ഞാന്‍ പറയുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടെന്നറിയാം, അതുകൊണ്ട് എല്ലാവരും അനുസരിക്കും, 18 വര്‍ഷത്തോളം അമ്മയുടെ തലപ്പത്തിരുന്നതിനെ കുറിച്ച് ഇന്നസെന്റ് പറഞ്ഞതിങ്ങനെ

176

മലയാള സിനിമാലോകത്ത് നികത്താനാവാത്ത വിടവി സമ്മാനിച്ച് കടന്നു പോയിരിക്കുകയാണ് നടന്‍ ഇന്നസെന്റ്. മലയാള സിനിമയില്‍ ഇന്നസെന്റിനെ കുറിച്ച് ആലോചിക്കാത്ത ഒരു നിമിഷം പോലും ഉണ്ടാവില്ല എന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്.

Advertisements

ചിരിയുടെ മാല പടക്കമായിരുന്നു ഇന്നച്ഛന്‍. ഒത്തിരി ആരാധകരെയാണ് അദ്ദേഹം ഇതിനോടകം വാരിക്കൂട്ടിയത്. സ്വതസിദ്ധമായ അഭിനയശൈലിയും, അനായാസമായി കോമഡി കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവും എടുത്തു പറയേണ്ടത് തന്നെയാണ്.

Also Read: എന്നെപ്പറ്റി ഇതുവരെ ഒരു ഗോസിപ്പും വന്നിട്ടില്ല, തുറന്നുപറഞ്ഞ് സീരിയല്‍ താരം സ്‌നിഷ ചന്ദ്രന്‍

സമൂഹത്തിലെ നിരവധി മേഖലകളില്‍ നിന്ന് നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഹൃദയസ്പര്‍ശിയായ കുറിപ്പുമായി അടുപ്പമുള്ളവരും എത്തി. ഇപ്പോഴിതാ താരസംഘടനയായ അമ്മയുടെ പുതിയ ഓഫീസിലേക്ക് എത്തിയ ഇന്നസെന്റിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.

വര്‍ഷങ്ങളോളം താരസംഘനയുടെ തലപ്പത്ത് സജീവമായിരുന്നു ഇന്നസെന്റ്. നിസാര കാര്യമല്ല ഒരു സംഘടന കൊണ്ടുനടക്കുക എന്നതെന്നും എന്നാല്‍ തന്നെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധമുട്ടൊന്നുമില്ലെന്നും ചിലപ്പോള്‍ വിദ്യാഭ്യാസ കുറവ് കൊണ്ടായിരിക്കുമെന്നും ഇന്നസെന്റ് വീഡിയോയില്‍ പറയുന്നു.

Also Read: അന്ന് ഇന്നസെന്റ് പാലിച്ച നിശബ്ദത മറക്കാനോ പൊറുക്കാനോ കഴിയില്ല, അദ്ദേഹം ചെയ്ത ആ തെറ്റിന് മരണവേദനയിലും ഇളവില്ല, തുറന്ന് പറഞ്ഞ് ദീദി ദാമോദരന്‍

18 വര്‍ഷം അമ്മ എന്ന സംഘടന താന്‍ കൊണ്ടുനടന്നതാണ്. ഇടക്ക് പ്രശ്‌നങ്ങളുണ്ടാവാറുണ്ടെങ്കിലും തന്നെ പിണക്കാന്‍ പറ്റില്ല, താന്‍ പറയുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടാവുമെന്ന എല്ലാവരുടെയും തോന്നലാണ് തന്നെ അമ്മയില്‍ ഇരുത്തിയതെന്നും മുമ്പോരിക്കല്‍ ഇന്നസെന്റ് പറഞ്ഞിരുന്നു.

Advertisement