ഈ രാത്രി പ്രൊഡ്യൂസറോടൊപ്പം കഴിഞ്ഞാൽ ചോദിക്കുന്ന പൈസ തരും എന്നാണ് എന്നെ അവിടെ എത്തിച്ചയാൾ പറഞ്ഞത് ; റൂമിൽ കയറിയ അയാൾ ഡോർ അടച്ചു, പിന്നെ സംഭവിച്ചത് ഇങ്ങനെ: ജസീല പർവീൺ

15036

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ് ജസീല പർവീൺ പരിചിതയായത്. മുംബൈയിൽ ജനിച്ച് വളർന്ന ജസീല ഇപ്പോൾ ബാഗ്ലൂരിലാണ്. മലയാളം എഴുതാനും വായിക്കാനും അറിയില്ല എങ്കിലും രണ്ട് മൂന്ന് സീരിയലുകൾ ചെയ്തതോടെ ഇപ്പോൾ നന്നായി ഭാഷ കൈകാര്യം ചെയ്യാൻ അറിയാം. എന്നാൽ തുടക്കത്തിൽ മലയാളം ഇത്രയും അറിയാത്ത കാലത്ത് ഈ ഇന്റസ്ട്രിയിൽ നേരിട്ട ഒരു മോശം അനുഭവത്തെ കുറിച്ച് ജസീല പറയാം നേടാം എന്ന ഷോയിൽ പറയുകയുണ്ടായി.

മൂന്ന് നാല് വർഷം മുൻപ് ആണ് സംഭവം. ഒരു പരസ്യ ചിത്രത്തിന് വേണ്ടി അതിന്റെ കോർഡിനേറ്റർ ആണ് എന്നെ ആദ്യം വിളിച്ചത്. ആ സമയത്ത് മലയാളം എനിക്ക് ഇത്രയും സംസാരിക്കാൻ അറിയില്ല. സംസാരിച്ച് എല്ലാ കാര്യങ്ങളും കൺവിൻസിങ് ആയ ശേഷം ഞാൻ അത് കമ്മിറ്റ് ചെയ്തു. ആ കോർഡിനേറ്ററെ കുറച്ച് വർഷങ്ങളായി എനിക്ക് അറിയാം.

Advertisements

ALSO READ

ആളുകൾ എന്നെ കുറിച്ച് അത്തരത്തിൽ പറയുന്നത് കൊണ്ട് വിവാഹം കഴിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല : കങ്കണ റണൗട്ട്

തുടർന്ന് ആ കോർഡിനേറ്റർ പറഞ്ഞത് പ്രകാരം ഒരു അസോസിയേറ്റ് എന്റെ കൂടെ പൂനെയിൽ നിന്ന് കൊച്ചിനിലേക്ക് വരും. അയാൾക്കൊപ്പം ഗേൾഫ്രണ്ടും ഉണ്ടായിരുന്നു. ആ ആളാണ് എന്നെ ഹോട്ടലിലേക്ക് കൊണ്ടു പോയത്. ആ സമയത്ത് അയാൾ പറഞ്ഞു, ഒരു പ്രൊഡ്യൂസർ അവിടെ കാത്ത് നിൽക്കുന്നുണ്ട്. എന്തോ പടത്തിന്റെ ഡിസ്‌കഷൻ ആണ്. അയാൾ വന്ന് സംസാരിച്ച് പോയിക്കോളും എന്ന്. രാത്രിയല്ലേ, നാളെ സംസാരിക്കാം എന്ന് പറഞ്ഞപ്പോൾ അയാൾ പറഞ്ഞു, നിങ്ങളെ കാണാൻ വേണ്ടി കോട്ടയത്ത് നിന്ന് വന്നതാണ് എന്ന്. പിന്നെ ഞാൻ ഓകെ പറഞ്ഞു.

ഹോട്ടലിൽ എന്നെ കൊണ്ട് ആക്കി, പ്രൊഡ്യൂസറെ വിളിച്ച് വരാം എന്ന് പറഞ്ഞ് അയാൾ പോയി. ഞാൻ റൂമിലെത്തി ഫുഡ് ഓഡർ ചെയ്ത് കഴിക്കുന്ന സമയത്ത് ആണ് ഡോറിൽ ഒരാൾ ബെൽ അടിയ്ക്കുന്നത്. ഞാൻ ഡോർ തുറന്നു, അയാൾ അകത്ത് കയറി ബെഡിൽ ഇരുന്നു. അപ്പോൾ തന്നെ എനിക്ക് ഒരു അൺകംഫർട്ടബിൾ തോന്നിയിരുന്നു. അയാൾ എന്നോട് എന്തൊക്കെയാണ് വർക്ക് ചെയ്യുന്നത് എന്നൊക്കെ ചോദിക്കുന്നുണ്ട്, അതിന് മാത്രം ഞാൻ മറുപടി നൽകി.

