ഇപ്പോഴും നൊമ്പരമാണ്, ഒരായുസിലെ മുഴുവന്‍ കാര്യങ്ങളും നേരത്തെ ചെയ്ത് വെച്ചതുകൊണ്ടാകാം രമയെ ദൈവം നേരത്തെ വിളിച്ചത്; ജഗദീഷ്

432

മലയാള സിനിമയുടെ ഒരു ഭാഗം തന്നെയാണ് നടൻ ജഗദീഷ്. നായകനായും സഹനടനായും വില്ലനായും ജഗദീഷ് തിളങ്ങിയിട്ടുണ്ട്. ആദ്യം മുതലെ മലയാള സിനിമയുടെ ഭാഗമാണ് താരം . നടന്റെ ഭാര്യ അന്തരിച്ചിട്ട് അധികമൊന്നും ആയില്ല. പലപ്പോഴും രമയെക്കുറിച്ച് ജഗദീഷ് തുറന്നു പറഞ്ഞിട്ടുണ്ട്. വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് രമയായിരുന്നു.

Advertisements

ഇപ്പോൾ രമയ്ക്ക് ഇഷ്ടമുള്ള ഗായികയെക്കുറിച്ചും പാട്ടിനെക്കുറിച്ചും നടൻ സംസാരിക്കുന്നത് . സ്റ്റാർ മാജിക് വേദിയിൽ എത്തിയപ്പോഴാണ് ഓർമ്മകൾ നടൻ പങ്കുവെച്ചത്. ചിത്രയുടെ പാട്ടാണ് കോളർ ട്യൂൺ ആയി വെച്ചിട്ടുള്ളത്. കാതിൽ തേന്മയായി എന്ന് തുടങ്ങുന്ന പാട്ട്. ഇഷ്ടം എന്നതിലുപരി ഒരു നൊമ്പരമാണ് ആ പാട്ട് കേൾക്കുമ്പോൾ തോന്നാറുള്ളത്.

അത് കേൾക്കുമ്പോൾ സന്തോഷമുണ്ട് അതേസമയം എൻറെ മനസ്സിൽ പെട്ടെന്ന് ഓടിയെത്തുന്നത് രമയുടെ മുഖമാണ്. സംഗീതത്തിന് നമ്മളെ വേറെ ലോകത്ത് കൂട്ടിക്കൊണ്ടുപോകാൻ കഴിയും ജഗദീഷ് പറഞ്ഞു. നേരത്തെ പല അഭിമുഖത്തിൽ ഭാര്യയെ കുറിച്ച് നടൻ സംസാരിച്ചിട്ടുണ്ട്. ഒരു വീട് വെക്കാൻ തീരുമാനിച്ചപ്പോൾ രമയായിരുന്നു എല്ലാം സെറ്റ് ആക്കിയത്.

ഉള്ള പൈസ വെച്ച് അധികം ആഡംബരമില്ലാത്ത ഒരു വീടുണ്ടാക്കാൻ ആയിരുന്നു ഞങ്ങൾ തീരുമാനിച്ചത്. വീട്ടിലെ കാര്യങ്ങളൊക്കെ ചെയ്തത് രമ ആണ്. എല്ലാം നേരത്തെ ചെയ്തു വെച്ചതു കൊണ്ടായിരിക്കാം ദൈവം രമയെ നേരത്തെ വിളിച്ചത് ജഗദീഷ് പറഞ്ഞു.

https://youtu.be/nRd080FR8Ek

Advertisement