ഇന്ദ്രന്റെ റൊമാൻസ് എന്നെ വെള്ളം കുടിപ്പിച്ചുവെന്ന് ഷാനു; ഓർമ്മയുണ്ടെന്ന് സ്വാസിക

1658

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരാനാണ ഷാനു. സീതയ്ക്ക് അരികിലേക്ക് വീണ്ടും ഇന്ദ്രനെത്തിയിരിയ്ക്കുകയാണിപ്പോൾ ഷാനവാസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

Advertisements

ALSO READ

‘അതെ, നാളെയാണ് ആ ദിവസം, ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഘട്ടങ്ങളിൽ എന്നെ പിന്തുണച്ച് എല്ലാവരോടും നന്ദി പറയുന്നു.’ ; വിവാഹറിസപ്ഷന് ക്ഷണിച്ച് എലിസബത്തിനൊപ്പമുള്ള വീഡിയോ പങ്കു വച്ച് ബാല

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം താരങ്ങളാണ് സീതയും ഇന്ദ്രനും. സീതയെന്ന പരമ്പരയിൽ ഒരുമിച്ച് അഭിനയിച്ചതോടെയായിരുന്നു ഇരുവരും പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയത്. പരമ്പര അവസാനിച്ചുവെങ്കിലും സീതയ്ക്കും ഇന്ദ്രേട്ടനും ഇന്നും ആരാധകരുണ്ട്. നാളുകൾക്ക് ശേഷമായി ഇരുവരും കണ്ടുമുട്ടിയിരിക്കുകയാണിപ്പോൾ.

ഇന്ദ്രന്റെ റൊമാൻസ് എന്നെ വെള്ളം കുടിപ്പിച്ചുവെന്ന് ഷാനു! നീ വെള്ളം കുടിക്കുന്നത് കണ്ടതോർമ്മയുണ്ടെന്ന് സ്വാസിക! സീതയ്ക്ക് അരികിലേക്ക് ഇന്ദ്രനെത്തിയപ്പോൾ!


അഭിനയം മാത്രമല്ല അവതാരകയായും തിളങ്ങുകയാണ് സ്വാസിക. റെഡ് കാർപ്പറ്റിലേക്ക് അടുത്തിടെ അതിഥിയായി എത്തിയത് ഷാനവാസായിരുന്നു. പാർവതിയും ഷാനവാസും ഒരുമിച്ചെത്തിയ എപ്പിസോഡിലെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയ ഏറ്റെടുത്തിരിയ്ക്കുന്നത്. നീ എന്നെ ഡിവോഴ്സ് ചെയ്തത് കൊണ്ടാണ് ഞാൻ വേറെ ചാനലിലേക്ക് പോയതെന്നായിരുന്നു ഷാനവാസിന്റെ ചോദ്യം.

ALSO READ

‘എപ്പോഴും സുഹൃത്തുക്കളായിരിക്കും, എന്തും നേരിടും’ ; ആത്മമിത്രങ്ങൾക്കൊപ്പം മഞ്ജു വാര്യർ

ആക്ഷൻ എന്ന് പറയുമ്പോഴാണ് പെൺകുട്ടികളുടെ ഇടയിലേക്ക് പോവുന്നത്. കട്ട് ചെയ്താൽ ഉടനെ ഞാൻ റൂമിലേക്ക് പോവും. ഇപ്പോഴത്തേത് ആറ്റിറ്റിയൂഡ് പിടിക്കേണ്ട കഥാപാത്രമാണ്. ലൂസാവുന്നുണ്ടെങ്കിൽ പിടിച്ചോളണേയെന്ന് ഞാൻ സാറിനോട് പറഞ്ഞിരുന്നുവെന്ന് താരം പറയുന്നുണ്ട്.

ചെറിയ കാര്യങ്ങൾ സംശയിച്ചും ഊതിപ്പെരുപ്പിച്ചും വലുതാക്കുന്നയാളാണ് ഷാനു. ആ സ്വഭാവത്തിന് ഇപ്പോഴും മാറ്റങ്ങളൊന്നും വന്നില്ലേയെന്നായിരുന്നു സ്വാസിക ചോദിച്ചത്.

നിന്നെ കാണുമ്പോൾ മാത്രമാണ് എന്തോ കുനുഷ്ടാണല്ലോയെന്ന് ചോദിക്കാൻ തോന്നിയതെന്നായിരുന്നു ഷാനവാസിന്റെ മറുപടി. റൊമാന്റിക് രംഗങ്ങൾ അഭിനയിക്കാനായി കഷ്ടപ്പെട്ടതിനെക്കുറിച്ചും ഇരുവരും തുറന്ന് പറഞ്ഞു. അത് വേണോയെന്നൊക്കെയായിരുന്നു ചോദിക്കാറുള്ളത് എന്നും അവര് പറഞ്ഞു.

Advertisement