ഐഡിയ സ്റ്റാർ സിംഗറിലൂടെ വന്ന് മലയാളികൾക്ക് പ്രിയപ്പെട്ട ഗായികയായതാണ് അമൃത സുരേഷ്. എജി വ്ളോഗ്സുമായി സജീവമായ അമൃതയും അഭിരാമിയും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം തന്നെ വളരെ പെട്ടെന്ന് വൈറലാകാറുണ്ട്.
തന്റെ കരിയറിലെ പുതിയ ചുവടുവെപ്പ് നടത്താൻ തയ്യാറെടുക്കുന്നതിനെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് ഇപ്പോൾ അമൃത സുരേഷ്. ഗായികയായും മോഡലായുമൊക്കെ തിളങ്ങി നിൽക്കുന്ന അമൃത ഇനി അഭിനയ രംഗത്ത് കൂടി ചുവടുവെക്കാൻ ഉള്ള തയ്യാറെടുപ്പിലാണ്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അമൃത സുരേഷ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ALSO READ
കവർഗേൾസായതിന്റെ അനുഭവങ്ങൾ നേരത്തേ അമൃത തുറന്ന് പറഞ്ഞിരുന്നു. അഭിനയിക്കാനുള്ള പരിശീലനത്തിലാണ് ഗായിക അമൃത ഇപ്പോൾ. രണ്ടാഴ്ചയായി അഭിനയക്കളരിയിലായിരുന്നു താനെന്ന് അമൃത വ്യക്തമാക്കുന്നു. സംഗീതരംഗത്തു സജീവമായിത്തുടങ്ങിയ കാലത്തു തന്നെ സിനിമയിലേയ്ക്ക് അവസരങ്ങൾ ലഭിച്ചിരുന്നുവെന്നും എന്നാൽ അഭിനയത്തെ പാഷൻ ആയി കണാതിരുന്നതിനാൽ അവയെല്ലാം ഉപേക്ഷിയ്ക്കുകയായിരുന്നു അമൃത പറഞ്ഞു.
എന്നാൽ ഇനി നല്ല അവസരങ്ങൾ കിട്ടിയാൽ ഒരിക്കലും പാഴാക്കില്ലെന്നാണ് അമൃത പറയുന്നത്. മാറി ചിന്തിച്ചപ്പോഴാണ് അഭിനയിക്കണം എന്ന ഒരു ആഗ്രഹം ഉണ്ടായതെന്ന് അമൃത പറഞ്ഞു. റിയാലിറ്റി ഷോ കഴിഞ്ഞ സമയത്ത് സിനിമാ അവസരങ്ങൾ വന്നിരുന്നുവെന്നും എന്നാൽ അന്ന് പക്ഷേ അതേക്കുറിച്ചു ചിന്തിച്ചിരുന്നില്ലെന്നും ഇപ്പോൾ ചിന്തിച്ചപ്പോൾ ഒരു പ്രത്യേക ഇഷ്ടം തോന്നുന്നുണ്ടെന്നുമാണ് അമൃത അഭിമുഖത്തിൽ പറയുന്നത്.
ഇപ്പോൾ കുറച്ച് അവസരങ്ങൾ വന്നിട്ടുണ്ടെന്നും അമൃത വ്യക്തമാക്കി. ഒന്നും അറിയാത്ത അവസ്ഥയിൽ ഒരു മേഖലയിലേയ്ക്കു കടന്നു ചെല്ലുന്നതു ശരിയല്ലല്ലോ എന്ന് വിചാരിച്ചാണ് ഒരു തയ്യാറെടുപ്പ് നടത്തുന്നതെന്നും അമൃത പറയുന്നുണ്ട്. ഒരു കലയിലേക്ക് അരങ്ങേറുമ്പോൾ അതിൽ ജ്ഞാനം അത്യാവശ്യമാണ്, ആരും മോശം പറയരുതല്ലോ, പരിശീലനം നേടിയാൽ നമ്മുടെ ഭാഗത്തുണ്ടാകുന്ന പിഴവുകൾ മനസ്സിലാക്കാൻ നമുക്കു സാധിക്കുമെന്നാണ് അമൃതയുടെ പക്ഷം.
ALSO READ
മമ്മൂട്ടിയെ തൊടാൻ ശ്രമിച്ചും മമ്മൂക്ക എന്ന് വിളിച്ച് ഉമ്മ വച്ചും ഒരു കുഞ്ഞ് ആരാധിക ; വീഡിയോ വൈറൽ
അമൃത തന്റെ അഭിനയക്കളരിയിലെ ചില ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. അഭിനയിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കുക മാത്രമാണ് അതുകൊണ്ട് ഉദ്ദേശിച്ചതെന്നും അതിന് ശേഷം അമൃത പറഞ്ഞു. ഇനി ഒരു ഓഫർ വന്നാൽ ഒരിക്കലും വിട്ടുകളയില്ലെന്ന് ഉറപ്പാണെന്നും അമൃത പറയുന്നുണ്ട്. അഭിനയത്തോട് ഇപ്പോൾ എനിക്ക് ഒരു കൊതി തോന്നുകയാണ്. സിനിമകളൊക്കെ കാണുമ്പോൾ അതേക്കുറിച്ചു കൂടുതൽ ചിന്തിക്കാനും മനസ്സിലാക്കാനുമൊക്കെ തുടങ്ങിയെന്നും അമൃത പറഞ്ഞു.
പരിശിലനം മികച്ച ഒരു അനുഭവമായിരുന്നു. കുന്നോളം പഠിച്ചാലാണ് കുന്നിക്കുരുവോളം മനസിലാകുക. സിനിമകളൊക്കെ കാണുമ്പോൾ അതേക്കുറിച്ചു കൂടുതൽ ചിന്തിക്കാനും മനസ്സിലാക്കാനുമൊക്കെ തുടങ്ങിയെന്നത് പരിശീലനക്കളരിയുടെ ഫലമാണ്. അഭിനേതാക്കളുടെ സമർപ്പണവും ആത്മാർഥതയും കഠിനാധ്വാനവുമൊക്കെ ഇപ്പോൾ മനസ്സിലാകുന്നുണ്ടെന്നും അമൃത സുരേഷ് അഭിമുഖത്തിൽ പറയുന്നുണ്ട്.