ഏറെ ഹിറ്റായിട്ടും കഥാപാത്രത്തിന് പ്രശംസ ലഭിച്ചിട്ടും ഒരു അവസരം പോലും തേടി വന്നില്ല; കാസ്റ്റിംഗ് ഡയറക്ടർമാരുടെ കൈയ്യിൽ 500ഓളം ടേപ്പുകൾ: ഇഷ തൽവാർ

401

2000ൽ പുറത്തിറങ്ങിയ ഹമാരാ ദിൽ ആപ്കെ പാസ്സ് ഹൈ എന്ന ബോളിവുഡ് സിനിമയിൽ ബാല താരമായി സിനിമാഭിനയം തുടങ്ങിയ താരസുന്ദരിയാണ് നടി ഇഷാ തൽവാർ. പിന്നീട് 2012ൽ നിവിൻ പോളി നായകനായ തട്ടത്തിൻ മറയത്ത് എന്ന ഒറ്റ സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറി ഇഷാ.

നായിക വേഷങ്ങൾക്ക് പുറമേ നെഗറ്റീവ് വേഷങ്ങളും ഇഷ്ടപ്പെടുന്ന താരം കുടിയാണ് ഇഷ. തമിഴിലും തെലുങ്കിലും ല്ലൊം താരം പ്രത്യക്ഷപ്പെട്ടെങഅകിലും മലയാളത്തിൽ ലഭിച്ച പോലുള്ള കഥാപാത്രങ്ങൾ ഇഷയ്ക്ക് ലഭിച്ചിരുന്നില്ല. മാത്രമല്ല, 2020 ൽ പുറത്തിറങ്ങിയ മിർസപൂർ 2 എന്ന സീരിസ് ഇഷയുടെ കരിയറിൽ വളരെ നിർണായക പ്രോജക്ടായിരുന്നു. ഇഷയുടെ കഥാപാത്രം വളരെ പ്രശംസ നേടിയിരുന്നു.

Advertisements

എന്നാൽ പിന്നീടും താരത്തിന് മികച്ച വേഷങ്ങൾ ലഭിച്ചില്ല. ഒരിടവേളയ്ക്ക് ശേഷം ഇപ്പോൾ ‘സാസ് ബഹു ഓർ ഫ്‌ലമിങ്ങോ’ എന്ന പുതിയ സീരീസുമായി വീണ്ടും പ്രേക്ഷകർക്കു മുന്നിലേക്ക് എത്തിയിരിക്കുകയാണ് ഇഷ.

ALSO READ- ജീവ മടിയനാണ്; അതൊക്കെ പറഞ്ഞ് ഞാൻ വഴക്കിടാറുണ്ട്; മാല കാണിക്കാൻ മൂന്ന് ബട്ടൺ വരെ തുറന്നിടുമ്പോൾ അത്ര വേണ്ടെന്ന് ഞാൻ പറയും: അപർണ

ഇതിനിടെയാണ് താരം താൻ വർക്കില്ലാതെ വീട്ടിലിരുന്ന കാര്യം ഇഷ വെളിപ്പെടുത്തിയത്. സിനിമാ വ്യവസായത്തിൽ ഒരാൾക്ക് ആവശ്യമായ ഗുണമെന്നത് ക്ഷമയാണെന്ന് ഇഷ തൽവാർ പറയുന്നു. മിർസാപുറിലെ മികച്ച പ്രകടനത്തിനുശേഷം ഒരുവർഷത്തോളം തന്നെ ആരും അഭിനയിക്കാൻ വിളിച്ചിരുന്നില്ലെന്നാണ് ഇഷ വെളിപ്പെടുത്തുന്നത്.

ആ സീരീസ് വലിയ ഹിറ്റായിട്ടും തന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടും ഒരവസരവും അതിനെ തുടർന്നെത്തിയില്ല എന്നാണ് ഇഷ വെളിപ്പെടുത്തിയത്. മിർസാപൂരിന് ശേഷം ഓഡിഷന് പോകാൻ് താൽപ്പര്യമുണ്ടായിരുന്നില്ല. കഴിഞ്ഞ 10 വർഷമായി ഓഡിഷന് പോകുന്നുണ്ട്. മുംബൈയിൽ ഓരോ കാസ്റ്റിങ് ഡയറക്ടറുടെ കയ്യിലും തന്റെ 500 ടേപ്പുകൾ ഉണ്ടെന്നും ഇഷ പറയുന്നു.

‘മിർസാപൂരിന് ശേഷം ഒരു വർഷം ഞാൻ വീട്ടിൽ ഇരുന്നു. നവംബർ മുതൽ ഞാൻ ജോലി ചെയ്തിട്ടില്ല. എന്നാൽ ക്ഷമയോടെ കാത്തിരുന്നു. അങ്ങനെയാണ് സാസ് ബാഹു ഔർ ഫ്‌ലെമിങ്ങോയിലെത്തുന്നത്. അതിന്റെ റിലീസിനായി ഞാൻ ഇപ്പോൾ കാത്തിരിക്കുകയാണ്’- എന്നാണ് ഇഷ പറഞ്ഞത്.

ALSO READ- 12 കോടി മുടക്കിയത് പടത്തിൽ കാണില്ല; അതൊക്കെ ചിലരുടെ വീടുകളിലേക്ക് ആയിരിക്കും പോയത്; ഇൻഡസ്ട്രിക്ക് അനുസരിച്ച് പ്രതിഫലം വാങ്ങണം: സാന്ദ്ര തോമസ്

പങ്കജ് ത്രിപാഠി പ്രധാന കഥാപാത്രമായ ആമസോൺ പ്രൈം സീരീസായ മിർസാപുരിൽ മാധുരി യാദവ് എന്ന കഥാപാത്രത്തെയാണ് ഇഷ അവതരിപ്പിച്ചത്. ഉത്തർപ്രദേശിലെ മിർസാപൂർ എന്ന ഗ്രാമത്തിലെ ഗ്യാങ്സ്റ്റർ കഥയാണ് സീരിസ് പറഞ്ഞത്. സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായിരുന്നു ആ സീരീസ്.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സംപ്രേക്ഷണം ചെയ്യുന്ന സീരിസായ സാസ് ബാഹു ഔർ ഫ്‌ലെമിങ്ങോയിലാണ് ഇഷ ഇപ്പോൾ അഭിനയിക്കുന്നത്. ഹോമി അദജാനിയ സംവിധാനം ചെയ്യുന്ന സീരീസിൽ ഡിംപിൾ കപാഡിയ, രാധികാ മദൻ, അംഗീര ധർ, ഇഷ തൽവാർ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.

മയക്കുമരുന്ന് കാർട്ടൽ നടത്തുന്ന സംഘത്തിന്റെ കഥയാണ് ആക്ഷൻ ത്രില്ലർ മൂഡിൽ സീരിസിലൂടെ പറയുന്നത്. ചിത്രത്തിൽ ഇഷ തൽവാറിന്റെ ആക്ഷൻ സീക്വൻസുകൾ പ്രത്യേകതയാണ്.

Advertisement