ഫുഡ് കഴിച്ച് കഴിഞ്ഞില്ലേ എന്ന് അയാൾ ചോദിച്ചപ്പോൾ ഞാൻ എഴുന്നേറ്റ് കൈ കഴുകാനായി പോയി. അപ്പോൾ അയാൾ ഡോർ അടച്ചു. പിന്നെ എനിക്ക് പേടിയായി. ഞാൻ അടുത്തുള്ള കൗച്ചിൽ പോയിരുന്നു. അയാൾ അതിനടുത്തുള്ള ചെയറിൽ വന്നിരുന്നിട്ട് ചോദിച്ചു, ‘ഈ രാത്രി നിങ്ങൾ എനിക്ക് എന്താണ് തരാൻ പോകുന്നത്’ എന്ന്. എന്ത് എന്ന് ചോദിച്ചപ്പോൾ അയാൾ വീണ്ടും അതേ ചോദ്യം ചോദിച്ചു. ആ സമയത്ത് എന്റെ ഫോൺ അടിച്ചു, വേഗം ഫോണും എടുത്ത് ഞാൻ പുറത്തേക്കിറങ്ങി.

അപ്പോൾ തന്നെ കൊച്ചിയിൽ ഉള്ള എന്റെ ഫാമിലി സുഹൃത്ത് രാഹുൽ രാജിനെ (സംഗീത സംവിധായകൻ)വിളിച്ചു. രാഹുൽ എത്തി, ഞങ്ങൾ റൂമിൽ ചെന്ന് നോക്കിയപ്പോൾ അയാളില്ല. ഞങ്ങൾ റിസപ്ഷനിൽ അന്വേഷിച്ചപ്പോഴാണ് അറിയുന്നത് ആ ഒരു പെർട്ടിക്കുലർ കമ്പനി അവിടെ സ്ഥിരമായി റൂം ബുക്ക് ചെയ്യാറുണ്ട്, ആഡ് ഷൂട്ടിന് എന്ന് പറഞ്ഞ് പല പെൺകുട്ടികളെയും കൊണ്ട് വരാറുണ്ട് എന്ന്. എന്നെ അവിടെ എത്തിച്ച കോർഡിനേറ്ററെ വിളിച്ചപ്പോൾ ‘ഇന്ന് രാത്രി അല്ലേ, ഈ രാത്രി അയാളോടൊപ്പം കഴിയൂ, ചോദിക്കുന്ന പൈസ തരും’ എന്നാണ് പറഞ്ഞത്.

ALSO READ

സിനിമ കണ്ടിറങ്ങിയപ്പോൾ മമ്മൂക്കയുടെ കഥാപാത്രത്തിനിട്ട് ഒരു കുത്ത് കൊടുക്കാൻ തോന്നി, അത്രയേറെ ദേഷ്യംതോന്നി : പുഴു സിനിമയെ കുറിച്ച് ആന്റോ ജോസഫിന്റെ കുറിപ്പ് വൈറൽ

പിറ്റേ ദിവസം ഞാൻ ഹോട്ടൽ വെക്കേറ്റ് ചെയ്ത് തിരിച്ച് പോകാനായി എയർ പോർട്ടിൽ എത്തിയപ്പോൾ എനിക്കൊരു കോൾ വന്നു. നിങ്ങൾ എവിടെയാണ് എന്ന് ചോദിച്ച് കൊണ്ട്. തിരിച്ചു പോകുകയാണ് എന്ന് പറഞ്ഞപ്പോൾ അദ്ദേഹം ചോദിച്ചു, ‘എന്ത്, ഇന്നല്ലേ നിങ്ങളോട് കേരളത്തിൽ എത്താനായി ആവശ്യപ്പെട്ടത്, നിങ്ങളെന്തിനാണ് തിരിച്ച് പോകുന്നത്’ എന്ന്. നോക്കിയപ്പോൾ ആ വിളിച്ച ആളാണ് യഥാർത്ഥ പ്രൊഡ്യൂസർ. അദ്ദേഹം യു കെയിൽ നിന്ന് ഇതിനായി വന്ന് കൊണ്ടിരിക്കുകയാണ്. ഞാൻ നടന്ന കാര്യങ്ങൾ എല്ലാം അദ്ദേഹത്തോട് പറഞ്ഞു.

 

Advertisement