ആ തള്ള ഇഷ്ടമില്ലാതെ വായിൽ കുത്തിക്കേറ്റുകയാണ് എന്ന് കമന്റ്; അമ്മ ഒരുപാട് വിഷമിച്ചിട്ടും പോസ്റ്റ് ചെയ്യുന്നത് ഇക്കാരണത്താൽ:ജഗതിയുടെ മകൾ പാർവതി പറയുന്നു

179

1974 ൽ പുറത്തിറങ്ങിയ കന്യാകുമാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്ന് വന്ന നടനാണ് ജഗതി ശ്രീകുമാർ. മലപ്പുറത്ത് വെച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ താരം പിന്നീട് അഭിനയരംഗത്ത് നിന്ന് വിട്ട് നില്ക്കുകയായിരുന്നു.കോമഡിയും, സീരിയസ് വേഷങ്ങളും ഒരേ പോലെ കൈകാര്യം ചെയ്തിരുന്ന വ്യക്തിയാണ് ജഗതി ശ്രീകുമാർ.

അദ്ദേഹത്തിന്റെ അസ്സാന്നിധ്യം മലയാള സിനിമയ്ക്ക് നികത്താനാകാത്തതുമാണ്. അപകടത്തിന് ശേഷം വിശ്രമജീവിതത്തിലായ താരത്തിന്റെ അവസ്ഥയിൽ മലയാള സിനിമാപ്രേക്ഷകർക്ക് തീരാവേദനയുമുണ്ട്.

Advertisements

ഇതിനിടെ ജഗതി ശ്രീകുമാറിനെ വീണ്ടും വെള്ളിത്തിരയിൽ കാണാനായത് ആരാധകർക്ക് മറക്കാനായിട്ടില്ല. സിബിഐ 5 ചിത്രത്തിൽ വിക്രം എന്ന സിബിഐ സീരീസിലെ ഒഴിച്ചുകൂടാനാവാത്ത കഥാപാത്രമായാണ് ജഗതി എത്തിയത്. ഡയലോഗുകളൊന്നും ഇല്ലെങ്കിലും താരത്തിന്റെ സാന്നിധ്യം തന്നെ ചിത്രത്തിന് വലിയ മുതൽക്കൂട്ടായിരുന്നു.

ALSO READ- നല്ല ഫുഡ് ഉണ്ടെങ്കിലും കഴിക്കുക കഞ്ഞിയും ചമ്മന്തിയും; വലിയ വീട്ടിൽ തറയിൽ 50 രൂപയുടെ ബെഡ്ഷീറ്റ് വിരിച്ചാണ് ഇപ്പോഴും കിടപ്പ്; നസീർ സംക്രാന്തിയുടെ ജീവിതം ഇങ്ങനെ

താരത്തിന്റെ തിരിച്ചുവരവിൽ മിക്കവർക്കും സന്തോഷം ഉണ്ടെങ്കിലും ചിലർ ഇതിനിടയിലും നെഗറ്റീവ് കമന്റുകൾ പറഞ്ഞിരുന്നു. ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ വരുന്ന കമന്റുകളെ കുറിച്ച് സംസാരിക്കുകയാണ് ജഗതിയുടെ മകൾ പാർവതി ഷോൺ.

നെഗറ്റീവ് കമന്റുകളാണ് കൂടുതലും വരുന്നത്. താൻ പപ്പയോടൊപ്പമുല്ള ചിത്രം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്താൽ പറയും താൻ ലൈക്കിന് വേണ്ടിയാണ് ചിത്രം പോസ്റ്റ് ചെയ്തതെന്നും എന്നാൽ തനിക്ക് അതിന്റെ ആവശ്യമില്ലെന്നും പാർവതി പറയുന്നു.

ALSO READ-ഈ തീരുമാനം എടുക്കുന്നത് അത്ര എളുപ്പമായിരുന്നില്ല; തങ്ങൾക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തി ജീവയും അപർണയും

പ്രേക്ഷകർക്ക് പപ്പയെ കുറിച്ച് അറിയാൻ താത്പര്യമുണ്ട്, കാരണം അവരാണ് പപ്പയെ വളർത്തിയതെന്നും പപ്പയുടെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ താനാണ് നോക്കുന്നതെന്നും പപ്പയുടെ വിശേഷങ്ങൾ താൻ പങ്കുവെക്കുന്നത് ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയാണെന്നും പാർവതി കൂട്ടിച്ചേർത്തു.

നെഗറ്റീവ് കമന്റുകൾ തന്നെ വേദനിപ്പിക്കുന്നില്ല.. എന്നാൽ അമ്മയ്ക്ക് ഇതൊക്കെ കാണുമ്പോൾ വിഷമം തോന്നാറുണ്ടെന്നും ഒരിക്കൽ പപ്പയ്ക്ക് ചോറുരുള വാരിക്കൊടുന്ന അമ്മയുടെ വീഡിയോ പങ്കുവെച്ചിരുന്നതെന്നംു അപ്പോൾ അതിന് താഴെ വന്ന കമന്റ് ആ തള്ള ഇഷ്ടമില്ലാതെ വായിൽ കുത്തിക്കേറ്റുകയാണ് എന്നാണെന്നും അമ്മയെ ഒരുപാട് ഇത് വേദനിപ്പിച്ചിട്ടുണ്ടെന്നും പാർവതി കൂട്ടിച്ചേർത്തു.

Advertisement