വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനും തിരക്കഥാകൃത്തും ഒക്കെയാണ് ജഗദീഷ്. നായകന്‍, സഹനടന്‍, കോമഡി, വില്ലന്‍ തുടങ്ങി എല്ലാ വേഷങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്. മിനിസ്‌ക്രീന്‍ അവതാരകനായും റിയാലിറ്റി ഷോ ജഡ്ജായും എല്ലാം താരം സജീവമാണ്.
ഒരു കോളേജ് അധ്യാപകന്‍ ആയിരുന്ന ജഗദീഷ് അഭിനയത്തോടുള്ള ഇഷ്ടത്തെ തുടര്‍ന്നാണ് സിനിമയില്‍ എത്തുന്നത്. ഇപ്പോള്‍ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവമാണ് നടന്‍. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ജഗദീഷ്.
തീപ്പൊരി ബെന്ന ചിത്രമാണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. രാഷ്ട്രീയത്തിന് ഏറെ പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ് ചിത്രം. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ വെച്ച് ജഗദീഷ് പറഞ്ഞ കാര്യങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
തനിക്ക് ഇപ്പോള്‍ രാഷ്ട്രീയമൊന്നുമില്ല. രാഷ്ട്രീയത്തില്‍ താന്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്നത് മമ്മൂട്ടിയെ ആണെന്നും എല്ലാ പാര്‍ട്ടിക്കും അദ്ദേഹം സ്വീകാര്യനായതുകൊണ്ടാണെന്നും താന്‍ ഇപ്പോള്‍ രാഷ്ട്രീയം ഉപേക്ഷിച്ചത് താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനോട് രമക്കും മക്കള്‍ക്കും യോജിപ്പ് ഇല്ലാത്തതുകൊണ്ടാണെന്നും ജഗദീഷ് പറയുന്നു.
ആദ്യം ഇതൊന്നും കണക്കിലെടുക്കാതെയാണ് താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അവരുടെ വാക്കുകള്‍ കേള്‍ക്കാതിന്റെ തക്ക ഫലം താന്‍ അനുഭവിച്ചുവെന്നും ഏത് തെരഞ്ഞെടുപ്പിലും താന്‍ പരാജിതനും പരിഹാസ്യനുമാണെന്നും ജഗദീഷ് പറയുന്നു.