‘ഇങ്ങനെ കുനിഞ്ഞാൽ ഒടിഞ്ഞു പോകും’; രജനികാന്ത് യോഗിയുടെ കാലിൽ വന്ദിച്ചതിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി

87

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തമിഴ് സൂപ്പർതാരം രജനികാന്ത് സന്ദർശിച്ചതിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇതിൽ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത് യോഗിയുടെ കാലിൽ വീഴുന്ന രജനികാന്തിന്റെ ചിത്രമായിരുന്നു

മുഖ്യമന്ത്രിയുടെ ലഖ്നൗവിലെ വസതിയിൽ സന്ദർശിച്ചപ്പോഴായിരുന്നു രജനികാന്ത് യോഗിയുടെ കാലിൽ വീണത്. ചിത്രം വൈറലായതോടെ രജനികാന്തിനെതിരെ രൂക്ഷവിമർശനമാണ് സോഷ്യൽമീഡിയയിൽ ഒന്നടങ്കം ഉയരുന്നത്. തമിഴ് ജനതയെ ഒന്നടങ്കം നാണം കെടുത്തിയെന്നും രജികാന്തിൽ നിന്നും ഇങ്ങനെയൊരു പ്രവൃത്തി ഒട്ടും പ്രതീക്ഷിച്ചിട്ടില്ലെന്നും തുടങ്ങിയ വിമർശനങ്ങളാണ് സോഷ്യൽമീഡിയയിൽ വരുന്നത്.

Advertisements

ഇതിനിടെ രജനികാന്തിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. യുപി സന്ദർശനത്തിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽതൊട്ടു വന്ദിച്ചതിനാണ് മന്ത്രി ശിവൻകുട്ടിയുടെ പരിഹാസം.

ALSO READ- മഷൂറയുടെ മുഖം വീർത്തിരിക്കുന്നു, സന്തോഷമില്ല; സുഹാനയുടെ വീഡിയോയിൽ മഷൂറ വരുന്നില്ല; ചൂണ്ടിക്കാണിച്ച് ആരാധകർ

”കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്… എന്നാൽ ഇങ്ങിനെ കുനിഞ്ഞാൽ ഒടിഞ്ഞു പോകും..!”-എന്നാണ് ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റിനൊപ്പം ഹുകും, ജയിലർ എന്നീ ഹാഷ്ടാഗുകളും കൊടുത്തിട്ടുണ്ട്.

നേരത്തെ, തെന്നിന്ത്യൻ താരം കമൽഹാസന്റെ ഒരു പ്രസംഗവും രജനികാന്തിന്റെ പ്രവർത്തിയുമായി ബന്ധപ്പെട്ട് ചർച്ചയായിരുന്നു. ഏതെങ്കിലും മന്ത്രശക്തിയുള്ള സ്വാമിമാർ നാളെ രു ദൈവത്തെ കൊണ്ട് നിർത്തിയാലും കൈകൂപ്പി അവരെ വരവേൽക്കുമെന്നും എന്നാൽ അവരുടെ മുമ്പിൽ കുമ്പിടില്ല എന്നായിരുന്നു കമൽഹാസൻ പറഞ്ഞത്.

നിരവധി പേര് ഈ് വീഡിയോ പങ്കുവെച്ചിരുന്നു.അതിനിടെ രജനികാന്തും യോഗി ആദിത്യനാഥും ഒരുമിച്ച് ജയിലർ കാണുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനവും ഇതിനിടക്ക് ചർച്ചയായിട്ടുണ്ട്. എന്നാൽ എന്നാൽ ജയിലർ സ്‌ക്രീനിങ്ങിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിന്റെ ഡെപ്യൂട്ടി കേശവ് പ്രസാദ് മൗര്യയാണ് സിനിമ കാണാൻ എത്തിയത്.

Advertisement