‘ഇത് എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ എനിക്കൊരു ഐഡിയയുമില്ല;നിങ്ങളുടെയൊക്കെ പ്രാർത്ഥന എന്റെ കൂടെ ഉണ്ടാകണം’ എന്ന് ജീവ; സ്‌പെഷ്യൽ വിശേഷത്തെ കുറിച്ച് അപർണ

589

മലയാളം മിനിസ്‌ക്രീൻ ബിഗ് സ്‌ക്രീൻ പ്രേമികൾക്ക് ഏറെ സുപരിചിതരായ താരജോഡികളാണ് ജീവ ജോസഫും അപർണ തോമസും. ടെലിവിഷൻ ഷോകളിലൂടെയും സിനിമകളിലൂടെയും ജീവ തന്റെ സാന്നിദ്ധ്യം അറിയിക്കുമ്പോൾ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അപർണ എത്തുന്നത്.

അപർണയും ജീവയും ഒന്നിച്ചുള്ള വീഡിയോകളുമായാണ് അപർണ മിക്കപ്പോഴും എത്തുന്നത്. ചിലപ്പോഴൊക്കെ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഇരുവരുടേയും സുഹൃത്തുക്കളും ഉണ്ടാകാറുണ്ട്. തങ്ങളടെ ദാമ്പത്യ ജീവിതത്തിലെ കുഞ്ഞ് കുഞ്ഞ് തമാശകൾ എല്ലാം ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇരുവരുടെയും അഭിമുഖങ്ങൾ പ്രേക്ഷകർക്ക് അതിലും വലിയ എന്റർടൈൻമെന്റ് ആണ് നൽകാറുള്ളത്.

Advertisements

ഇതിനിടെ, അപർണ ഒരുക്കിയ ഒരു സ്പെഷ്യൽ ചോദ്യോത്തര വേളയിൽ ജീവ നൽകിയ മറുപടിയൊക്കെ വൈറലായി മാറിയിരുന്നു. പൊതുവേ സ്ത്രീകൾക്ക് പുരുഷന്മാരോട് ചോദിക്കാൻ മടിയുള്ള എന്നാൽ അവരിൽ നിന്ന് അറിയാൻ ആഗ്രഹമുള്ള ചില ചോദ്യങ്ങളാണ് ഇവ എന്ന മുഖവുരയോടെയാണ് അപർണ ചോദ്യങ്ങളുമായി എത്തിയത്. സെ ക് സ് ലൈഫുമായി ബന്ധപ്പെട്ടുള്ള ചില ചോദ്യങ്ങൾ ഒക്കെയായിരുന്നു അപർണ ഒരുക്കി വെച്ചിരുന്നത്. ഇതിനൊക്കെയുള്ള മറുപടി പറഞ്ഞ ജീവയ്ക്ക് വലിയ ചമ്മലാണെന്ന് വ്യക്തമായിരുന്നു. രസകരമായിട്ടുള്ള ചില വീഡിയോകൾ ആണ് ഇവർ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയത്.

ALSO READ- തുണി മാറിക്കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്യുന്നവരേ, അതെന്താ സ്ത്രീകൾക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ?’; റോഷനൊപ്പം ഗ്ലാമറസായി ബെഡ് റൂം സീനിൽ പ്രത്യക്ഷപ്പെട്ടതിനു സ്വാസികയ്ക്ക് വിമർശനം, ഇത് പ്രതീക്ഷിച്ചില്ലെന്ന് ആരാധകർ

ഭർത്താവും ഭാര്യയും തമ്മിൽ സംസാരിക്കേണ്ട വിഷയങ്ങളെക്കുറിച്ച് ആണ് സംസാരിക്കുന്നത് എന്നും ഇവർ മുഖവുരയായി പറഞ്ഞിരുന്നു. ചോദ്യങ്ങൾക്ക് ജീവ പറയുന്ന മറുപടികളും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ താരങ്ങൾ ഓഗസ്റ്റിൽ വിവാഹ വാർഷികം ആഘോഷിക്കാനിരിക്കുകയാണ്. കൂടാതെ അപർണയുടെ യൂട്യൂബ് ചാനലിൽ നടത്തി വന്നിരുന്ന പോഡ്കാസ്റ്റ് ഷോ ആയ നോ ഫിൽറ്ററിന്റെ ആദ്യ ഭാഗത്തിന്റെ അവസാന എപ്പിസോഡാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്.

നോ ഫിൽറ്ററിന് പിന്തുണ നൽകിയ എല്ലാവർക്കും ഇരുവരും ഒരുപാട് നന്ദി പറഞ്ഞു കൊണ്ടാണ് ഷോ ആരംഭിച്ചത്. ഇരുവരുടെയും പേഴ്‌സണൽ ലൈഫിലെ വിശേഷങ്ങളെ കുറിച്ചും അപർണയും ജീവയും പ്രേക്ഷകരോട് പങ്കുവെച്ചു.

