വസ്ത്രാലങ്കാര സഹായിയായി സിനിമയില്‍ എത്തി പിന്നീട് സ്വതന്ത്ര വസ്ത്രാലങ്കാരകനും അവിയെ നിന്നും അഭിനയ രംഗത്തേക്കും എത്തി മലയാള സിനിമയുടെ പ്രധാന ഭാഗമായി മാറിയ നടനാണ് ഇന്ദ്രന്‍സ്. കോമഡി വേഷത്തിലൂടെയാണ് നടന്‍ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്.
വര്‍ഷങ്ങളോളം കോമഡിയില്‍ മാത്രം ഒതുങ്ങി പോയ അദ്ദേഹത്തെ അടുത്ത കാലത്തായിട്ടാണ്മലയാള സിനിമ ഒരു നടനെന്ന നിലയില്‍ ശരിക്കും ഉപയോഗിക്കാന്‍ തുടങ്ങിയത്. പ്രേക്ഷകരെ കോമഡിയിലൂടെ ചിരിപ്പിച്ച ഇന്ദ്രന്‍സ് പേരറിയാത്തവര്‍, ആളൊരുക്കം, അഞ്ചാംപാതിര, മാലിക്ക്, ഹോം പോലെയുള്ള ചിത്രങ്ങളിലൂടെ ഞെട്ടിക്കുക ആയിരുന്നു.
ഇപ്പോള്‍ തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന താരം കൂടിയണ് ഇന്ദ്രന്‍സ്. മികച്ച നടുള്ള സംസ്ഥാന അവാര്‍ഡും ആളൊരുക്കം എന്ന സിനിമയിലെ അഭിനയിത്തിന് ഇന്ദ്രന്‍സിന് ലഭിച്ചിരുന്നു. ഇപ്പോഴിതാ ഇന്ദ്രന്‍സിന്റെ ചിലവാക്കുകള്‍ വലിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. നടിയെ ആക്ര മി ച്ച കേസിലാണ് ഇന്ദ്രന്‍സ് വിവാദമായ പ്രസ്താവനകള്‍ നടത്തിയത്.
ALSO READ- അമ്മയായതോടെ ഇവള്‍ ആകെ മാറിയെന്ന് ഡയാന; പുതിയ വിശേഷം പങ്കുവെച്ച് ആതിര മാധവും
ഡബ്ല്യുസിസി ഇല്ലായിരുന്നുവെങ്കില്‍ നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പേര്‍ അതിജീവിതയെ പിന്തുണച്ചേനെ എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. ഇതുകൂടാതെ, കേസില്‍ എട്ടാം പ്രതിയായ ദിലീപ് കുറ്റക്കാരനെന്ന് കരുതുന്നില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞിരുന്നു ഇതാണ് കൂടുതില്‍ പേരെ ചൊ ടി പ്പിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ദ്രന്‍സ് തന്റെ പ്രസ്താവനകളില്‍ വിശദീകരണവുമായി എത്തുകയും ഖേദ പ്രകടനം നടത്തുകയും ചെയ്തത്.
എങ്കിലും വിവാദം അവസാനിക്കുന്നില്ല. കൂടുതല്‍ പേര്‍ ഇന്ദ്രന്‍സിനെ വിമര്‍ശിക്കുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.
ഒരു ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുമ്പോഴാണ് ഇന്ദ്രന്‍സ് പറഞ്ഞ വാക്കുകളെ ഭാഗ്യലക്ഷ്മി വിമര്‍ശിച്ചത്. മകളെ പോലെ എന്ന് പറയുന്നവര്‍, അവരെ ചെന്ന് കാണാനോ, അവരുടെ പ്രശ്നങ്ങള്‍ എന്താണെന്ന് മനസിലാക്കാനോ എത്തിയില്ല. ഇതൊന്നും ചോദിക്കാതെ ഒരാള്‍ എങ്ങനെയാണ് മകളെ പോലെയെന്ന് പറയുന്നതെന്നാണ് ഭാഗ്യലക്ഷ്മി ചോദിക്കുന്നത്.
ഇനി ഇപ്പോള്‍ മകളെ പോലെയാണെങ്കില്‍ എന്താണ് ചെയ്യേണ്ടത്. എതിരെ നില്‍ക്കുന്ന വ്യക്തി കുറ്റാരോപിതനായി നില്‍ക്കുന്ന വ്യക്തി ഇയാളാണെങ്കില്‍ അതിന്റെ വിധി വരട്ടെ, വിധി വരുന്നത് വരെ നമ്മള്‍ അതിനെ കുറിച്ച് സംസാരിക്കാതിരിക്കുകയാണ് വേണ്ടത്.
ആ സാമാന്യ മര്യാദ, ബോധം ഇവര്‍ക്ക് എന്തുകൊണ്ട് ഉണ്ടാകുന്നില്ല എന്നാണ് ആലോചിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഇവരൊക്കെ ഇവരുടെ നിലനില്‍പിന് വേണ്ടിയാണോ, ഇങ്ങനെ പക്ഷം പിടിച്ച് സംസാരിക്കുന്നത്.
സംഭവിച്ചതിനെ കുറിച്ച് യാതൊരു അറിവും ഇല്ലാതെയാണ് ഇവരൊക്കെ ഈ വിഷയത്തില്‍ സംസാരിക്കുന്നത്. ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല ഇന്ദ്രന്‍സിനെ പോലെയുള്ള ഒരാള്‍ ഇങ്ങനെ ആലോചിക്കാതെ ഒരു ഉത്തരം പറയുമെന്നും താരം വിമര്‍ശിച്ചു.