ആ പാട്ട് എനിക്ക് ഇഷ്ടത്തേക്കാള്‍ നൊമ്പരമാണ്, അത് രമയുടെ പ്രിയപ്പെട്ട പാട്ടാണ്, ഭാര്യയുടെ ഓര്‍മ്മകളില്‍ കണ്ണുനീരോടെ ജഗദീഷ്

164

വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനും തിരക്കഥാകൃത്തും ഒക്കെയാണ് ജഗദീഷ്. നായകന്‍, സഹനടന്‍, കോമഡി, വില്ലന്‍ തുടങ്ങി എല്ലാ വേഷങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്. മിനിസ്‌ക്രീന്‍ അവതാരകനായും റിയാലിറ്റി ഷോ ജഡ്ജായും എല്ലാം താരം സജീവമാണ്.

Advertisements

ഒരു കോളേജ് അധ്യാപകന്‍ ആയിരുന്ന ജഗദീഷ് അഭിനയത്തോടുള്ള ഇഷ്ടത്തെ തുടര്‍ന്നാണ് സിനിമയില്‍ എത്തുന്നത്. ഇപ്പോള്‍ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവമാണ് നടന്‍. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ജഗദീഷ്.

Also Read: വിവാഹവേഷത്തിൽ തിളങ്ങി മേഘ്‌ന വിൻസെന്റ്; വധുവായി ഒരുങ്ങിയതിന് പിന്നിലെ കാരണം തേടി സോഷ്യൽമീഡിയ

പലപ്പോഴും പല വേദികളിലും വെച്ച് ജഗദീഷ് തന്റെ ഭാര്യയെ കുറിച്ച് വാചാലനാവാറുണ്ട്. എതിര്‍ദിശയില്‍ സഞ്ചരിക്കുന്ന രണ്ടുപേരായിരുന്നു തങ്ങളെന്നും എന്നാല്‍ ഒത്തൊരുമയോടെ കഴിയുന്നവരായിരുന്നുവെന്നും മക്കള്‍ ഡോക്ടര്‍മാരായതില്‍ മുഴുവന്‍ ക്രേഡിറ്റും രമയ്ക്കാണെന്നും ജഗദീഷ് പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ ഒരു റിയാലിറ്റി ഷോയില്‍ വെച്ച് ഭാര്യയുടെ ഓര്‍മ്മകളില്‍ കണ്ണുനീര്‍ പൊഴിക്കുന്ന ജഗദീഷിന്റെ വീഡിയോയാണ് വൈറലാവുന്നത്. രമയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായിക ചിത്രയാണെന്നും താന്‍ കോളര്‍ ട്യൂണായി വെച്ചിട്ടുള്ളത് ചിത്രയുടെ പാട്ടാണെന്നും ജഗദീഷ് വിതുമ്പലോടെ പറയുന്നു.

Also Read:എനിക്ക് കഥ ഭയങ്കര ഇഷ്ടമായി; നമുക്കിത് ചെയ്യാം എന്ന് പറഞ്ഞപ്പോള്‍ ‘അത് ശരിയാവില്ല സാറേ’ എന്നാണ് ആന്റണി പറഞ്ഞത്: മോഹന്‍ലാല്‍

അതിന് പിന്നാലെ രമയുടെ പ്രിയപ്പെട്ട പാട്ടായ കാതില്‍ തേന്മഴയായി എന്ന പാട്ട് ചിത്ര പാടുന്നുണ്ട്. അതുകേട്ടപ്പോള്‍ ജഗദീഷിന്റെ കണ്ണുകള്‍ നിറയുന്നത് വീഡിയോയില്‍ കാണാം. വീഡിയോ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

Advertisement