പുറത്തിറങ്ങി മണിക്കുറുകള്‍ക്ക് അകം റെക്കോര്‍ഡ് കാഴ്ച്ചക്കാരുമായി ട്രെന്‍ഡിംഗില്‍ മുന്നിലെത്തി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ഗാനം

26

പ്രണവ് മോഹന്‍ലാല്‍ ആദിയ്ക്ക് ശേഷം നായകനായെത്തുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആദ്യ വീഡിയോ ഗാനമെത്തി.

ആരാരോ ആര്‍ദ്രമായ് എന്ന് തുടങ്ങുന്ന മനോഹരമായ ഒരു മെലഡിയാണ് പുറത്തിറങ്ങിയിരിക്കുന്നത്. നിരഞ്ജ് സുരേഷും കാവ്യ അജിത്തും ചേര്‍ന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.

Advertisements

ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് ഈണം നല്‍കിയിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ മൂന്നര ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിംഗില്‍ നാലാമതുണ്ട് ഈ ഗാനം.

വമ്പന്‍ സംഘട്ടന രംഗങ്ങള്‍ ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രണവ് മോഹന്‍ലാലിന്റെ സര്‍ഫിങ് രംഗങ്ങള്‍ക്കു ഒപ്പം ഒരു ട്രെയിന്‍ ഫൈറ്റും ഈ ചിത്രത്തിന്റെ ഭാഗം ആണ്.

പുലിമുരുകനിലെയും ഒടിയനിലെയും മോഹന്‍ലാലിന്റെ വിസ്മയകരമായ സംഘട്ടന രംഗങ്ങളുടെ സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്‌നാണ് ഈ ചിത്രത്തിനും സംഘടനം ഒരുക്കുന്നത്.

അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് സയ ഡേവിഡ് ആണ്.

മനോജ് കെ ജയന്‍, കലാഭവന്‍ ഷാജോണ്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ജി സുരേഷ് കുമാര്‍ എന്നിവരും ഈ ചിത്രത്തില്‍ നിര്‍ണായക വേഷം ചെയ്യുന്നുണ്ട്. ആക്ഷന് ഒപ്പം റൊമാന്സിനും ഈ ചിത്രത്തില്‍ പ്രാധാന്യം ഉണ്ട്. അരുണ്‍ ഗോപി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്.

Advertisement