ഇന്നസെന്റ് എന്ന താരത്തിന്റെ വിയോഗം ഇനിയും ഉൾക്കൊള്ളാനായിട്ടില്ല കേരളക്കരയ്ക്കും കലാ ലോകത്തിനും. ഏറെ ചിരിപ്പിച്ച താരത്തിന്റെ വിയോഗ വാർത്ത അറിഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ട് എത്തിയ താരങ്ങൾ നിരവധിയാണ്. കൂട്ടത്തിൽ ഏറ്റവംു നെഞ്ചുലച്ചത് നടൻ ദിലീപിന്റെ വിങ്ങിപ്പൊട്ടി കൊണ്ടുള്ള കരച്ചിലായിരുന്നു.
താരം ആശുപത്രിയിലാണെന്നറിഞ്ഞിട്ടും മുൻപ് പലവട്ടം ചെയ്ത പോലെ തിരിച്ചുവരും എന്നു തന്നെയായിരുന്നു സകലരുടേയും പ്രതീക്ഷയും പ്രാർത്ഥനയും. എന്നാൽ താരം തിരിച്ചുവരാത്ത യാത്രയിലേക്ക് ഇന്നസെന്റ് യാത്ര പറഞ്ഞിറങ്ങുകയായിരുന്നു.
മ ര ണവാർത്തയറിഞ്ഞ് എത്തിയ ദിലീപ് ക്യാമറ കണ്ണുകൾക്ക് മുന്നിൽ വിതുമ്പിക്കരയുകയായിരുന്നു. കണ്ണീര് മറയ്ക്കാൻ ശ്രമിച്ചിട്ട് താരത്തിന് സാധിക്കുന്നുണ്ടായിരുന്നില്ല. മുഖം പൊത്തി കരയുന്ന ദിലീപിന്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.
പിന്നീട് ഇരിങ്ങാലക്കുടയിൽ വീട്ടിൽ മൃ ത ദേഹം പൊതു ദർശനത്തിന് വച്ചപ്പോഴും ദിലീപ് ഭാര്യ കാവ്യയേയും കൂട്ടിയാണ് അവസാനമായി യാത്ര പറയാനായി എത്തിയത്. ദിലീപ് കൈ പിടിച്ചാണ് കാവ്യയെ കൊണ്ടുവന്നത്. ഇന്നസെന്റിന്റെ മരണം കാവ്യയെ എത്രത്തോളം തളർത്തി എന്നും ദൃശ്യങ്ങളിൽ നിന്നും വ്യക്തം. ഇന്നസെന്റിന്റെ മുഖം അവസാനമായി കണ്ട്, വിങ്ങിക്കരയുകയായിരുന്നു കാവ്യ. പിന്നീട് ഇരിപ്പിടത്തിൽ ഇരുന്നതിന് ശേഷവും കാവ്യയുടെ ആ കരച്ചിൽ മാറിയില്ല.
തങ്ങളുടെ ജീവിതത്തിൽ ദിലീപിനും കാവ്യയ്ക്കും ആരായിരുന്നു ഇന്നസെന്റ് എന്നതിന് ഈ വീഡിയോസ് മറുപടി പറയും. ദിലീപ് തന്റെ കരിയറിന്റെ തുടക്ക കാലം മുതൽ ഇന്നസെന്റിനൊപ്പം ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. കല്യാണരാമൻ, വിനോദയാത്ര, പാപ്പി അപ്പച്ചൻ അങ്ങിനെ ഒരുപാട് ഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു. കാവ്യ തിരിച്ചുവരവിൽ ആദ്യം അഭിനയിച്ച ചിത്രത്തിൽ പ്രധാന കഥാപാത്രമമായി ഇന്നസെന്റും ഉണ്ടായിരുന്നു. ഇവരുടെ ഒരുപാട് സിനിമകളിൽ ഇന്നസെന്റ് ഭാഗമായിരുന്നു.
ALSO READ- ഞാൻ ഒളിച്ചോടി പോയി എന്നാണ് അവർ കരുതിയത്; തന്നെ കാണാതായ ആ സംഭവത്തെ കുറിച്ച് അനു സിത്താര
ഇന്നസെന്റിന്റെ വിയോഗ വാർത്ത അറിഞ്ഞ് ദിലീപ് കുറിച്ചതിങ്ങനെയായിരുന്നു:
”വാക്കുകൾ മുറിയുന്നു… കണ്ണുകളിൽ ഇരുട്ടു മൂടുന്നു… ആശുപത്രിയിൽ കാത്തിരിക്കുമ്പോൾ ഡോക്ടർ വന്നു പറയുന്ന വാക്കുകൾ കേട്ട്… ആരായിരുന്നു ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യൻ എനിക്ക്…. അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യൻ വിട പറഞ്ഞിരിക്കുന്നു… കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു, പിന്നീട് സിനിമയിലെത്തിയപ്പോഴും പിൻബലമായത് അദ്ദേഹത്തിന്റെ കരുതൽ ആയിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളിൽ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകൾ കരുത്തായിരുന്നു… ഇനിയാ ശബ്ദവും രൂപവും, ആശ്വാസ വാക്കുകളും നിലച്ചു എന്നറിയുമ്പോൾ… വാക്കുകൾ മുറിയുന്നു…”