തെലുങ്കിലൂടെ അഭിനയരംഗത്ത് എത്തിയ താരമാണ് ഇല്യാന ഡിക്രൂസ്. തുടർന്ന് തമിഴിൽ നിന്ന് ബോളിവുഡിലേക്ക് ചേക്കേറാൻ താരത്തിന് കഴിഞ്ഞു. 2006ൽ പുറത്തിറങ്ങിയ ദേവദാസു എന്ന സിനിമയിലൂടെയാണ് താരം തന്റെ അഭിനയജീവിതം തുടങ്ങിയത് തന്നെ. ബർഫി എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ ബോളിവുഡ് അരങ്ങേറ്റം നടത്തിയത്. ചിത്രം സൂപ്പർഹിറ്റായി മാറിയതോടെ ബോളിവുഡിലെ താരത്തിന്റെ നേരവും തെളിഞ്ഞു.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം, തന്റെ ഫോട്ടോഷൂട്ടുകളും വിദേശയാത്രകളുടെ ചിത്രങ്ങളുമൊക്കെ നിരന്തരമായി ആരാധകരുമായി പങ്കുവെക്കാറുണ്ട്. അഭിനയിച്ച ഭാഷകളിലെല്ലാം ആരാധകരെ സ്വന്തമാക്കാൻ ഇലിയാനയ്ക്ക് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീമായ ഇലിയാന ഇടയ്‌ക്കൊക്കെ ആരാധകരുമായി സംവദിക്കാറുണ്ട്. അതിനിടയിൽ താരത്തിന്റെ കന്യകാത്വത്തെക്കുറിച്ചായിരുന്നു ഒരാൾ ചോദിച്ചത്. ”എപ്പോഴാണ് നിങ്ങൾക്ക് കന്യകാത്വം നഷ്ടമായത്?” എന്നായിരുന്നു ഒരാളുടെ ചോദ്യം.
ഇതിന് ഇല്യാന നല്കിയ മറുപടിക്ക് സോഷ്യൽ ലോകം കയ്യടിച്ചിരുന്നു. നിന്റെ അമ്മ എന്തായിരിക്കും പറയുക എന്നായിരുന്നു ഇലിയാന നൽകിയ മറുപടി. മറ്റുള്ളവരുടെ സ്വകാര്യതയിൽ കടന്നാക്രമിക്കുന്നതിനേയും ഇലിയാന വിമർശിച്ചിരുന്നു. അതേസമയം താൻ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഇലിയാന ഡിക്രൂസ്.
ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരം ഈ സന്തോഷ വാർത്ത പങ്കുവച്ചിരിക്കുന്നത്. രണ്ട് ചിത്രങ്ങളാണ് ഇലിയാന പങ്കുവച്ചിരിക്കുന്നത്. ആദ്യത്തെ ചിത്രം ഒരു കുഞ്ഞുടുപ്പാണ്. അഡ്വഞ്ചർ ആരംഭിക്കുന്നു എന്നാണ് ഉടുപ്പിൽ എഴുതിയിരിക്കുന്നത്. രണ്ടാമത്തെ ചിത്രത്തിൽ മമ്മ എന്നെഴുതിയ ലോക്കറ്റാണുള്ളത്. ചിത്രങ്ങളോടൊപ്പം കമ്മിംഗ് സൂൺ, നിന്നെ കാണാൻ കാത്തിരിക്കാൻ വയ്യ എന്റെ കുഞ്ഞേ എന്നും ഇലിയാന കുറിച്ചിട്ടുണ്ട്. അധികം വൈകാതെ തന്നെ ചിത്രങ്ങളും താരത്തിന്റെ കുറിപ്പുമെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്.
Also Read
അവൾ എന്നെ വിട്ടില്ല; ഞാനും അവളും വഴക്കിലാകുമെന്ന് അവർ കരുതി; രംഭയെ കുറിച്ച് മനസ്സ് തുറന്ന് ദേവയാനി
നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.
തന്റെ കുഞ്ഞിന്റെ അച്ഛനെക്കുറിച്ച് ഇലിയാന ഒന്നും പറഞ്ഞിട്ടില്ല. താരം വിവാഹം കഴിച്ചിട്ടില്ല. ഇത് സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ചർച്ചയാക്കുന്നത്. താരത്തോട് കുട്ടിയുടെ അച്ഛൻ ആരാണെന്ന് ആരാധകർ ചോദിക്കുന്നുണ്ട്. ഇനി താരം രഹസ്യവിവാഹം കഴിച്ച് സുഖമായി ഇരിക്കുകയാണോ എന്നാണ് ആരാധകരുടെ സംശയം.