ഹാസ്യ സാമ്രാട്ടിന്റെ തിരിച്ച് വരവ്: ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയത്തിലേക്ക്; പരസ്യചിത്രം ഉടന്‍

64

നടൻ ജഗതി ശ്രീകുമാർ വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. ജഗതിയുടെ മകൻ രാജ്കുമാർ ആരംഭിക്കുന്ന പരസ്യ കമ്പനിയായ ജഗതി ശ്രീകുമാർ എന്റർടെയ്ൻമെന്റ്‌സ് ചിത്രീകരിക്കുന്ന പരസ്യത്തിലാണ് ജഗതി അഭിനയിക്കുന്നത്.

Advertisements

2012 മാർച്ചിലാണ് കാർ അപകടത്തിൽ ജഗതിക്ക് പരിക്കേറ്റത്. ഏഴ് വർഷത്തെ ചികിത്സക്ക് ശേഷമാണ് ജഗതി അഭിനയത്തിലേക്ക് തിരിച്ചുവരുന്നത്.

സിനിമയിലെ സുഹൃത്തുക്കളെ കാണാനും ഇടപഴകാനും സാധിച്ചാൽ ജഗതിയുടെ തിരിച്ചുവരവിന് വേഗതകൂടുമെന്ന് ഡോക്ടർമാർ പറഞ്ഞതായി രാജ്കുമാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിന്റെ പരസ്യത്തിലാണ് ജഗതി ക്യാമറക്ക് മുന്നിൽ എത്തുന്നത്. ജഗതി ശ്രീകുമാർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ആദ്യത്തെ പരസ്യചിത്രത്തിൽ മകൻ രാജ്കുമാർ, മകൾ പാർവതി ഷോൺ, മറ്റ് കുടുംബാംഗങ്ങളും അഭിനയിക്കുന്നുണ്ട്.

നിരവധി പരസ്യ ചിത്രങ്ങളിൽ ചെയ്തിട്ടുള്ള സിധിനാണ് ക്രിയേറ്റീവ് ഡയറക്ടർ.പരസ്യ ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മവും ജഗതി ശ്രീകുമാർ എന്റർടെയ്ൻമെന്റ് പരസ്യ കമ്പനിയുടെ ഉൽഘാടനവും 27ന് വൈകിട്ട് ഏഴിന് സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിൽ വച്ച് നടക്കും.

ചലച്ചിത്ര താരങ്ങളും ജഗതിയുടെ സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുക്കും. പരസ്യത്തിന്റെ ലോഞ്ചിങ് തിരുവനന്തപുരത്ത് വെച്ചാകും നടക്കുക. വരും വർഷം സിനിമയിൽ അഭിനയിക്കാൻ ജഗതി തയ്യാറെടുക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും രാജ്കുമാർ പറഞ്ഞു. സിൽവർ സ്റ്റോം എം.ഡി ഷാലിമാർ, സുധീർ അമ്പലപ്പാട് എന്നിവരും വാർത്ത സമ്മേളനത്തിൽ

Advertisement