാനിച്ചിട്ടും മത്സരാർത്ഥികളെ കുറിച്ചുള്ള ചർച്ചകളിലാണ് സോഷ്യൽമീഡിയ. ബിഗ് ബോസ് സീസൺ നാലിൽ മത്സരാർത്ഥിയായി എത്തിയിരുന്നെങ്കിലും ആദ്യം പുറത്തായ മത്സരാർത്ഥിയായിരുന്നു ജാനകി സുധീർ.

ഷോയിൽ നിന്നും പുറത്ത് എത്തിയ ശേഷംതന്റെ ജീവിതത്തെ കുറിച്ചുള്ള ജാനകിയുടെ തുറന്നു പറച്ചിലും താരം നടത്തിയിരുന്നു. തനിക്ക് സ്റ്റെപ്പ് ഡാഡിയാണ്, അമ്മയെ രണ്ടാമത് കല്യാണം കഴിച്ച് കൊടുത്തപ്പോഴാണ് എനിക്ക് ചേച്ചിയെ കിട്ടിയത് എന്ന് ജാനകി ഷോയിൽ പറഞ്ഞിരുന്നു. ഇതേ കുറിച്ചാണ് പിന്നീട് പുറത്തിറങ്ങിയ ശേഷം ഒരു അഭിമുഖത്തിലും ജാനകി പറഞ്ഞിരുന്നു.

Advertisements

കൂടാതെ പുതിയ വിശേഷങ്ങളും ഫോട്ടോ ഷൂട്ട്‌സും റീൽസുമൊക്കെ ആരാധകർക്കായി പങ്കുവെക്കുന്ന തിരക്കിലാണ് ഇപ്പോൾ ജാനകി സുധീർ. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു ഫോട്ടോയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലാകുന്നത്. ഫോട്ടോയേക്കാൽ കൂടുതലും ശ്രദ്ധ നേടിയത് താരം നൽകിയിരിക്കുന്ന ആ ക്യാപ്ഷനാണ്.

ALSO READ- പ്രൊഡക്ഷൻ കൺട്രോളർ പാര പണിതു അവസരം നഷ്ടപ്പെട്ടു; ഒരുപാട് വേദനിപ്പിച്ച ആ സിനിമയ്ക്ക് രണ്ടുദിവസം മാത്രമായിരുന്നു ആയുസ്; വെളിപ്പെടുത്തി ഗീത വിജയൻ

ഇൻസ്റ്റഗ്രാമിലൂടെയാണ് ജാനകി ഹോട്ട് ലുക്കിലുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ ‘ഞാൻ സെക്സിയാണോ.. ഉത്തരം ആവശ്യമില്ല, എനിക്കറിയാം ഞാൻ സെക്സിയാണ്’ എന്നാണ്. ഒരു ഷാൾ കൊണ്ട് മറച്ച് ബാൽക്കെണിയിൽ നിൽക്കുന്ന ഫോട്ടോയാണ് ജാനകി ഇൻസ്റ്റയിൽ പങ്കുവെച്ചിട്ടുള്ളത്. ഫോട്ടോയ്ക്ക് ഏറെ പ്രശംസയാണ് ലഭിക്കുന്നത്. താരം സെ ക് സി ലുക്കിലാണ് എന്നാണ് ഭൂരിപക്ഷം കമന്റുകളും. എന്നാൽ, ഇങ്ങനെ അല്ല എന്നുപറയുന്ന കമന്റുകളും കുറവല്ല.

അതേസമയം, സിനിമ മേഖലയിലും മോഡലിങ്ങിനും അത്ര ഏറെ പ്രശസ്തയല്ലാതിരുന്ന ജാനകിക്ക് പിന്നീട് ബിഗ് ബോസിന് ശേഷം നല്ല അവസരങ്ങളാണ് ലഭിക്കുന്നത്. ബിഗ് ബോസ് ഹൗസിലേക്ക് രണ്ടാമതൊരു എൻട്രി ലഭിച്ചപ്പോൾ തനിക്ക് ലഭിച്ച അവസരങ്ങളെക്കുറിച്ച്ജാനകി മറ്റുള്ള മത്സരാർത്ഥികളോട് തുറന്ന് സംസാരിച്ചിരുന്നു. ഹൗസിലെത്തിയ എല്ലാ മത്സരാർത്ഥികൾക്കും മികച്ച അവസരങ്ങളാണ് പുറത്ത് ഇറങ്ങിയപ്പോൾ ലഭിക്കുന്നതെന്നതാണ് യാഥാർത്ഥ്യം.

ബിഗ് ബോസ് ഹൗസിൽ വെറും ഏഴ് ദിവസം മാത്രമായിരുന്നു ജാനകി വീട്ടിലുണ്ടായിരുന്നത്. താരം എവിക്ടായതിന് ശേഷം ഇൻസ്റ്റയിൽ ഒരു പോസ്റ്റിട്ടിരിന്നു. താൻ താനായി നിന്നതുകൊണ്ടാവാം ആദ്യമേ തന്നെ എവിക്ടായത് എന്ന്. താനിടുന്ന പോസ്റ്റുകളും വീഡയോസും കണ്ട് ആരാധകർ വിലയിരുത്തരുത് എന്നും താൻ ബിഗ് ബോസിൽ താനായ് തന്നെയാണ് നിൽക്കാൻ ശ്രമിച്ചത്. അതുകൊണ്ട് അതിലെ തന്നെ കണ്ട് വേണം എനിക്കെതിരെ പ്രതികരിക്കാനുള്ളതെന്നും താരം പറയാനും സോഷ്യൽ മീഡിയ വഴി പറഞ്ഞിരുന്നു.

ALSO READ- ഒരു അക്ഷരത്തെ മാറ്റി, ഒപ്പം മാറിയത് എന്റെ ജീവിതം; ഞാൻ ആരാണ് എത്ര ശക്തയാണ് എന്ന് തിരിച്ചറിഞ്ഞത് ആ നിമിഷത്തിൽ; അമൃത സുരേഷ് പറയുന്നു

ഒരു യമണ്ടൻ പ്രേമകഥ, ചങ്ക്‌സ്, മാർകോണി മത്തായി എന്നീ സിനിമകളിലും തേനും വയമ്പും ഈറൻ നിലാവ് എന്ന സീരിയലിലും ജാനകി സുധീർ അഭിനയിച്ചിട്ടുണ്ട്. ഒരു ലെസ്ബിയൻ കഥാപാത്രമായി ജാനകി എത്തുന്ന ഹോളി വൗണ്ട് എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്.

ജാനകി നായികയായി എത്തുന്ന മറ്റൊരു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്‌റും താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

Advertisement