എടുത്തിട്ട് പൊന്തിയില്ല, തൃശൂർ തിരിച്ചുവെച്ച് സുരേഷ്ഗോപി വെള്ളിത്തിരയിലേക്ക് മടങ്ങി, ദയനീയ തോൽവിയുമായി ഇന്നസെന്റും

45

ഇത്തവണ ലോക്സഭയിലെ വെള്ളിത്തിരയിൽ കേരളത്തിൽനിന്നും ഇക്കുറി താരപ്രഭയില്ല. 2014 ലെ തന്റെ കന്നിയങ്കത്തിൽ ചാലക്കുടി മണ്ഡലത്തിൽ ഇടതുപക്ഷത്തിന്റെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച അമ്മയുടെ മുൻ പ്രസിഡന്റുകൂടിയായ ഇന്നസെന്റ് കരുത്തനായ പിസി ചാക്കോയെ അട്ടിമറിച്ച് പാർലമെന്റിൽ എത്തിയപ്പോൾ സിപിഎം ചിഹ്നത്തിൽ മത്സരിച്ച് ദയനീയ തോൽവി ഏറ്റുവാങ്ങിയിരിക്കുന്നു.

രണ്ടാമൂഴത്തിനിറങ്ങാൻ താത്പര്യം കാട്ടാതിരുന്ന ഇന്നസെന്റിനെ സംബന്ധിച്ച് പോരിനിറക്കിയ ഇടതുമുന്നണിക്ക് കേരളത്തിലെ യുഡിഎഫ് തരംഗത്തിൽ പിടിച്ചുനിൽക്കാനായില്ല. യുഡിഎഫ് സംസ്ഥാന കൺവീനർ ബെന്നി ബഹന്നാനോടു വോട്ടെണ്ണലിന്റെ തുടക്കത്തിൽ പിടിച്ചുനിന്ന ഇന്നസെന്റ് പിന്നീട് അമ്പരപ്പിക്കുന്ന തോൽവി ഏറ്റുവാങ്ങി.

Advertisements

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂന്നാംഘട്ടത്തിൽ തൃശൂരിൽ നിയോഗം ഏറ്റെടുത്ത സുരേഷ്ഗോപി ത്രികോണമത്സരത്തിൽ പ്രതീക്ഷ സൃഷ്ടിച്ച ശേഷമാണ് മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിയടയേണ്ടിവന്നത്. എങ്കിലും മൂന്നു ലക്ഷത്തോളം വോട്ട് തൃശൂരിൽ പാർട്ടിക്ക് നേടിക്കൊടുക്കാൻ സുരേഷ്ഗോപിക്ക് കഴിഞ്ഞു.

സുരേഷ്ഗോപി എൻഡിഎ സ്ഥാനാർഥിയായതോടെ തൃശൂരിൽ രാഷ്ട്രീയ ട്രോളുകളുടെ പൂരമായിരുന്നു. തൃശൂർ ഞാൻ എടുക്കാൻ പോകുവാ സുരേഷ്ഗോപി നിർദോഷമായി പറഞ്ഞ വാക്കുകളെ ട്രോളി ആർത്ത് ചിരിച്ചവർ ഏറെ.

ഒടുവിൽ തൃശൂർ എടുത്താൽ പൊന്താത്ത ബാലികേറാമലയാണെന്ന തിരിച്ചറിവുമായി സുരേഷ്ഗോപി പൂരനഗരി വിടുകയാണ്. ദേ പോയി, ദാ വന്നു എന്നു പറഞ്ഞതുപോലെയായി സുരേഷ്ഗോപിയുടെ കാര്യം. കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന പരുവത്തിലാണ് ഇന്നച്ചൻ.

ലോക്സഭയിൽ കേരളത്തിന്റെ പ്രതിനിധിയാകുമെന്ന് സ്വന്തം പാർട്ടി അണികളെങ്കിലും കരുതിയ ചാലക്കുടിയിലെ സിറ്റിങ് എംപി കൂടിയായ സിപിഎം സ്ഥാനാർഥി ഇന്നസെന്റും രാജ്യസഭാ എംപിയും തൃശൂരിലെ ബിജെപി സ്ഥാനാർഥിയായ സുരേഷ്ഗോപിയും കടുത്ത മത്സരം കാഴ്ചവച്ച് വെള്ളിത്തിരയിലേക്കുതന്നെ മടങ്ങുന്നു.

Advertisement