തിങ്കളാഴ്ചയും ജയിലർ ടിക്കറ്റിനായി ഇടി കൂടുന്ന കാഴ്ച! മികച്ച കളക്ഷനോടെ 500 കോടി ക്ലബിലേക്ക്; കേരളത്തിൽ നിന്ന് മാത്രം 30 കോടിയോളം!

1647

ഏറെക്കാലത്തിന് ശേഷം കേരളത്തിലെ തിയേറ്ററുകളിൽ ഹൗസ് ഫുൾ ഷോയും പ്രേക്ഷകരുടെ തിരക്കും സമ്മാനിച്ചിരിക്കുകയാണ് സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രം ജയിലർ. ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത ചിത്രത്തിന് തിയറ്ററിൽ ഓരോ ദിവസവും തിരക്ക് വർധിക്കുകയാണ്.

നെൽസൺ ദിലീപ് കുമാർ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രത്തിൽ മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലും കന്നഡ സൂപ്പർ ഹീറോ ശിവരാജ് കുമാറും കാമിയോ റോളിൽ തിളങ്ങിയിരുന്നു. ചിത്രത്തിന് റിലീസ് ദിനം തൊട്ട് മികച്ച കളക്ഷനാണ് നേടാനായത്. സിനിമയ്ക്ക് ലഭിച്ച ഗംഭീര വരവേൽപ്പ് തെന്നിന്ത്യൻ സിനിമാ ലോകത്തിന് തന്നെ പുത്തൻ ഉണർവ്വാണ് നൽകുന്നത്.

Advertisements

തിങ്കളാഴ്ചയും തിയേറ്ററുകളിൽ ടിക്കറ്റിനായി േ്രപക്ഷകർ തിരക്കിടുന്ന കാഴ്ചയാണ് കാണാനായത്. തിരക്കൊഴിയാത്ത തിയേറ്ററുകൾ മികച്ച കളക്ഷൻ നൽകിയതോടെ 500 കോടി ക്ലബിലേക്ക് കടക്കുകയാണ് ചിത്രം.

ALSO READ- ‘അയ്യപ്പനായിട്ട് എന്റെ മുഖമാവും ഇനി കാണാൻ പോകുന്നത്’; താരത്തിന്റെ വാക്കുകൾ സത്യമാകുന്നോ? ഓട്ടിസം ബാധിച്ച കുട്ടി വരച്ച അയ്യപ്പന്റെ ചിത്രം ഉണ്ണി മുകുന്ദന്റേത്

അവധി ദിവസം കഴിഞ്ഞുവരുന്ന വർക്കിംഗ് ഡേ ആയ തിങ്കളാഴ്ചയും മികച്ച കളക്ഷൻ ജയിലർ സ്വന്തമാക്കിയത് ചിത്രത്തിന്റെ ജനകീയത വെളിവാക്കുകയാണ്. പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്നും 15 കോടിയാണ് തിങ്കളാഴ്ച മാത്രം ചിത്രം നേടിയത്.

ഇതുവരെ 122 കോടിയാണ് തമിഴ്‌നാട്ടിൽ നിന്നും ചിത്രം സ്വന്തമാക്കിയിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റ് ആയ മനോബാല ട്വീറ്റ് ചെയ്തു. റിലീസായി അഞ്ച് ദിവസത്തിൽ 351.92കോടിയാണ് ലോകമെമ്പാടുമായി ചിത്രം കളക്ട് ചെയ്തത്.

ALSO READ- എന്റെ അമ്മ മ രി ച്ചെന്നാണ് പറഞ്ഞിരുന്നത്; പതിനാലാം വയസിലാണ് ജീവിച്ചിരിപ്പുണ്ട് എന്ന സത്യമറിഞ്ഞത്; വലിയ ഷോക്കായിരുന്നു, പിന്നീട് വാശിയായി: ലക്ഷ്മിപ്രിയ

ജയിലർ കേരളത്തിൽ നിന്ന് മാത്രം വാരിയത് 28 കോടിയാണ്. ചിത്രം ഇന്ന് 30 കോടി കടക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. അതേസമയം, വേൾഡ് വൈഡ് ബോക്‌സ് ഓഫീസിൽ നിന്നും അഞ്ച് ദിവസത്തിൽ 321 കോടിയാണ് പൊന്നിയൻ സെൽവൻ 2 നേടിയത്. ഈ റെക്കോർഡും ഭേദിച്ചിരിക്കുകയാണ് ജയിലർ.

ചിത്രത്തിൽ വിനായകൻ, രമ്യകൃഷ്ണൻ, തമന്ന, സുനിൽ എന്നിവരും ചിത്രത്തിലുണ്ട്. സൺ പിക്‌ചേർസിന്റെ ബാനറിൽ കലാനിധി മാരാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അനിരുദ്ധാണ് സംഗീതം. മുത്തുവേൽ പാണ്ഡ്യൻ എന്ന റിട്ടയേർഡ് പോലീസ് ഓഫീസറായാണ് ജയിലറിൽ രജനി കാന്ത് എത്തുന്നത്.

Advertisement