ഇന്നസെന്റ് യാത്രയായത്, പ്രിയപ്പെട്ട ആലീസിനെ മകൻ സോണറ്റിനെ ഏൽപ്പിച്ച്; കണ്ണീർ പൊഴിക്കാതെ അമ്മയുടെ കൈയ്യിൽ മുറുകെ പിടിച്ച് കരുത്തായി നിന്ന് സോണറ്റ്

5487

ഇന്നസെന്റ് ഇനിയില്ല എന്ന് വിശ്വസിക്കാൻ പ്രയാസമാണ്. മാർച്ച് 26 ന് രാത്രിയിലാണ് അദ്ദേഹം നമ്മളോട് വിടപറഞ്ഞത്. 28 ാം തിയ്യതിയായിരുന്നു അദ്ദേഹത്തിന്റെ സംസ്‌കാര ശുശ്രൂഷകൾ നടന്നതും.

കോമഡിയും, സ്വഭാവ വേഷങ്ങളും അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന അതുല്യനടന്മാരുടെ കൂട്ടത്തിലായിരുന്നു ഇന്നസെന്റിന്റെ സ്ഥാനം. മലയാള സിനിമയുടെ ചിരിയുടെ നിറക്കുടമായിരുന്നു അദ്ദേഹം.

Advertisements

മലയാള സിനിമാലോകത്ത് നികത്താനാവാത്ത വിടവ് സമ്മാനിച്ച് കടന്നു പോയിരിക്കുകയാണ് നടൻ ഇന്നസെന്റ്. മലയാള സിനിമയിൽ ഇന്നസെന്റിനെ കുറിച്ച് ആലോചിക്കാത്ത ഒരു നിമിഷം പോലും ഉണ്ടാവില്ല എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ചിരിയുടെ മാല പടക്കമായിരുന്നു ഇന്നച്ഛൻ. ഒത്തിരി ആരാധകരെയാണ് അദ്ദേഹം ഇതിനോടകം വാരിക്കൂട്ടിയത്. സ്വതസിദ്ധമായ അഭിനയശൈലിയും, അനായാസമായി കോമഡി കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവും എടുത്തു പറയേണ്ടത് തന്നെയാണ്.

ALSO READ- അ ബ്യൂ സ് ചെയ്യപ്പെട്ടു; ആള് അങ്ങനെ ചെയ്യും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല; അമ്മ പോലും കൂടെ നിന്നില്ല, എന്നെ കുറ്റപ്പെടുത്തി, നമ്മൾ എല്ലാം തനിച്ചാണ്; എയ്ഞ്ജലീന പറയുന്നു

ഒരു കൊമേഡിൻ മാത്രമായിരുന്നില്ല ഇന്നസെന്റ് പൊതു പ്രവർത്തകനും നല്ലൊരു കുടുംബനാഥനും സഹജീവി സ്‌നേഹിയുമായിരുന്നു അദ്ദേഹമെന്ന് സ്മരണകുറിപ്പുകൾ തെളിയിക്കുകയാണ്.

എല്ലാവർക്കും പ്രിയപ്പെട്ട ഇന്നസെന്റ് എല്ലാരെയും കരയിപ്പിച്ച് സെന്റ് മേരീസ് കത്ത്രീഡൽ സെമിത്തേരിയിൽ അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുകയാണ്. തന്റെ അപ്പച്ചന്റെയും അമ്മച്ചിയുടെയും കല്ലറയ്ക്കടുത്തായാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവില്ലാത്ത നിദ്ര.

താൻ മരിച്ചാൽ അമ്മച്ചിയെ പൊന്നു പോലെ നീ നോക്കണമെന്ന് പറഞ്ഞ്, ഏക മകൻ സോണറ്റിനെ പ്രിയതമ ആലീസിനെ ഏൽപ്പിച്ചാണ് ഇന്നസെന്റ് പോയത്. 47 വർഷം ദുഖത്തിലും സന്തോഷത്തിലും രോഗത്തിലും ദുരിതത്തിലുമെല്ലാം കൂട്ടായി നിന്ന ആലീസാണ് ഇന്നസെന്റിന്റെ മരണത്തോടെ ഏറ്റവുമധികം ഒറ്റപ്പെട്ടിരിക്കുന്നത്.

