താൽപര്യമില്ലെങ്കിൽ ഒരു നോ പറയണം; ഒരാളോടൊപ്പം പോയി എല്ലാം ആസ്വദിച്ചതിന് ശേഷം നടത്തുന്ന മീ ആരോപണങ്ങളോട് യോജിക്കുന്നില്ല: തുറന്നടിച്ച് ജാനകി സുധീർ

135

ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ മത്സരാര്‍ത്ഥി ആയി എത്തി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ജാനകി സുധീര്‍. നടി മോഡല്‍ എന്നീ നിലകളില്‍ സുപരിചിതയായ മുഖമാണ് ജാനകി. ചങ്ക്സ്, ഒരു യമണ്ടന്‍ പ്രേമകഥ, മാര്‍കോണി മത്തായി എന്നീ സിനിമകളിലും ഈറന്‍ നിലാവ്, തേനും വയമ്പും തുടങ്ങിയ സീരിയലുകളിലും ജാനകി അഭിനയിച്ചിട്ടുണ്ട്.

ജാനകിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പൂള്‍ സൈഡില്‍ നിന്നുള്ള ഹോട്ട് ഫോട്ടോകള്‍. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുമായെത്തിയത്. ഒരാഴ്ച മാത്രമേ ബിഗ് ബോസ് വീടിന് ആകത്ത് ചെലവഴിക്കാന്‍ ആയുള്ളു എങ്കിലും പ്രേക്ഷകര്‍ക്ക് ഇടയില്‍ ജാനകി വളരെ അധികം സ്വീകാര്യത നേടിയിരുന്നു. ഷോയിലുണ്ടായിരുന്ന ഏഴ് ദിവസത്തിനുള്ളില്‍ തന്നെ തന്റെ ചില വലിയ സ്വപ്നങ്ങള്‍ നടി പങ്കുവച്ചിരുന്നു.

Advertisements

എനിക്ക് നല്ല അവസരങ്ങള്‍ കിട്ടുന്നില്ല. ഈ ഷോയിലേക്ക് വന്നതിന് ശേഷം കൂടുതല്‍ ആളുകള്‍ എന്നെ അറിയാന്‍ തുടങ്ങും. അപ്പോള്‍ എനിക്ക് അവസരങ്ങള്‍ കിട്ടിയേക്കും. മറ്റേത് ഒത്തിരി കഷ്ടപാടാണ്. കുറച്ചൊക്കെ വളര്‍ച്ചയുണ്ടെങ്കിലും ഇപ്പോഴും സ്ട്രഗിളിംഗാണ്.

പിന്നില്‍ നിന്നും മുന്നിലേക്ക് വരേണ്ടവരെയാണ് ഞാന്‍ പ്രതിനിധികരിക്കുന്നത്. അവര്‍ക്കൊക്കെ എന്നില്‍ നിന്നും പ്രചോദനം കിട്ടട്ടേ എന്നും ആഗ്രഹിക്കുന്നു. ഇതിനകം 13 സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും ജാനകി ബിഗ് ബോസില്‍ തുറന്നു പറഞ്ഞു. റിലീസിന് ഒരുങ്ങി നില്‍ക്കുന്ന ഹോളി വൗണ്ട് എന്ന ചിത്രത്തെ കുറിച്ചും ഷോയില്‍ ജാനകി സംസാരിച്ചിരുന്നു. ഇപ്പോഴിതാ സിനിമ റിലീസ് ആകുന്നു എന്ന സന്തോഷമാണ് ജാനകി പങ്കുവയ്ക്കുന്നത്.

Also Read: എപ്പോഴും വഴക്കിടും, എന്തിനാണെന്ന് പോലും മനസ്സിലാവാറില്ല, അവസാനദിവസങ്ങളില്‍ പോലും വഴക്കായിരുന്നു,പക്ഷേ മണിച്ചേട്ടനെ ഒത്തിരി ഇഷ്ടം; കലാഭവന്‍ മണിയെക്കുറിച്ച് നിത്യാദാസ് പറയുന്നു

ഹോളി വൗണ്ട് എന്ന ചിത്രം സംവിധാനം ചെയ്യുന്നത് അശോക് ആര്‍ നാഥ് ആണ്. ചിത്രം ആഗസ്റ്റ് 12 ന് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യും. സ്വ വ ര്‍ ഗ്ഗാനുരാഗികളുടെ കഥ പറയുന്ന ചിത്രമാണ് ഹോളി വൗണ്ട്. ചിത്രത്തിലെ കേന്ദ്ര നായിക വേഷമാണ് ജാനകി സുധീര്‍ ചെയ്യുന്നത്. അതുവരെ ചെറിയ ചെറിയ റോളുകള്‍ ചെയ്ത ജാനകിയ്ക്ക് ആദ്യം വന്നിരുന്നത് ചിത്രത്തിലെ സെക്കന്റ് ഹീറോയിന്‍ വേഷമായിരുന്നു അത്രെ.

