ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നില്ക്കുന്ന താരമാണ് നോറ ഫത്തേഹി. വിദേശത്ത് നിന്ന് ഇന്ത്യയിലെത്തിയ താരം ഡാൻസിലൂടെയാണ് ആരാധകരെ സ്വന്തമാക്കിയത്. നോറയുടെ ഡാൻസ് കാണാൻ വേണ്ടി മാത്രം കാത്തിരിക്കുന്ന ആരാധകരുണ്ട്.
റോർ എന്ന ചിത്രത്തിലൂടെയാണ് നോറ സിനിമയിലെത്തുന്നത്. പിന്നീട് ബിഗ് ബോസിലും, ജലക്ക് ദിൽക്കലാ ജായിലും നോറ മത്സരാർത്ഥിയായി താരം വന്നിരുന്നു. തെലുങ്ക് ചിത്രത്തിലെ ഒരു പാട്ടിലൂടെയാണ് നോറ ആരാധകരുടെ മനസ്സിൽ കയറിപ്പറ്റിയത്. പിന്നീട് നിരവധി സിനിമകളിൽ പാട്ടു രംഗങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടു. മയാളത്തിൽ കായംകുളം കൊച്ചുണ്ണിയിലും നോറ നൃത്തം ചെയ്തിട്ടുണ്ട്.

ലോകകപ്പിന്റെ ഭാഗമായും നോറ ഫത്തേഹി ചുവട് വെച്ചിരുന്നു. ലോകകപ്പ് വേദിയായ ഖത്തറിലാണ് താരം ചുവട്‌വെച്ചത്. അതും ജെനിഫർ ലോപ്പസിന്റെയും, ഷക്കീറയ്ക്കുമൊപ്പമാണ് നോറയും ഫെസ്റ്റിന്റെ ഭാഗമായത്.
എന്നാലിതാ പരിപാടിക്കിടയിൽ നോറയ്‌ക്കെതിരെ മോശം സമീപനമുണ്ടായെന്ന തരത്തിലുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഡാൻസിനിടയിൽ ബാക്ക്ഗ്രൗണ്ട് ഡാൻസർമാരിലൊരാൾ നോറയോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
ഡാൻസിന്റെ അവസാനഭാഗത്താണ് സംഭവം അരങ്ങേറിയതെന്നാണ് പറയുന്നത്. ഡാൻസ് കഴിഞ്ഞ് ഫൈനൽ പോസിൽ നില്ക്കുകയായിരുന്ന നോറ. ഈ സമയത്ത് ബാക്ക്ഗ്രൗണ്ട് ഡാൻസർമാരിലൊരാൾ പിന്നിൽ നിന്ന് വന്ന് നോറയുടെ ദേഹത്ത് പിടിക്കുകയായിരുന്നു.അതേസമയം നോറ വാർത്തകളോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല. തന്റെ സൂപ്പർഹിറ്റ പാട്ടായ സാക്കി സാക്കിയടക്കം നിരവധി പാട്ടുകൾക്കാണ് താരം ഫാൻ ഫെസ്റ്റിൽ ചുവട് വെച്ചത്. പരിപാടിയിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.

നോറ വിധി കർത്താവായി എത്തിയ ഡാൻസ് റിയാലിറ്റി ഷോയിലും ഇത്തരമൊരു സംഭവം അരങ്ങേറിയിരുന്നു. വിധി കർത്താക്കളിൽ ഒരാളായ ടെറൻസ് ലൂയിസ് നോറയുടെ ദേഹത്ത് മോശമായ രീതിയിൽ കൈ വെക്കുന്ന വീഡിയോയാണ് അന്ന് സോഷ്യൽ മീഡിയയിൽ വൈറലായത്. എന്നാൽ ആ വീഡിയോ വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു.
ആയുഷ്മാൻ ഖുറാന നായകനായ ചിത്രത്തിലെ നോറ അഭിനയിച്ച പാട്ട് ഈയ്യടുത്താണ് പുറത്തിറങ്ങിയത്. അതേസമയം നോറയുടേതായി അണിയറയിലുള്ളത് നിരവധി സിനിമകളാണ്. നോറ ഫുട്‌ബോൾ ലോകകപ്പിനായി ചെയ്ത പാട്ടും നിലവിൽ ഹിറ്റലിസ്റ്റിലാണുള്ളത്.