സോഷ്യൽ മീഡിയയിൽ സജീവമാണ് രഞ്ജു രഞ്ജിമാർ. ജീവിതത്തിൽ ഒരുപാട് പ്രശ്‌നങ്ങളെ രഞ്ജു നേരിടേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഇതേ കുറിച്ച് രഞ്ജു തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത് . ഇതിൽ ജീവിതവിജയത്തെക്കുറിച്ചെല്ലാം താരം സംസാരിക്കുന്നുണ്ട്.
‘എന്താണ് ജീവിത വിജയം? എന്ന് ചോദിച്ചാൽ, നാം മുൻമ്പ് പഠിച്ച പാഠങ്ങൾ ഉൾക്കൊണ്ടു, മനുഷ്യരെ വിലയിരുത്തി, വായ അടക്കേണ്ടിടത്തു അടച്ചും, തുറക്കേണ്ടിടത്തു തുറന്നും, കണ്ണുകൾ തുറന്നു കാണേണ്ട കാഴ്ചകൾ കണ്ണ് തുറന്നു കാണുകയും, കാതുകൾക്ക് മർമ്മരം ഉണ്ടാകാത്ത ശബ്ദങ്ങൾ കേട്ടും, ഉറങ്ങാൻ കിടക്കുമ്പോൾ ഞാൻ ആരെയും കരയിപ്പിച്ചില്ല, ആരെയും ചതിച്ചില്ല, ആരോടും വിശ്വാസ വഞ്ചന കാണിച്ചില്ല, എന്ന ഉറപ്പോടെ കിട്ടുന്ന ഉറങ്ങാനും കഴിഞ്ഞാൽ, ഇതെല്ലാം അനുഭവിച്ചു ഒരിക്കലും തുറക്കാത്ത കണ്ണുകളുമായി വെള്ള മുണ്ട് പുതച്ചു കിടക്കുന്നിടത്തു മനുഷ്യന്റെ ജീവിത വിജയം പൂർണമാകുന്നു’- രഞ്ജു രഞ്ജിമാർ പറഞ്ഞു.
also read
തമന്നയുടെ ആ സ്റ്റെപ്പുകളെല്ലാം വളരെ വൃത്തികേടാണ്; എങ്ങനെയാണ് ആ പാട്ടിന് സെൻസർഷിപ്പ് ലഭിച്ചത്; അനിഷ്ടം തുറന്ന് പറഞ്ഞ് മൻസൂർ അലിഖാൻ
‘നമ്മൾ പറ്റിക്കപെടുന്നു എന്ന് നമുക്ക് തോന്നിയാൽ ആദ്യം അതൊരു സംശയമായി കാണാം. അതു വീണ്ടും വീണ്ടും തോന്നി തുടങ്ങിയാൽ നമ്മൾ പുറകിലേക്ക് പോകണം. ഇല്ലെങ്കിൽ മുന്നിൽ അഗാധമായ ഒരു കുഴിയിൽ നിങ്ങൾ ചാടും. അതാണ് റിയാലിറ്റി ചില ക്ലിയർ ചാറ്റുകൾ പോലെ ശൂന്യമാകണം മനസ്സ്. അവിടെ സമാധാനം നമ്മോട് കൂടെയുണ്ട്- രഞ്ജു രഞ്ജിമാർ എഴുതി.