തനിക്ക് എതിരായുള്ള സോഷ്യൽ മീഡിയയിലെ മോശം കമന്റുകൾക്കെതിരെ പ്രതികരിച്ച ബോളിവുഡ് നടി ഇഷ ഗുപ്ത.
ട്രോളുകൾ വായിച്ച് തനിക്ക് വളരെയധികം ദേഷ്യമാണ് തോന്നുന്നതെന്നും എന്താണ് ഇവരുടെയൊക്കെ പ്രശ്നമെന്ന് മനസിലാകുന്നില്ലെന്നും ഇഷ പറഞ്ഞു.
എന്താണ് അവരുടെ മനസ്സിൽ എന്ന് ചിന്തിച്ച് എനിക്ക് അത്ഭുതം തോന്നാറുണ്ട്. നിങ്ങൾക്ക് ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് മറ്റൊരാളുടെ പേജിൽ കേറി അവർക്കെതിരെ എന്തൊക്കെയോ എഴുതുന്നു.
എഴുതുന്ന കാര്യം ആ ആളെ എത്രത്തോളം ബാധിക്കുന്നുണ്ടെന്ന് പോലും നിങ്ങൾ ചിന്തിക്കുന്നില്ല, ഇഷ പറഞ്ഞു.
നിങ്ങൾ എനിക്ക് ഭക്ഷണം തരുന്നില്ലെങ്കിൽ അഥവാ നിങ്ങളെന്നെ സാമ്പത്തികമായി സഹായിക്കുന്നില്ലെങ്കിൽ നിങ്ങളും അഭിപ്രായം എനിക്ക് ഒന്നുമല്ല. എന്ന് എവിടെയോ ഞാൻ വായിച്ചിട്ടുണ്ട്.
ഇത് തന്നെയാണ് ഞാനും പിന്തുടരുന്നത് ഇഷ പറഞ്ഞു. ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അതുകൊണ്ടുതന്നെ യാതൊരു പ്രാധാന്യവുമില്ലാത്ത ഇത്തരം കാര്യങ്ങളോർത്ത് പിരിമുറുക്കം അനുഭവിക്കേണ്ട ആവശ്യമില്ലെന്നുമാണ് താരത്തിന്റെ നിലപാട്.
ലോകത്ത് ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. അപ്പോഴും നിങ്ങൾ മറ്റാരുടെയോ ശരീര ഭാഗങ്ങളെക്കുറിച്ച് കമന്റ് ചെയ്തുകൊണ്ടിരിക്കുകയാണ്.
ദയവായി നിങ്ങളുടെ സമയം എന്തെങ്കിലും നല്ല കാര്യത്തിനായി വിനിയോഗിക്കൂ, ഇഷ പറഞ്ഞു.