തനിക്ക് ക്യാൻസർ രോഗം ബാധിച്ചപ്പോൾ കരയാതിരുന്ന ഇന്നസെന്റ് ആലീസിനെയും അതേ ക്യാൻസർ രോഗം പിടികൂടിയെന്നറിഞ്ഞപ്പോൾ വല്ലാതെ ദുഖിച്ചിരുന്നു. ഇന്നസെന്റിന്റെ ഏക മകൻ സോണറ്റ് ഡോക്ടറാണ്.

ALSO READ- ക്രീമും ഷാംപൂവും കണ്ടീഷണറും മോഷ്ടിക്കാറുണ്ട്; എല്ലാവരും അതുതന്നെ ചെയ്യണം; പ്രോത്സാഹിപ്പിച്ച് ശ്വേത മേനോൻ

വെറും എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന ഇന്നസെന്റിന്റെ മകൻ ഒന്നാം റാങ്കോടെയാണ് ഡോക്ടറായത്. നിനക്ക് മാർക്ക് കുറഞ്ഞാലും കുഴപ്പമില്ല നമ്മുക്ക് കാശു കൊടുത്ത് സീറ്റ് വാങ്ങാം എന്നായിരുന്നു അന്ന് ഇന്നസെന്റ് മകനോട് പറഞ്ഞത്, അപ്പോൾ ഞാൻ പഠിച്ചു നേടിക്കോളാം എന്നായിരുന്നു മകന്റെ മറുപടി.

പിന്നീട് മികച്ച മാർക്കോടെ എംബിബിഎസ് പാസായി നല്ല ഡോക്ടറായതിന് ശേഷമാണ് സോണറ്റ് വിവാഹിതനായത്. രശ്മിയാണ് ഭാര്യയായി എത്തിയത്. മകളെ പോലെ തന്നെയാണ്് ആലീസും ഇന്നസെന്റും മരുമകളെയും കണ്ടത്. പേരക്കുട്ടികളായി ഇരട്ടക്കുഞ്ഞുങ്ങളെയാണ് ഇന്നസെന്റിന് ലഭിച്ചത്. ഇന്നസെന്റിന്റെ ബർത്ത് ഡേയുടെ തലേ ദിവസമാണ് ഇരട്ടക്കുട്ടികൾ ജനിച്ചത്. അന്ന എന്ന പെൺകുട്ടിയും ഇന്നസെന്റ് ജൂനിയർ എന്ന ആൺകുട്ടിയും.

പേരക്കുട്ടികളെ മറ്റെന്തിനെക്കാളും കൂടുതൽ സ്‌നേഹിച്ചിരുന്നു ഇന്നസെന്റ്. എന്തിനും ഏതിനും പേരക്കുട്ടികൾക്ക് അച്ചൻ സോണറ്റിനെക്കാളും തങ്ങളുടെ പ്രിയപ്പെട്ട വല്യപ്പച്ചനെയായിരുന്നു ഇഷ്ടം. തങ്ങളുടെ വല്യപ്പച്ചൻ മരിച്ചപ്പോൾ നെഞ്ച് പൊട്ടി കരഞ്ഞ അന്നയും ഇന്നുവും നാടിന് തന്നെ നൊമ്പരമായിരുന്നു.

ആലീസിന് വേണ്ടിയാണ് ഇന്നസെന്റ് പുതിയ വീടു പണിതത്. എന്നാൽ ഒരു വർഷം മാത്രമാണ് അദ്ദേഹത്തിന് ആ വീട്ടിൽ കഴിയാനായത്. ഇപ്പോഴിതാ ആലീസെന്ന തന്റെ പ്രിയതമയെ മകനെ ഏൽപ്പിച്ചാണ് ഇന്നച്ചൻ യാത്രയായിരിക്കുന്നത്. ഇന്നസെന്റിന്റെ അന്ത്യയാത്രയിലുടനീളം സോണറ്റ് തന്റെ അമ്മയുടെ കൈയ്യിൽ മുറുകെ പിടിച്ച് അപ്പന് കൊടുത്ത വാക്ക് പാലിച്ചിരുന്നു. ഇന്നസെന്റിന്റെ ശരീരം കണ്ട് തളർന്നു വീണപ്പോഴും ആലീസിന് താങ്ങായത് മകനാണ്.

Advertisement