ബോളിവുഡില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് ആമിര്‍ ഖാന്‍. ചെയ്ത സിനിമകളെല്ലാം ഹിറ്റാക്കി മാറ്റിയ ആമിര്‍ ഖാനെ പോലെ തന്നെ മകള്‍ ഐറ ഖാനും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടവളാണ്. എന്നാല്‍ പൊതുവേദികളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയാണ് താരപുത്രി.
ബോളിവുഡിലെ പാര്‍ട്ടികളിലും ഐറയെ കാണാനില്ല. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് ഐറ ഖാന്‍. രസകരമായ ഫിറ്റ്‌നസ് വീഡിയോകളും വിഷാദരോഗത്തെ കുറിച്ചുള്ള വീഡിയോകളുമെല്ലാം ഐറ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.
ഒത്തിരി ഫോളോവേഴ്‌സാണ് താരപുത്രിക്കുള്ളത്. താനും വിഷാദരോഗിയായിരുന്നുവെന്ന് ഐറ തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ എങ്ങനെയാണ് താന്‍ വിഷാദരോഗിയായത് എന്ന് തുറന്നുപറയുകയാണ് ഐറ. തന്റെ മാതാപിതാക്കളുടെ വിവാഹമോചനമാണ് തന്നെ വിഷാദരോഗിയാക്കയതെന്ന് ഐറ പറയുന്നു.
അച്ഛനും അമ്മയും ഒന്നിച്ചാണ് പിരിയാമെന്ന് തീരുമാനിച്ചത്. എന്നാല്‍ അവരുടെ വിവാഹമോചനം തനിക്ക് വലിയ ആഘാതമായിരുന്നുവെന്നും തന്നെ വിഷാദരോഗിയാക്കിയെന്നും എന്നാല്‍ തന്റെ അവസ്ഥയ്ക്ക് അവരെ ഒരിക്കലും കുറ്റപ്പെടുത്തില്ലെന്നും താരപുത്രി പറയുന്നു.
തനിക്ക് അവരുടെ വേര്‍പിരിയല്‍ വലിയ വിഷമമുണ്ടാക്കി. തന്റെ മനസ്സിലുള്ള കാര്യങ്ങള്‍ ആരോടും പറഞ്ഞില്ലെന്നും താന്‍ തന്നെയാണ് തന്റെ ആ അവസ്ഥയ്ക്കുള്ള കാരണക്കാരിയെന്നും ഐറ പറയുന്നു.