‘ഇനി വൈകല്ലേ, നല്ല മനസ്സോടെ മമ്മൂട്ടി അത് പറഞ്ഞത്’; അധികം വൈകാതെ ആ സന്തോഷവാർത്ത തേടിയെത്തി; ഒന്നും മറച്ച് വെയ്ക്കാതെ നടി സുമ ജയറാം

901

എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമാ രംഗത്തും ടെലിവിഷനിലും നിറഞ്ഞ് നിന്നിരുന്ന നടിയായിരുന്നു സുമ ജയറാം. തുടക്കം ബാലതാരമായിട്ടായിരുന്നുവെങ്കിലും സഹനടിയായി നിരവധി സിനിമകളിൽ തിളങ്ങി. സുമ ജയറാമെന്ന പേര് കേൾക്കുമ്പോഴെ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് കുട്ടേട്ടനിലെ സുമയുടെ പ്രകടനമാണ്. ഉത്സവപിറ്റേന്നായിരുന്നു സുമയുടെ ആദ്യ സിനിമ. താരത്തിന്റെ അമ്മ മേഴ്സിയും ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചിരുന്നു. കുട്ടേട്ടൻ, വചനം, നാളെ എന്നുണ്ടെങ്കിൽ എന്നീ ചിത്രങ്ങിലും മികച്ച പ്രകടനമാണ് സുമ കാഴ്ചവെച്ചത്.

അഭിനയത്തോടുള്ള അടങ്ങാത്ത ആവേശമൊന്നുമല്ല സിനിമയിൽ എത്തിച്ചത്. എത്തിപ്പെട്ടതും അഭിനയിച്ച് പോയതുമാണ്. പന്ത്രണ്ടാം വയസിലാണ് പപ്പ മരിക്കുന്നത്. ശേഷം വീടിന്റെ ചുമതല ഏറ്റെടുക്കേണ്ടി വന്നു. അമ്മയേയും സഹോദരങ്ങളേയും നോക്കണം. സഹോദരങ്ങൾ പഠിക്കുന്നവരായിരുന്നു. ബാലതാരമായി പതിനാലാം വയസ് മുതലാണ് അഭിനയിച്ച് തുടങ്ങിയത്. ബാലതാരമായി കുറെയേറെ സിനിമകൾ ചെയ്തിരുന്നു. ശേഷം പഠനത്തിൽ ശ്രദ്ധകൊടുത്തു. പിന്നീട് തിരിച്ചെത്തിയപ്പോഴും സിനിമകൾ ലഭിച്ചിരുന്നു.

Advertisements

ഒരിക്കൽ തമിഴ് സൂപ്പർതാരം രജനികാന്തിന്റെ നായികയാകാൻ അവസരം ലഭിച്ചിരുന്നുവെങ്കിലും അവസാന നിമിഷം ചില പ്രത്യേക കാരണങ്ങളാൽ അവസരം നഷ്ടപ്പെടുകയായിരുന്നുവെന്നും താരം പറയുന്നു. പിന്നീട് സുമ കുറച്ചു വൈകിയെങ്കിലും 2013-ൽ വിവാഹിതയാവുകയായിരുന്നു. 37-ാം വയസ്സിൽ ബിസിനസ്സുകാരനായ ലല്ലുഷിനെയാണ് സുമ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് പത്ത് വർഷങ്ങൾക്ക് ശേഷം താരം ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയാവുകയും ചെയ്തു.

ALSO READ- അജയ് ദേവ്ഗണുമൊത്ത് ചുംബനരംഗങ്ങൾ ചെയ്യില്ലെന്ന് കരീന കപൂർ വാശി പിടിച്ചു; അമ്പരന്ന് സിനിമാലോകം; കാരണം ഇതോ?

ഇപ്പോൾ ഭർത്താവിനുമൊപ്പം മക്കളോടുമൊപ്പം സന്തോഷകരമായി കുടുംബജീവിതം നയിക്കുകയാണ് താരം. വിവാഹം വേണ്ടെന്ന് തീരുമാനിച്ചയാളാണെങ്കിലും യാദൃച്ഛികമായി അത് സംഭവിക്കുകയായിരുന്നുവെന്ന് സുമ ജയറാം ഫ്‌ലേഴ്‌സ് ടിവി ഒരു കോടിയിൽ പങ്കെടുത്തുകൊണ്ടു പറഞ്ഞു. വ്യക്തിജീവിതത്തെ കുറിച്ചും താരം വാചാലയായിരുന്നു.

