മേക്കപ്പ് ആർട്ടിസ്റ്റായി സിനിമയിൽ പ്രവേശിക്കുകയും, പിന്നീട് നായികയായി മാറുകയും ചെയ്ത താരമാണ് സുഹാസിനി. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. കൂടെവിടെ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായാണ് സുഹാസിനി മലയാളത്തിലേക്ക് കടന്ന വരുന്നത്. തുടർന്ന് തെന്നിന്ത്യൻ സിനിമകളുടെ ഭാഗമായി സുഹാസിനി മാറി.
ഇപ്പോഴിതാ തന്റെ കുടുംബജീവിതത്തെ കുറിച്ചും, ഭർത്താവിനെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് സുഹാസിനി. എബിപിക്ക് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. മണിരത്നത്തിന്റെ ഭാര്യയായിരിക്കുക എന്നത് ഒരു ഫുൾ ടൈം ജോലിയാണോ എന്ന ചോദ്യത്തിന്, ‘ഒരു ജോലിയേക്കാൾ ബുദ്ധിമുട്ടാണ് മണിരത്നത്തിന്റെ ഭാര്യയായിരിക്കാൻ. അതിന് 24 മണിക്കൂർ പോരാ,’ എന്നായിരുന്നു സുഹാസിനിയുടെ മറുപടി.
കല്ല്യാണം കഴിച്ചതും കുടുംബമായി ജീവിക്കുന്നതും തന്റെ ജീവിതത്തിലെ തികച്ചും അവിചാരിതമായ സംഭവമാണെന്നും, മാത്രമല്ല ആരും തന്നോട് ഒന്നും ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. ഒന്നിച്ചുള്ള സമയങ്ങൾ ഞാനും, മണിരത്നവും ആസ്വാദിക്കുന്നുണ്ട്. എല്ലാ ദിവസവും തങ്ങളുടെ മനോഹരമായ കോർട്ട് യാർഡിൽ ഒന്നിച്ചിരുന്ന് അത്താഴം കഴിക്കുന്നതാണ് പതിവ്.
‘ഞങ്ങൾ രണ്ടാളും വളരെ സന്തോഷത്തിലാണ് ജീവിക്കുന്നത്. ഞങ്ങൾ മൂൺലൈറ്റ് ആസ്വദിക്കുന്നു, ബീച്ചിൽ നിന്നുമെത്തുന്ന തണുത്ത കാറ്റ് ആസ്വദിക്കുന്നു. ഭൂമിയിൽ ലഭിക്കാവുന്ന ഏറ്റവും നല്ല ഭക്ഷണം ലഭിക്കുന്നു, ഞങ്ങളുടെ സൗത്ത് ഇന്തൃൻ ഭക്ഷണം. ഞങ്ങൾ മുഖാമുഖമിരുന്ന് ഒരുമിച്ച് ഭക്ഷണം ആസ്വദിക്കുമ്ബോൾ ഞാൻ പറയാറുണ്ട്, എന്ത് ഭാഗ്യവാൻമാരാണ് നമ്മൾ എന്ന്. വളരെ കുറച്ചാളുകളെ അങ്ങനെ ചെയ്യാറുള്ളുവെന്ന് എനിക്കു തോന്നുന്നു. ഞങ്ങളുടെ കൂട്ടിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്, ലോകം ഞങ്ങൾക്ക് നൽകിയതിലും. ഞങ്ങൾക്ക് പരസ്പരം വിരസത തോന്നിയിട്ടില്ല ഇതുവരെ,’
എന്റെ 20ാം വയസ്സിൽ ഹോർമോണുകൾ മറ്റൊരു രീതിയിലാണ് പ്രവർത്തിച്ചത്. അതിനാൽ എനിക്ക് ആ സമയം ഒരു അപ്പാർട്ട്മെന്റിൽ സുഹൃത്തുക്കൾക്കൊപ്പം കുടുംബത്തിന്റേതായ പ്രശ്നങ്ങൾ ഒന്നുമില്ലാതെ ജീവിക്കാനായിരുന്നു ആഗ്രഹം. എനിക്ക് എന്റെ കരിയർ വേണമായിരുന്നു, എന്റെ സ്വാതന്ത്ര്യം വേണമായിരുന്നു. പക്ഷേ പിന്നീട് പതിയെ, ഒരു ഫാമിലി സെറ്റപ്പിലേക്ക് മാറിയപ്പോൾ ഉള്ളിൽ തന്നെ ചില മാറ്റങ്ങൾ സംഭവിക്കുകയായിരുന്നു,’ സുഹാസിനി പറഞ്ഞു.