സിനിമ സീരിയൽ തുടങ്ങിയവയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ശാലു മേനോൻ. മികച്ച് നർത്തകി കൂടിയായ താരം ജീവിതത്തിൽ കടന്ന പോയത് ദുരന്തങ്ങളിലുൂടെയാണ് ഈയടുത്താണ് വെളിപ്പെടുത്തിയത്. പ്രിയപ്പെട്ടവരുടെ മരണവും, കേസും, പുകിലും താരത്തെ വല്ലാതെ തളർത്തി കഴിഞ്ഞു. ഇതിനിടയിലാണ് സോളാർ കേസിന്റെ ഭാഗമായി താരം ജയിൽവാസം അനുഭവിക്കുന്നത്. ഇപ്പോഴിതാ തന്റെ ജയിൽ വാസത്തെ കുറിച്ച് ഓർമ്മിച്ചെടുക്കുകയാണ് താരം.
പ്രതിസന്ധി നിറഞ്ഞ ജീവിതത്തെ കുറിച്ച് ഗൃഹലക്ഷ്മിക്ക നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. വ്യക്തി എന്ന നിലയിൽ സ്വയം വീണ്ടെടുക്കാൻ സഹായിച്ചത് ജയിൽവാസമാണെന്നാണ് താരം പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; വ്യക്തി എന്ന നിലയിൽ സ്വയം പുതുക്കിപ്പണിയാൻ ജയിലിലെ ദിവസങ്ങൾ പാകപ്പെടുത്തി. അന്നേ വരെ സിനിമയിൽ മാത്രമേ ജയിൽ കണ്ടിട്ടുള്ളൂ. 49 ദിവസം അവിടെ കഴിഞ്ഞു. പലതരം മനുഷ്യരെ കാണാൻ പറ്റി.
കുടുംബത്താൽ ഉപേക്ഷിക്കപ്പെട്ടവർ, നിസ്സഹായരായവർ. എല്ലാ മതങ്ങളിലും വിശ്വസിക്കാൻ ഞാൻ ശീലിച്ചത് ആ കാലത്താണ്. വിശ്വാസം ആണെന്നെ പിടിച്ചുനിർത്തിയത്. ചെയ്തു പോയ തെറ്റോർത്തു പശ്ചാത്തപിക്കുന്നവർ, സാഹചര്യങ്ങൾ കൊണ്ട് തെറ്റിലേക്ക് എത്തിയവർ, ഞാനെന്റെ അമ്മയെ പോലെ കണ്ടവർ, ജാമ്യം കിട്ടിയിട്ടും പോകാനിടമില്ലാത്ത മനുഷ്യർ.’
അവരുടെ കഥകളും അനുഭവങ്ങളുമൊക്കെ അവരെന്നോട് പങ്കുവെച്ചു. അതുമായി തട്ടിച്ചു നോക്കുമ്‌ബോൾ എന്റേതൊന്നും ഒരു പ്രശ്നമേ അല്ല എന്നു തിരിച്ചറിഞ്ഞു. അവിടെ നിന്ന് പുറത്തേക്കിറങ്ങുമ്‌ബോൾ ഒരൊറ്റ ലക്ഷ്യമേ മനസിലുണ്ടായിരുന്നുള്ളൂ. അതൊരു വാശികൂടിയായിരുന്നു. എല്ലാം തിരിച്ചു പിടിക്കണമെന്ന വാശി.’തൊട്ടടുത്ത ദിവസം തന്നെ ഞാൻ നൃത്തത്തിലേക്ക് മടങ്ങി.
Also Read ‘
<a href=”https://www.worldmalayalilive.com/entertainment/i-thought-the-film-was-a-failure-in-the-theater-they-tore-down-the-screen-i-cried-and-called-my-mother-actress-chhaya-singh-talks-about-the-specials-of-tiruda-tirudi/”>സിനിമ പരാജയപ്പെട്ടു എന്നാണ് ഞാൻ കരുതിയത്; തിയ്യറ്ററിൽ അവർ സ്‌ക്രീൻ വലിച്ച് കീറി; ഞാൻ കരഞ്ഞുക്കൊണ്ട് അമ്മയെ വിളിച്ചു; തിരുടാ തിരുടിയിലെ വിശേഷങ്ങൾ പറഞ്ഞ് നടി ഛായാ സിംഗ്
ക്ലാസ് വീണ്ടും തുടങ്ങി. പ്രോഗ്രാമുകളിൽ സജീവമായി. ഒരിടത്ത് നിന്നും മോശം കമന്റോ കുറ്റപ്പെടുത്തലോ എനിക്ക് കേൾക്കേണ്ടി വന്നില്ല. മിനിസ്‌ക്രീൻ പ്രേക്ഷകരും എന്നെ സ്വീകരിച്ചു. ഞാൻ തെറ്റു ചെയ്തിട്ടില്ല. പിന്നെന്തിന് വിഷമിക്കണം’ എന്നാണ് ശാലു മേനോൻ പറയുന്നത്.