തമിഴ് സൂപ്പര്‍താരം രജനികാന്ത് നായകനായി എത്തിയ പുതിയ ചിത്രം ജയിലര്‍ തിയ്യേറ്ററുകളില്‍ വന്‍വിജയം സ്വന്തമാക്കി കുതിക്കുകയാണ്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് എങ്ങുനിന്നും മികച്ച പ്രതികരണമാണ്ലഭിക്കുന്നത്.
അണ്ണാത്തെ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രജനികാന്ത് ജയലറിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. കേരളത്തിലെ തിയ്യേറ്ററുകളിലൊന്നടങ്കം തരംഗമായി തീര്‍ന്നിരിക്കുകയാണ് ജയിലര്‍.
കേരളത്തില്‍ രജനികാന്ത് ചിത്രത്തിന് ആരാധകരേറെയാണെങ്കിലും ജയിലറിലെ മോഹന്‍ലാലിന്റെ ഗസ്റ്റ് റോളും വിനായകന്റെ വില്ലന്‍ വേഷവുമൊക്കെയാണ് പ്രേക്ഷകരെ കൂടുതല്‍ ആകാംഷയിലാഴ്ത്തിയത്.
ചിത്രം പുറത്തിറങ്ങി ആദ്യ ദിനം തന്നെ കേരളത്തില്‍ നിന്നും 5.58 കോടി രൂപ കളക്ഷനാണ് നേടിയത്. ഇപ്പോഴിതാ ആദ്യ മൂന്ന് ദിവസം കൊണ്ട് ജയിലര്‍ തങ്ങളുടെ തിയ്യേറ്ററില്‍ നിന്നും നേടിയ റെക്കോര്‍ഡ് കളക്ഷനെ കുറിച്ച് അറിയിച്ചിരിക്കുകയാണ് തിരുവനന്തപുരത്തെ മള്‍ട്ടിപ്ലക്‌സ് തിയ്യേറ്ററായ ഏരീസ് പ്ലക്‌സ്.
Also Read: സൗന്ദര്യക്കൊപ്പം ആ സീനൊക്കെ ചെയ്തപ്പോള്‍ ഏറെ വിഷമം തോന്നി; തുറന്നു പറഞ്ഞു രമ്യ കൃഷ്ണന്‍
ആദ്യത്തെ മൂന്ന് ദിവസം കൊണ്ട് അമ്പത് ലക്ഷത്തോളം രൂപയാണ് ജയിലര്‍ പ്രദര്‍ശനത്തിലൂടെ നേടിയതെന്ന് ഏരീസ് പ്ലക്‌സ് അധികൃതര്‍ അറിയിച്ചു. ഇതോടെ തിയ്യേറ്ററിന്റെ ചരിത്രത്തില്‍ ആദ്യമായി ഏറ്റവും വേഗത്തില്‍ 50 ലക്ഷം കടന്ന ചിത്രമായി മാറിയിരിക്കുകയാണ് ജയിലര്‍.
യഷ് നായകനായി എത്തി തിയ്യേറ്റര്‍ ഒന്നടങ്കം പിടിച്ചുകുലുക്കിയ പാന്‍ ഇന്ത്യന്‍ ചിത്രം കെജിഎഫ് 2 ആയിരുന്നു ഏരിസിലെ ഇതുവരെയുള്ള ഫാസ്റ്റസ്റ്റ് 50 ലക്ഷം ചിത്രം. നാല് ദിവസം കൊണ്ടാണ് ഈ തിയ്യേറ്ററില്‍ കെജിഎഫ് 50 ലക്ഷം കളക്ഷന്‍ നേടിയത്. ഈ റോക്കോര്‍ഡാണ് ഇപ്പോള്‍ ജയിലര്‍ തകര്‍ത്തത്.