വര്‍ഷങ്ങളായി മലയാള സിനിമാ രംഗത്തും ടെലിവിഷന്‍ രംഗത്തും തിളങ്ങി നില്‍ക്കുന്ന താരമാണ് ജഗദീഷ്. നായകനായും കൊമേഡിയനായും സഹനടനായും വില്ലനായും എല്ലാം പകര്‍ന്നാടിയിട്ടുള്ള ജഗദീഷ് ഒരു മികച്ച തിരക്കഥാ കൃത്തും ഗായകനും കൂടിയാണ്.
അതേ സമയം അടുത്തിടെ ജഗദീഷിന്റെ ഭാര്യ ഡോ. പി രമയുടെ വിയോഗ വാര്‍ത്ത വലിയ ദുഃഖത്തോടെ ആണ് എല്ലാവരും കേട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്ന രമയ്ക്ക് 61 വയസ് ആയിരുന്നു. കേരളത്തെ പിടിച്ച് കുലുക്കിയ പല കേസുകളിലും ഫൊറന്‍സിക് രംഗത്ത് രമ നടത്തിയ കണ്ടെത്തലുകള്‍ ഏറെ വിലപ്പെട്ടവ ആയിരുന്നു.
ആറ് വര്‍ഷത്തെ പാര്‍ക്കിന്‍സണ്‍സ് രോഗ കാലത്തോടാണ് ഡോ. രമ വിട പറഞ്ഞത്. വ്യക്തി ജീവിതത്തിലും കുടുംബജീവിതത്തിലും നിഴല്‍ പോലെ കൂടെ നിന്നിരുന്ന തന്റെ പ്രിയതമയുടെ വേര്‍പാട് ജഗദീഷിനെ സംബന്ധിച്ചിടത്തോളം വലിയ വേദന ആയിരുന്നു. ഈ ലോകത്തോട് വിട പറയുന്ന ദിവസവും രമ വലിയ ഉത്സാഹത്തില്‍ ആയിരുന്നു എന്നാണ് ജഗദീഷ് പറയുന്നത്. ഭാര്യ രമയാണ് വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത് എന്നും താന്‍ ഷൂട്ടിങ് തിരക്കിലായിരിക്കും എന്നും ജഗദീഷ് പറയുന്നു.
പുതിയ ചിത്രമായ കാപ്പായുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കെവേയാണ് അദ്ദേഹം ഭാര്യ രമയെ കുറിച്ച് സംസാരിച്ചത്. മക്കളെ ഓര്‍ത്ത് അഭിമാനം തോന്നുന്ന കാര്യത്തെ കുറിച്ചും വീട്ടുകാര്യങ്ങള്‍ നോക്കി നടത്തിയിരുന്നതിനെ കുറിച്ചും സംസാരിക്കവെയാണ് രമയെ കുറിച്ച് ജഗദീഷ് സംസാരിച്ചത്.
തന്റെ കുട്ടികള്‍ രണ്ട് പേരും ഡോക്ടര്‍മാരാണ്. അവര്‍ ഡോക്ടര്‍മാര്‍ ആവാനുള്ള പ്രധാന കാരണം എന്റെ ഭാര്യ തന്നെയാണെന്നാണ് ജഗദീഷ് പറയുന്നത്. താനൊക്കെ സിനിമയില്‍ ഓടി നടക്കുന്ന കാലത്ത് കുട്ടികളുടെ കാര്യത്തില്‍ മാക്സികം ശ്രദ്ധ എടുത്തത് ഭാര്യയാണ്.
തങ്ങളുടെ കുടുംബജീവിതത്തില്‍ ഗൃഹനാഥന്റെ ഡ്യൂട്ടിയും കൂടി അവള്‍ ഏറ്റെടുക്കുകയായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് ഇപ്പോള്‍ വലിയ നഷ്ടം തോന്നുന്നു. രമ ശരിക്കും ഒരു ആള്‍ റൗണ്ടര്‍ ആയിരുന്നു. കുട്ടികളുടെ കാര്യം ആയിക്കോട്ടെ, എന്റെ കാര്യം ആയിക്കോട്ടെ. ബാങ്കിലെ കാര്യങ്ങള്‍ പോലും നന്നായി ചെയ്തെന്നാണ് ജഗദീഷ് പറയുന്നത്.
ഒഫീഷ്യലായി വലിയ പോസ്റ്റില്‍ കഴിയുന്ന ആളാണ്. അതിനിടയില്‍ ഇതിനൊക്കെ സമയം കിട്ടുക എന്നത് വലിയ ബുദ്ധിമുട്ടാണ്. എന്നിട്ടും രമ അതെല്ലാം നോക്കി കണ്ടു ഭംഗിയായി ചെയ്യും. എന്നെ സംബന്ധിച്ച് രമയുടെ വേര്‍പാട് വലിയ നഷ്ടം ആണെന്ന് അദ്ദേഹം കണ്ണീരോടെ പറയുന്നു.
തങ്ങളുടെ കുട്ടികള്‍ രണ്ട് പേരും ഡോക്ടര്‍മാര്‍ ആയതില്‍ ഞാന്‍ ഹാപ്പിയാണ്. അതില്‍ അഭിമാനിക്കുന്നു. അവര്‍ സോഷ്യലി കമ്മിറ്റഡ് ആയിട്ടുള്ള ഡോക്ടര്‍മാര്‍ തന്നെയാണെന്നും നല്ല ശമ്പളമുള്ള സ്വകാര്യ ആശുപത്രിയിലെ ജോലി വേണ്ടെന്ന് വെച്ച് രണ്ട് പേരും സര്‍ക്കാര്‍ ആശുപത്രിയിലാണ് ജോലി ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.
ഒരു അച്ഛന്‍ എന്ന നിലയില്‍ അതൊക്കെ എനിക്ക് ഇഷ്ടപ്പെട്ട കാര്യമാണ്. മൂത്ത മകള്‍ ചെന്നൈയില്‍ മെഡിക്കല്‍ കോളേജില്‍ അസിസ്റ്റിന്റ് പ്രൊഫസര്‍ ആണ്. രണ്ടാമത്തെ മകള്‍ തിരുവനന്തപുരത്തെ മെന്റല്‍ ഹോസ്പിറ്റലിലെ സെക്യാട്രിസ്റ്റ് ആണ്െന്നും അദ്ദേഹം വിശദീകരിച്ചു. ജീവിതത്തില്‍ തനിച്ചാണെന്ന് തോന്നുന്നില്ല, രമ ഇപ്പോഴും എന്റെ അടുത്തുതന്നെ ഉണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം എന്നും ജഗദീഷ് ബിഹൈന്‍വുഡ്സിനോട് സംസാരിക്കവെ പ്രതികരിച്ചു.