‘പത്തൊമ്പതാം വയസില്‍ പ്രണയം സഫലമായി, ഒരിക്കലും കാമുകിയെ ചതിച്ചിട്ടില്ല; പിരിയാന്‍ കാരണമായത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍’: ജഗതി പറഞ്ഞതിങ്ങനെ

339

മലയാള സിനിമാ ലോകത്ത് ചിരിയുടെ മാലപ്പടക്കം തീര്‍ത്ത് പ്രേക്ഷകര്‍ക്കിടയിലേയ്ക്ക് ഇറങ്ങി വന്ന നടനാണ് ജഗതി ശ്രീകുമാര്‍. താരത്തിന് പകരം വെയ്ക്കാന്‍ ഇന്ന് സിനിമാ ലോകത്ത് ആരും തന്നെയില്ലെന്ന് എടുത്ത് പറയണം. കാരണം അദ്ദേഹത്തിലുള്ള അഭിനയ മികവ് തന്നെ. അപ്രതീക്ഷിതമായുണ്ടായ അപകടമാണ് താരത്തെ തളര്‍ത്തി കളഞ്ഞത്. എന്നാല്‍ നടന്റെ തിരിച്ചു വരവ് ആഗ്രഹിക്കുകയാണ് മലയാളികളും. സിബിഐ5ല്‍ ഒരു സീനില്‍ പ്രത്യക്ഷപ്പെട്ട് അദ്ദേഹം അമ്പരപ്പിക്കുകയും ചെയ്തു.

അതുപോലെ പ്രേക്ഷക പ്രിയങ്കരിയാണ് മല്ലിക സുകുമാരന്‍. ജഗതിയുടെ ആദ്യത്തെ പ്രണയവും ഭാര്യയുമായിരുന്നു മല്ലിക. 10 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് നടി സുകുമാരന്റെ ജീവിതത്തിലെത്തിയത്. കലാലയ വേദികളിലായിരുന്നു ജഗതി-മല്ലിക പ്രണയം മൊട്ടിട്ടത്. താമസിയാതെ തന്നെ പ്രണയസാഫല്യവും. എന്നാല്‍ പക്വതയില്ലാത്ത കാലത്ത് നടന്ന വിവാഹവും പ്രണയം അധികകാലം നീണ്ടില്ല.

Advertisements

10 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് ഇരുവരും രണ്ട് വഴിക്ക് തിരിഞ്ഞു. പിന്നീടാണ് നടന്‍ സുകുമാരന്‍ മല്ലികയെ വിവാഹം ചെയ്തത്. ഈ ബന്ധം ഇന്നും ദൃഢതയോടെ നില്‍ക്കുകയാണ്. പലപ്പോഴും തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് നടി വെളിപ്പെടുത്തിയിട്ടുണ്ട്.

ALSO READ- ‘സൈക്കിളൊക്കെ ചവിട്ടി പോയി, അവസരം ചോദിച്ച് പാടിയിട്ടുണ്ട്; മോഹന്‍ലാലിനെ പേടിയായിരുന്നു എല്ലാവര്‍ക്കും; ആ ഒരു രൂപ ഇന്നും സൂക്ഷിച്ച് വെച്ചിട്ടുണ്ട്’: എംജി ശ്രീകുമാര്‍

അതേസമം, മുന്‍പ് തന്റെ ആദ്യ വിവാഹത്തെ കുറിച്ച് ജഗതി തുറന്ന് പറഞ്ഞത് അതു തന്റെ പ്രണയ സാഫല്യമെന്നായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈരളി ടിവിക്ക് നല്‍കിയ ഒരു അഭിമുഖത്തിലാണ് ജഗതി തന്റെ ജീവിതത്തില്‍ നടന്ന സംഭവങ്ങളെ പറ്റി പറഞ്ഞത്. കോളേജില്‍ പഠിക്കുമ്പോള്‍ ഉണ്ടായ പ്രണയമായിരുന്നു അത്. തന്റെ കാമുകിയെയാണ് വിവാഹം കഴിച്ചതെന്നാണ് ജഗതി വിശദീകരിച്ചത്.

താന്‍ ഒരിക്കലും തന്റെ കാമുകിയെ താന്‍ ചതിച്ചിട്ടില്ല. വിവാഹം കഴിച്ച് പിന്നീട് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായപ്പോഴാണ് തമ്മില്‍ പിരിഞ്ഞതെന്നും ജഗതി വ്യക്തമാക്കി. തനിക്ക് ആദ്യത്തെ പ്രണയം ഉണ്ടായത് കോളേജില്‍ പഠിക്കുമ്പോഴാണ്. അന്ന് പ്രായം പതിനേഴ് വയസായിരുന്നു. പിന്നെ പത്തൊമ്പത് വയസായപ്പോഴേക്കും ആ പ്രണയം സഫലമായി എന്നും അന്ന് ജഗതി ശ്രീകുമാര്‍ വിശദമാക്കിയിരുന്നു.

ALSO READ- ‘ഒരു തിരിച്ച് വരവ് ആഗ്രഹിച്ചില്ല, പഠിക്കാനാണ് യുഎസിലേക്ക് പോയത്, എട്ട് വര്‍ഷം സിനിമയെ തന്നെ മറന്നു’: ബ്രേക്ക് എടുത്തതിനെ കുറിച്ച് അഭിരാമി

അന്ന് തന്റേത് തമാശ പ്രേമമൊന്നും ആയിരുന്നില്ല. ഞങ്ങള്‍ വിവാഹിതരായി. ആ ബന്ധം സാമ്പത്തിക പ്രശന്ങ്ങളുള്ളതിനാലാണ് പിന്നീട് പതിനൊന്ന് വര്‍ഷം കഴിഞ്ഞ് പിരിയേണ്ടി വന്നത്. പിന്നെ താന്‍ വീണ്ടും ഒരു അറേഞ്ച്ഡ് മാരേജിന് വിധേയനായെന്നും ജഗതി പറഞ്ഞിരുന്നു.

അതേസമയം,സുഖ ദുഖം ഒരുമിച്ച് പങ്കിടാന്‍ ദമ്പതികള്‍ തയ്യാറാണെങ്കില്‍ പ്രണയം നല്ലതാണെന്നും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വന്നപ്പോഴാണ് തങ്ങള്‍ വേര്‍പി രിഞ്ഞതെന്നും താരം വെളിപ്പെടുത്തിയിരുന്നു.

Advertisement