അഭിനേത്രി ആയിരിക്കുക എളുപ്പമുള്ള ജോലിയല്ല; എനിക്ക് എക്‌സൈറ്റ്‌മെന്റ് ലഭിക്കുന്ന മറ്റൊരു കാര്യമുണ്ടായിരുന്നു, പദ്മപ്രിയയുടെ തുറന്ന് പറച്ചിലുകൾ ഇങ്ങനെ

87

മലയാളികൾക്ക് ഇഷ്ടമുള്ള നായികമാരിൽ ഒരാളാണ് പദ്മപ്രിയ. സിനിമയിൽ നിന്ന നീണ്ട ഇടവേള എടുത്ത താരം ഒരു തെക്കൻ തല്ലു കേസ് എന്ന ചിത്രത്തിലൂടെയാണ് വീണ്ടും അഭിനയരംഗത്ത് സജീവമായത്. ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖം വൈറലായി കൊണ്ടിരിക്കുകയാണ്.

മിർച്ചി മലാളത്തിന് നല്കിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; സിനിമയിൽ എന്നെ മോട്ടിവേറ്റ് ചെയ്യുന്ന ഒന്നും ഉണ്ടായിരുന്നില്ല. എനിക്ക് ബോറടിച്ച് തുടങ്ങിയിരുന്നു. ഇത് കാശുണ്ടാക്കാൻ പറ്റുന്ന മേഖലയാണെന്നാണ് ആളുകൾ ധരിച്ച് വെച്ചിരിക്കുന്നത്. ഞാൻ പക്ഷെ കാശുണ്ടാക്കിയിട്ടില്ല.

Advertisements

Also Read
എനിക്ക് ചികിത്സ വേണ്ട മരണം മതിയെന്നാണ് സഹോദരിയോട് പറഞ്ഞത്; തുറന്ന് പറച്ചിലുമായി സഞ്ജയ് ദത്ത്‌

ഞാൻ ആഗ്രഹിച്ചത് രാവിലെ 9 മുതൽ വൈകീട്ട് 5 വരെയുള്ള ജോലിയാണ്. പക്ഷേ സിനിമ അങ്ങനെ അല്ല. അഭിനേതാവായിരിക്കുക തീർത്തും പ്രയാസമുള്ള കാര്യമാണ്. എനിക്ക എക്‌സൈറ്റ്‌മെന്റ് തരുന്ന മറ്റൊരു കാര്യമുണ്ടായിരുന്നു. അതിന് വേണ്ടിയാണ് ഞാൻ ഇടവേള എടുത്തത്.

പുറത്ത് പോയുള്ള പഠനം ലോകത്തെ കുറിച്ചുള്ള എന്റെ കാഴ്ച്ചപ്പാട് തന്നെ മാറ്റി. സിനിമയിൽ സുഹൃത്തുക്കളെ ഉണ്ടാക്കുക എന്നത് വളരെ അധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഡബ്യൂസിസി വന്നപ്പോൾ ആണ് സുഹൃത്തുക്കളെ ഉണ്ടാക്കാൻ സാധിക്കും എന്ന് മനസ്സിലായത്. 5 വർഷം മുന്ന് എങ്ങനെയായിരുന്നോ എനിക്ക് സിനിമയോടുള്ള ബന്ധം അതിൽ നിന്ന് വ്യത്യസ്തമാണ് ഇപ്പോഴുള്ള ബന്ധം.

Also Read
എന്റെ ഭാര്യക്ക് എവിടെ സ്‌പേസ് കൊടുക്കണമെന്ന് എനിക്കറിയാം; നെഗറ്റീവ് കമന്റുകൾക്ക് മറുപടിയുമായി അശ്വതിയും രാഹുലും

മലയാളത്തിന് പുറമേ തെലുങ്ക്, ഹിന്ദി, ബംഗാളി സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരമാണ് പദ്മപ്രിയ. തെലുങ്കിലൂടെയാണ് താരം അരങ്ങേറിയത്. 2017 ലാണ് താരം സിനിമയിൽ നിന്ന വിട്ട് നിന്നത്. വണ്ടർ വിമൺ ആണ് പദ്മപ്രിയയുടെ നിലവിൽ പുറത്തിറങ്ങിയ ചിത്രം

Advertisement