ഭർത്താവായ ലല്ലുവിനെ തനിക്ക് നേരത്തെ പരിചയമുണ്ടെന്നാണ് സുമ ജയറാം പറയുന്നത്. 10-ാമത്തെ വയസ്സിൽ പള്ളിയിൽ വെച്ചായിരുന്നു കണ്ടത്. ‘അന്ന് ഒരേ പ്രായമായിരുന്നു. നല്ല കുടുംബമാണ്, നല്ല കുടുംബത്തിലെ ചെറുക്കനെ കിട്ടുന്നതിന് പ്രാർത്ഥിക്കണം എന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്. എന്നെ നേരത്തെ കല്യാണം കഴിപ്പിയ്ക്കണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടായിരിക്കാം എന്റെ കല്യാണം വൈകിയത്. മാതാവേ ഈ ചെറുക്കനെ കിട്ടണേയെന്ന് ഞാൻ അന്ന് പ്രാർത്ഥിച്ചിരുന്നുവെന്നും സും പറയുന്നു.

എന്നാൽ പിന്നീട് ഇക്കാര്യം മറന്നുപോയി. സിനിമയിൽ വന്നശേഷം അതൊന്നും ഓർത്തിട്ടുപോലുമില്ല. ചങ്ങനാശ്ശേരി വഴി പോകുമ്പോൾ ഇടയ്ക്കൊക്കെ അവരുടെ വീട്ടിൽ കയറുമായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം എന്റെ 37-ാമത്തെ വയസ്സിൽ അവർ പ്രപ്പോസലുമായി വരികയായിരുന്നു. അദ്ദേഹത്തിനൊരു ലവ് അഫയറുണ്ടായിരുന്നു. അതിൽ ചില പ്രശ്നങ്ങളുണ്ടായതിനെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ വിവാഹവും വൈകിയത്.

ALSO READ- ആദ്യ കാഴ്ചയിൽ പ്രണയം, എങ്ങനെയാണ് ആ കുട്ടിയോട് നോ പറയുക എന്ന് അമ്മ; 18 വയസുള്ള പെൺകുട്ടിയെ വിവാഹം ചെയ്തതിനെ കുറിച്ച് ബാലചന്ദ്ര മേനോൻ

എനിക്ക് രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമാണ് ഉള്ളത്. സംവിധായകനും നിർമ്മാതാവുമായ അൻവർ റഷീദിനെയാണ് സഹോദരി പ്രണയിച്ച് വിവാഹം ചെയ്തത്. മഹാരാജാസിലെ കോളേജ് പഠനകാലത്ത് ഇരുവരും പരിചയത്തിലാവുകയും രാജമാണിക്യം സിനിമ ഇറങ്ങിയ ശേഷം അവർ ഇക്കാര്യം തങ്ങളെ അറിയിക്കുകയായിരുന്നുവെന്നും താരം പറയുന്നു. പിന്നീട് വിവാഹം നടത്തിക്കൊടുത്തു.

അതേസമയം, താൻ ലല്ലുഷിനെ വിവാഹം ചെയ്ത് പത്ത് വർഷത്തോളം കഴിഞ്ഞാണ് കുട്ടികൾ ഉണ്ടായത്. ഒരിക്കൽ ഞങ്ങൾ വിദേശത്തേക്ക് പോകുന്നതിനിടെയായിരുന്നു മമ്മൂട്ടിയെ കണ്ടുമുട്ടിയത്. കുട്ടികളായില്ലേ, എന്താ വൈകുന്നത്, ഇനി വൈകല്ലേ, ട്രീറ്റ്മെന്റൊക്കെ എടുക്കൂ കേട്ടോ എന്നായിരുന്നു അന്ന് ഞങ്ങളെ കണ്ടപ്പോൾ പറഞ്ഞത്. നല്ല മനസ്സോടെയായിരുന്നു അദ്ദേഹം ഞങ്ങളോട് പറഞ്ഞത്. അധികം വൈകാതെ തന്നെ താൻ ഗർഭിണിയാവുകയായിരുന്നു.’ സുമ ജയറാം പറയുന്നു.

Advertisement