ALSO READ- അരങ്ങേറ്റം സീരിയലിലൂടെ, കഠിനമായി പ്രയത്‌നിക്കാതെ സിനിമയിലേക്ക്, അവസരങ്ങളെ അന്വേഷിച്ച് പോയിട്ടില്ല തേടിയെത്തിയതാണെന്ന് പ്രേംകുമാര്‍

സീ കേരളം ചാനലിലെ സരിഗമപ ഷോയ്ക്ക് ശേഷം മഴവിൽ മനോരമയിലെ സൂപ്പർ കുടുംബം എന്ന ഷോയുടെ ഭാഗമാണ് ജീവ ജോസഫ് ഇപ്പോൾ. വിധു പ്രതാപും ജ്യോത്സ്‌ന രാധാകൃഷ്ണനും റിമി ടോമിയും വിജയ് യേശുദാസും സിതാര കൃഷ്ണ കുമാറുമാണ് ഷോയുടെ വിധികർത്താക്കളായി എത്തുന്നത്. യൂട്യൂബിൽ അടക്കം വൻ കാഴ്ചക്കാരുള്ള പരിപാടി കൂടിയാണ് ഇത്.

‘സൂപ്പർ കുടുംബം എന്ന പരിപാടിക്ക് പിന്നാലെ ഇതിലും വലിയൊരു ഷോയുടെ ഭാഗമാകാൻ തയ്യാറെടുക്കുകയാണ്. എല്ലാവരുടേയും പ്രാർത്ഥനകളും പിന്തുണയും കൂടെ ഉണ്ടാകണം. മലയാളത്തിലെ അത്രയും സ്‌പെഷ്യലായ ഒരു ഷോ ആണ് വരാൻ പോകുന്നത്. അതെങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ എനിക്കൊരു ഐഡിയയുമില്ല. നിങ്ങളുടെയൊക്കെ പ്രാർത്ഥന എന്റെ കൂടെ ഉണ്ടാകണം’, ജീവ പറഞ്ഞു. അത് ജീവയ്ക്ക് നന്നായി തന്നെ ചെയ്യാൻ സാധിക്കുമെന്ന് അപർണയും വീഡിയോയിൽ പറയുന്നുണ്ട്.

ചിലപ്പോൾ ഓണത്തിനോ അല്ലെങ്കിൽ അത് കഴിഞ്ഞിട്ടോ ഒരു സിനിമയുമായി താൻ വരുന്നുണ്ടെന്നും ജീവ ആരാധകരെ അറിയിച്ചിരിക്കുകയാണ്. ധ്യാൻ ശ്രീനിവാസന്റെ കൂടെയുള്ള അടുത്ത സിനിമയായ ആപ് കൈസേ ഹോയുടെ ഒഫിഷ്യൽ പ്രൊമോഷന്റെ തുടക്കം അപർണയുടെ യൂട്യൂബ് ചാനലിലൂടെയാകുമെന്നും ഇരുവരും അറിയിച്ചു കഴിഞ്ഞു.

അടുത്തിടെ ഒരു ആഢംബര കാർ വാങ്ങിയതിൽ വലിയ സന്തോഷം ഉണ്ടെന്നും അത് വലിയൊരു സ്വപ്ന സാക്ഷാത്കാരമാണെന്നും ജീവയും അപർണയും പറയുന്നു. ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് ഏഴ് വർഷമായി. ഓഗസ്റ്റ് മാസം ഇരുവർക്കും വളരെ സ്‌പെഷ്യലാണ്. ഓഗസ്റ്റ് 23ന് അപർണയുടെ പിറന്നാളും 24 ന് വിവാഹ വാർഷികവുമാണ്.

‘ഓഗസ്റ്റ് മാസത്തിൽ ഒരുപാട് സർപ്രൈസുകളും എക്‌സ്‌ക്ലൂസീവ് കണ്ടന്റുകളും പ്രേക്ഷകരിലേക്കെത്തും. കുട്ടികളായില്ലേ കുട്ടികളായില്ലേ എന്ന ചോദ്യം മാത്രം ചോദിക്കരുത്. അത് കേൾക്കാൻ താത്പര്യമില്ല. ഏഴു വർഷത്തിന്റെ വലിയ ആഘോഷമൊന്നുമില്ലെങ്കിലും ചെറിയൊരു ആഘോഷമുണ്ടാകും’,- അപർണയും ജീവയും വീഡിയോയിലൂടെ പറഞ്ഞു.

Advertisement