ഉലകനായകൻ കമലഹാസന്റെ മകൾ എന്നതിലുപരി തെന്നിന്ത്യയിലെ സൂപ്പർ ഹീറോയിനാണ് ശ്രുതി ഹാസൻ. നടി തുടക്കം കുറിച്ചത് ഹിന്ദി സിനിമയിൽ ആണെങ്കിലും സൗത്ത് ഇന്ത്യൻ സിനിമയിലൂടെയായിരുന്നു താരത്തിന്റെ വളർച്ച.
ഇപ്പോഴിതാ ശ്രുതിക്കെതിരെ വന്ന വാർത്തകളും അതിന്റെ സത്യാവസ്ഥയുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ശ്രുതി ഹാസൻ മാനസികമായ പ്രശ്‌നങ്ങൾ നേരിടുന്നു എന്നാണ് നടിക്കെതിരെ വന്ന വാർത്തകൾ. അതിന്റെ ഭാഗമായി പല സിനിമകളിൽ നിന്നും താരത്തെ ഒഴിവാക്കിയതായി അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
Advertisements

താരം തനിക്ക് പിസിഒഎസ് ഉള്ള വിവരം നേരത്തെ തന്നെ തുറന്ന് പറഞ്ഞിരുന്നു. അതേസമയം പ്ലാസ്റ്റിക് സർജറിയുടെ പേരിൽ പല തരത്തിലുള്ള കളിയാക്കലുകളും താരം അഭിമുഖീകരിച്ചിട്ടുണ്ട്. തനിക്ക് ഭംഗി പോരെന്ന് മുൻപ് തോന്നിയിരുന്നെന്നും ഇപ്പോൾ അതില്ല എന്നുമാണ് താരം പറഞ്ഞത്.
Advertisement