ഇതുവരെ വിവാഹമോചിതര്‍ ആയിട്ടില്ല; പക്ഷെ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്; ഒടുവില്‍ പ്രതികരിച്ച് ജിഷിന്‍

1012

മിനിസ്‌ക്രീന്‍ സീരിയല്‍ പ്രേക്ഷകരായ മലയാളികള്‍ക്ക് ഏറെ സുപരിചിതരായ താര ദമ്പതികള്‍ ആണ് ജിഷിന്‍ മോഹനും വരദയും. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇവര്‍. ഇരുവരും ഒരുമിച്ച് അഭിനയിച്ച അമല എന്ന പരമ്പരയുടെ സെറ്റില്‍ വച്ചാണ് പ്രണയത്തിലാകുന്നത്.

ഇതിന് പിന്നാലെ വിവാഹം കഴിക്കുകയും ആയിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ ദമ്പതികളെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. താരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്ന വീഡിയോസും ഇവരുടെ വിശേഷങ്ങളുമൊക്കെ ആരാധകര്‍ വളരെ പെട്ടെന്ന് ഏറ്റെടുക്കുകയും ചെയ്യുന്ന് പതിവാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും പിരിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് എങ്ങും.

Advertisements

ഇതിനിടെ, കഴിഞ്ഞ ഒരു മാസമായി ഇരുവരും വേര്‍പിരിഞ്ഞു എന്നുള്ള വാര്‍ത്തകളാണ് സോഷ്യല്‍മീഡിയയില്‍ കാണാന്‍ കഴിയുന്നത്. ഈ വാര്‍ത്തകള്‍ക്ക് പ്രതികരണവുമായി ജിഷിനും വരദയും നേരത്തെ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാലും ഇവരുടെ ആരാധകരുടെ സംശയങ്ങള്‍ ഇനിയും മാറിയിട്ടില്ല. അതുകൊണ്ടു തന്നെ ഈ ഈ വര്‍ത്തയ്ക്കെതിരെ പ്രതികരിച്ചു കൊണ്ട് ജിഷിന്‍ രംഗത്തെത്തിയിരിക്കുകയാണ്.

ALSO READ- എനിക്ക് ആ ഭ്രാന്തുണ്ട്, അതുകൊണ്ട് അത് എനിക്ക് പേടിയില്ല; മാളവിക ജയറാമിന്റെ ഇഷ്ടങ്ങൾ ഇങ്ങനെ

നേരത്തെ, വിവാഹ മോചന വാര്‍ത്തയോട് പ്രതികരിച്ച് വരദ രംഗത്തെത്തിയിരുന്നു. ഇനിയും ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ തക്കതായ തക്കതായ നടപടി സ്വീകരിക്കുമെന്നാണ് താരം പറഞ്ഞത്. ഇതുവരെയും വിവാഹമോചിതരായിട്ടില്ലെന്നും ആവുമ്പോള്‍ അറിയിക്കാമെന്നും വരദ പ്രതികരിച്ചിരുന്നു.

ഇപ്പോഴിതാ, വിഷയത്തില്‍ ജിഷിന്റെ പ്രതികരണവും പുറത്തുവന്നിരിക്കുകയാണ്. ഇരുവരുടെയും ഷൂട്ടിങ് ആവിശ്യത്തിന് വേണ്ടി എല്ലാവരെയും പോലെ തങ്ങളും പല സഥലങ്ങളില്‍ ആയതുകൊണ്ട് വേര്‍പിരിഞ്ഞു ജീവിക്കുന്നു എന്ന് മാത്രമേയുള്ളൂ. അല്ലാതെ തങ്ങള്‍ ഇത് വരെയും വിവാഹമോചിതരായിട്ടില്ല-എന്നാണ് താരത്തിന്റെ വാക്കുകള്‍.

ALSO READ- കഴിച്ചത് രണ്ട് വിവാഹങ്ങൾ, ആദ്യത്തെ വിവാഹം പതിനെട്ടാം വയസ്സിൽ, രണ്ടും അടിച്ചു പിരിഞ്ഞു, ഇപ്പോൾ മൂന്നാമത്തെ ബന്ധത്തിൽ, മമ്മൂട്ടിയുടെ നായികയായി എത്തിയ നടിയുടെ ജീവിതത്തിൽ സംഭവിച്ചത്

തങ്ങളുടെ മകന്റെ പഠനവും വരദയുടെയും തന്റെയും ഷൂട്ടിങ് ലൊക്കേഷനുകളുടെ സ്ഥലമാറ്റവും കാരണം ആണ് തങ്ങള്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്ന് ജിഷിന്‍ വ്യക്തമാക്കി. തനിക്ക് ഒരുമാസത്തില്‍ പകുതി ദിവസങ്ങള്‍ എറണാകുളത്തും പകുതി സമയം തിരുവനന്തപുരത്തും താമസിക്കുന്നത് കൊണ്ടാണ് തങ്ങള്‍ രണ്ട് ഇങ്ങനെ വേര്‍പിരിഞ്ഞു ജീവിക്കേണ്ടി വരുന്നത്. തങ്ങള്‍ വിവാഹമോചിതരായതു കൊണ്ട് അല്ല ഇങ്ങനെ സംഭവിക്കുന്നത് എന്നും ജിഷിന്‍ പറഞ്ഞു.

വരദ ഇപ്പോള്‍ മകനുമായി തൃശൂരില്‍ വരദയുടെ വീട്ടില്‍ ആണ് താമസിക്കുന്നത്. അവിടെ മകന്റെ കാര്യങ്ങള്‍ എല്ലാം നോക്കാന്‍ വരദയുടെ മാതാപിതാക്കള്‍ ഉണ്ട്. മകന്റെ സുരക്ഷയും കൂടെ കണക്കിലെടുത്താണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നാണ് വിവരം. എന്നാല്‍ കുടുംബചിത്രങ്ങള്‍ അധികമൊന്നും ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറില്ല.

അതേസമയം, തങ്ങള്‍ക്ക് ഒരുമിച്ച് ലീവ് കിട്ടുന്ന ചില ദിവസങ്ങളില്‍ തങ്ങള്‍ മൂന്നുപേരും എറണാകുളത്തുള്ള തങ്ങളുടെ ഫ്‌ലാറ്റില്‍ ഒന്നിച്ചു കൂടുമെന്നും അല്ലാതെ ഇതുവരെയും തങ്ങള്‍ ബന്ധം വേര്‍പിരിഞ്ഞിട്ടില്ലെന്നും ജിഷിന്‍ പ്രതികരിച്ചു.

ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിക്കുന്നതിനിടെ തന്നെയാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. എന്നാല്‍ ഇക്കഴിഞ്ഞ ഓണത്തിന് വരദ പങ്ക് വെച്ച ചിത്രത്തില്‍ ജിഷിനെ മാത്രം കാണാതിരുന്നത് ആരാധകര്‍ക്ക് പലതരത്തിലുള്ള സംശയങ്ങളും സമ്മാനിച്ചിരുന്നു. ഇത് ജിഷിന്റെ തിരക്ക് കാരണമാണെന്നാണ് മറ്റു ചിലര്‍ വിശദീകരിക്കുന്നത്.

Advertisement