ആരാധകർ ഏറെയുള്ള താരമാണ് ആര്യ ബാബു. അവതരണത്തിലൂടെയാണ് ആര്യ തുടക്കത്തിൽ ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് സിനിമകളിൽ നല്ല കഥാപാത്രങ്ങൾ ആര്യയ്ക്ക് ലഭിക്കാൻ തുടങ്ങി. നേരത്തെ സീരിയലും അഭിനയിച്ചിരുന്ന ആര്യ ബിഗ് ബോസിൽ എത്തിയതോടെ വിമർശിക്കപ്പെടുകയും ചെയ്തു. ഷോയിലെ ആര്യയുടെ പ്രകടനം പ്രേക്ഷകർക്ക് ഒട്ടും ദഹിച്ചില്ല. അതുകൊണ്ടുതന്നെ ഒരുപാട് വിമർശനം ആര്യക്ക് നേരെ വന്നു.
അഭിനയത്തിലും അവതരണത്തിലും തിളങ്ങുന്നതിനൊപ്പം തന്നെ സ്വന്തമായി ഒരു ബിസിനസും ആര്യ തുടങ്ങിയിരുന്നു. ഇത് സംബന്ധിച്ച ഒരു സന്തോഷ വാർത്തയാണ് ആര്യ ഇപ്പോൾ പങ്കുവെച്ചത്. ഇന്ന് ആര്യയുടെ വസ്ത്ര വ്യാപാര സംരംഭമായ കാഞ്ചീവരത്തിന്റെ നാലാം വാർഷികമാണ്. തൻറെ രണ്ടാമത്തെ കുഞ്ഞ് എന്നാണ് ആര്യ ഇതിനെ വിശേഷിപ്പിച്ചത്.
also read
വീണ്ടും ആഘോഷം ; ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് ചന്ദ്രയും ടോഷും
നാലുവർഷം മുമ്പ് ഈ ദിവസമാണ് കാഞ്ചീവരം ലോഞ്ച് ചെയ്തത്. അന്ന് കുടുംബത്തിന്റെയും കാമുകന്റെയും ശക്തമായ പിന്തുണ ആര്യക്ക് ഉണ്ടായിരുന്നു. ഇന്ന് അത് ഒരു ബ്രാൻഡ് ആയി വളർന്നതിന്റെ സന്തോഷവും. ആ മാറ്റവും വളർച്ചയും നൽകിയത് അഭിമാനമാണെന്ന് താരം പറയുന്നു. ഇത് സാധ്യമാക്കാൻ തനിക്കൊപ്പം നിന്നവർക്ക് നന്ദി അറിയിക്കുകയും ചെയ്തു ആര്യ.
സ്വന്തം കാലിൽ നിൽക്കാനും എന്റെ മകളുടെ സുരക്ഷിതമായ ഭാവി ഉറപ്പുവരുത്താനും എനിക്ക് സാധിച്ചു. എന്നെ വളരാൻ സഹായിച്ചതിന് എല്ലാവർക്കും നന്ദി എന്ന് ആര്യ എഴുതി.