ആ സംഭവം എന്നെ വല്ലാതെ അസ്വസ്ഥയാക്കി; എന്റെ തൊലിക്ക് നിറം പോര എന്നാണ് അവർ പറഞ്ഞത്; ദുരനുഭവം പറഞ്ഞ് ഇനിയ

97

ബാലതാരമായി വന്ന് പിന്നീട് മികച്ച വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഇനിയ. മിനിസ്‌ക്രീനിലൂടെയായിരുന്നു താരത്തിന്റെ രംഗപ്രവേശം. തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം തന്റെ പേര് വൈകാതെ തന്നെ മാറ്റി. വാകൈ സൂടാ വാ എന്ന ചിത്രത്തിലെ അഭിനയത്തിനുശേഷമാണ് ശ്രുതി ശ്രാവന്ത് എന്ന് പേര് മാറ്റി ‘ഇനിയ’ എന്ന പേര് സ്വീകരിച്ചത്

ഇപ്പോഴിതാ ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ താരത്തിന്റെ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരം നേരിട്ട ദുരനുഭവങ്ങളാണ് അഭിമുഖത്തിൽ തുറന്ന് പറയുന്നത്. ഇനിയയുടെ വാക്കുകൾ ഇങ്ങനെ; വാഗൈ സൂട വാ എന്ന ചിത്രത്തിലൂടെയാണ് ഞാൻ തമിഴ് സിനിമയിൽ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന് അന്ന് ദേശീയ അവാർഡ് ലഭിച്ചു. പക്ഷേ, അതിന് ശേഷം എനിക്ക് ശ്രദ്ധിക്കപ്പെടുന്ന സിനിമകളൊന്നും ലഭിച്ചില്ല.

Advertisements

Also Read
പ്രതിഫലം കുറവ് മലയാളത്തിലാണ് : മൂല്യമുള്ള സിനിമകൾ ഉണ്ടാകുന്നത് അവിടെ നിന്ന് : സത്യരാജ്

കരിയറിന്റെ തുടക്കത്തിൽ ഞാൻ ഒരു സിനിമയുടെ ഓഡിഷന് പോയിരുന്നു. അന്ന് എനിക്കത്ര തൊലി നിറം ഇല്ല. അതിനാൽ നിങ്ങളെ ഈ സിനിമയിൽ നിന്ന് ഒഴിവാക്കുകയാണെന്ന് അവർ പറഞ്ഞു. അന്ന് ഞാൻ വളരെയധികം അസ്വസ്ഥയായി. കാരണം മേക്കപ്പ് എന്നൊരു സംഗതിയുണ്ട്. ഏത് കഥാപാത്രമായാലും നമുക്ക് അനുയോജ്യമെന്ന് തോന്നുന്ന തരത്തിൽ മേക്കപ്പിലൂടെ നമുക്ക് ആ രൂപം നേടാം. അങ്ങനെയിരിക്കെ, എന്തിനാണ് എന്നെ പുറത്താക്കിയതെന്ന് ഞാൻ ചിന്തിച്ചു.

ഒരു പിന്തുണയുമില്ലാതെയാണ് ഞാൻ സിനിമയിയിലേക്ക് എത്തിയത്. ഇതുപോലെ പല പ്രശ്‌നങ്ങളും ഞാൻ നേരിട്ടിട്ടുണ്ട്. പക്ഷേ അതിനൊന്നും ആരെയും കുറ്റപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം നമുക്ക് കഴിവുണ്ടെങ്കിൽ എന്നെങ്കിലും അത് ചർച്ച ചെയ്യപ്പെടും. ചിലർ എന്നോടും അഡ്ജസ്റ്റ്‌മെന്റിന് ആവശ്യപ്പെട്ടിട്ടുണ്ട്. ഫോണിലൂടെയാണ് ഇത്തരം ഓഫറുകൾ വന്നിട്ടുള്ളത്. സിനിമ ചെയ്യുന്നതിനിടെയും അത്തരം ചോദ്യങ്ങൾ വന്നിട്ടുണ്ട്.

Also Read
അന്ന് അയാൾ അജിത്തിനെ ആക്രമിച്ചു: ആരോടും മിണ്ടാതെ 20 ദിവസമാണ് അജിത് നടന്നത് : ചെയ്യാറു ബാലു

ഇത് സിനിമയിൽ മാത്രമല്ല എല്ലാ മേഖലകളിലും ഉണ്ട്. നമ്മൾ അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യം. നമ്മൾ എങ്ങനെ ആയിരിക്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. മുറിയുടെ വാതിൽ തുറന്ന് കൊടുത്തിട്ട് പിന്നീട് അവൻ എന്നെ അങ്ങനെ ചെയ്തുവെന്ന് പറഞ്ഞാൽ അതിന്റെ പൂർണ ഉത്തരവാദിത്തം നമുക്കാണ്. വാതിൽ തുറക്കണോ വേണ്ടയോ എന്നൊക്കെ നമ്മൾ സ്വയം തീരുമാനിക്കണം എന്നാണ് ഇനിയ പറഞ്ഞത്.

Advertisement