എന്നാല്‍ അഭിനയ സാധ്യതയുള്ള, കേന്ദ്ര കഥാപാത്രത്തെ തന്നെ ജാനകി ചോദിച്ചു വാങ്ങുകയായിരുന്നു. അത്തരം ഒരു കഥാപാത്രത്തെ വളരെ കംഫര്‍ട്ട് ആയി അഭിനയിക്കാന്‍ സാധിച്ചു. ഹോളി വൗണ്ട് എന്ന സിനിമ തന്നെ സംബന്ധിച്ച് വലിയ പ്രതീക്ഷയാണെന്നും ജാനകി പറഞ്ഞിരുന്നു. സിനിമയില്‍ അവസരങ്ങള്‍ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ട താരമാണ് ജാനകി സുധീര്‍.

തന്റെ സിനിമാ മോഹത്തിലേക്ക് തുറക്കപ്പെടുന്ന വലിയൊരു വാതില്‍ ആയിട്ടാണ് ജാനകി ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയില്‍ എത്തിയത്. എന്നാല്‍ ഏഴ് ദിവസം കൊണ്ട് പുറത്താക്കപ്പെട്ടു. അതേ സമയം തനിയ്ക്ക് ഇപ്പോള്‍ നല്ല അവസരങ്ങള്‍ വരുന്നുണ്ട് എന്നാണ് ജാനകി പറയുന്നത്.

അതിനിടെ, മീ ടു വിനെ കുറിച്ച് തുറന്നുപറഞ്ഞുകൊണ്ടുള്ള ജാനകിയുടെ ഒരു അഭിമുഖമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മീ ടു ആരോപണങ്ങളോട് താന്‍ യോജിക്കുന്നില്ലെന്ന് നടി പറയുന്നു. ഒരാളോടൊപ്പം പോയി അതിനു ശേഷം നടത്തുന്ന മീ ടു ആരോപണങ്ങള്‍ ഒരിക്കലും യോജിക്കാന്‍ കഴിയാത്ത കാര്യമാണെന്നും ജാനകി വ്യക്തമാക്കി.

Also Read: അന്ന് ബഷീർ പറഞ്ഞത് ഞങ്ങൾ ഭാര്യയും ഭർത്താവുമെന്ന്; ശ്രീയക്ക് ഒപ്പമുള്ള ബഷീറിന്റെ പഴയ വീഡിയോ വീണ്ടും വൈറൽ; അന്ന് ശരിക്കും എന്താണ് സംഭവിച്ചത്

‘എന്റെ അനുഭവം വച്ച് ആരും പിടിച്ചു കൊണ്ടുപോയി പീഡിപ്പിക്കില്ല. ഒരു വര്‍ക്കിന് വിളിച്ചാല്‍, ഇങ്ങനെ ഉണ്ടെങ്കില്‍ ഇങ്ങനെ ഉണ്ടെന്ന് പറയാറുണ്ട്. അപ്പോള്‍ താല്‍പര്യമില്ലെങ്കില്‍ ഒരു നോ പറഞ്ഞാല്‍ അവിടെ തീരും. അല്ലാതെ അപ്പോള്‍ അവരോട് നോക്കാം എന്നൊക്കെ പറഞ്ഞിട്ട്, അവരോടൊപ്പം പോയി എന്തെങ്കിലും ഒക്കെ സംഭവിച്ചിട്ട് പിന്നെയാണ് ഇത് പറയുന്നതിനോട് യോജിക്കാനാവില്ല.’ ജാനകി കൂട്ടിച്ചേര്‍ത്തു.

അങ്ങനെ ഒരു കോള്‍ വന്നാല്‍ പെട്ടെന്ന് പോവേണ്ട കാര്യമില്ല, ഒരു നോ പറഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമല്ലേ ഉള്ളൂവെന്ന് ജാനകി ചോദിക്കുന്നു. അതേസമയം, എന്നും അതിജീവിതയ്‌ക്കൊപ്പമാണെന്ന് ദിലീപ് വിഷയത്തില്‍ പ്രതികരിച്ച് ജാനകി പറഞ്ഞു. അത് കരുതി കൂട്ടി ചെയ്ത ഒരു സംഭവമാണെന്നും അതിനെ ഞാന്‍ ന്യായീകരിക്കുന്നില്ലെന്നും ജാനകി തുറന്നുപറഞ്ഞു.

Advertisement