വർഷങ്ങളായി മലയാള സിനിമാ രംഗത്തും ടെലിവിഷൻ രംഗത്തും തിളങ്ങി നിൽക്കുന്ന താരമാണ് ജഗദീഷ്. നായകനായും കൊമേഡിയനായും സഹനടനായും വില്ലനായും എല്ലാം പകർന്നാടിയിട്ടുള്ള ജഗദീഷ് ഒരു മികച്ച തിരക്കഥാ കൃത്തും ഗായകനും കൂടിയാണ്. നായക വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള താരം സഹതാരമായും നെഗറ്റീവ് വേഷങ്ങളിലും എല്ലാം ഇപ്പോഴും സിനിമാലോകത്ത് സജീവമാണ്. തമാശ കഥാപാത്രങ്ങൾ മാത്രമ്ലല, സീരിയസായ വേഷങ്ങളും തനിക്ക് ചേരുമെന്ന് ഈയടുത്ത് ഇറങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ താരം തെളിയിച്ചിരുന്നു.
അതേസമയം, മുൻപ് ജഗദീഷിനെ നായകനാക്കി രഞ്ജി പണിക്കറിന്റെ തിരക്കഥയിൽ ഷാജികൈലാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു സ്ഥലത്തെ പ്രധാന പയ്യൻസ്. സൂപ്പർ താരങ്ങളെ വെച്ച് മാത്രം സിനിമ ചെയ്യുന്ന സംവിധായകനും തിരക്കഥാകൃത്തും ചുവടുമാറ്റി പിടിച്ചെങ്കിലും ഈ ചിത്രവും ഹിറ്റായിരുന്നു. ജഗദീഷ് നായകനായ ചിത്രം അക്കാലത്തെ വാണിജ്യ വിജയങ്ങളിൽ മുന്നിൽ തന്നെയുണ്ടായിരുന്നു.
അതേസമയം, അന്ന് മോഹൻലാലിനെയും മമ്മൂട്ടിയെയും പോലുള്ള താരങ്ങൾ മാത്രം നായകൻമാരായിരുന്ന കാലത്ത് തന്നെ പോലൊരു നടനെ പ്രധാനകഥാപാത്രമാക്കി സിനിമ നിർമിക്കാനുള്ള കാരണത്തെക്കുറിച്ച് പറയുകയാണ് ജഗദീഷ്.
ALSO READ- പരിനീതിയുമായി വിവാഹനിശ്ചയം കഴിഞ്ഞോ? ആപ്പ് നേതാവ് രാഘവ് ഛദ്ദയുടെ മറുപടി ചർച്ചയാകുന്നു
സൂപ്പർ സ്റ്റാറിനെ മാത്രം വെച്ച് സിനിമ എടുത്ത് കഴിഞ്ഞാൽ പിന്നെ സൂപ്പർസ്റ്റാറുകളുണ്ടായാൽ മാത്രമെ അവരുടെ ചിത്രങ്ങൾ വിജയിക്കുകയുള്ളൂ എന്ന തോന്നൽ അവർക്കുണ്ടായിരുന്നുവെന്നാണ് ജഗദീഷ് പറയുന്നു.
അതുകൊണ്ടു തന്നെ അധികം ഗ്ലാമർ ഒന്നുമില്ലാത്ത സാധാരണ താരത്തെ വെച്ച് സിനിമയെടുക്കാൻ അവർ തീരുമാനിച്ചു. ജഗദീഷിനെ നായകനാക്കി രഞ്ജി പണിക്കറിന്റെ തിരക്കഥയിൽ ഷാജികൈലാസ് സംവിധാനം ചെയ്ത ചിത്രം അങ്ങനെയാണ് പിറന്നത്.
ഡയലോഗിനും തന്റെ ശബ്ദത്തിനും ഗാംഭീര്യം കുറവായിരിക്കുമെന്ന് എന്നെ കൊണ്ട് അവർ പറയിപ്പിച്ചിരുന്നു.
രഞ്ജി പണിക്കർക്ക് അറിയാമായിരുന്നു തന്റെ ശബ്ദത്തിന് മോഹൻലാലിന്റെയോ, മമ്മൂക്കയുടെയോ, സുരേഷ് ഗോപിയുടെയോ ശബ്ദ ഗാംഭീര്യമൊന്നും ഉണ്ടാവില്ലെന്നും ജഗദീഷ് പറയുന്നു.