വസ്ത്രാലങ്കാര സഹായിയായി സിനിമയിലെത്തി പിന്നീട് മലയാള സിനിമയിലെ എണ്ണം പറഞ്ഞ നടൻമാരിൽ ഒരാളായി മാറിയ താരമാണ് ഇന്ദ്രൻസ്. ഇന്ന് തെന്നിന്ത്യൻ സിനിമയിൽ ഇന്ദ്രൻസ് എന്ന അതുല്യ താരത്തെ അറിയാത്തവർ ആയി ആരും തന്നെ ഉണ്ടാവില്ല.
വസ്ത്രലങ്കാര മേഖലയിൽ നിന്ന് അദ്യം ചെറിയ വേഷങ്ങളിൻ അഭിനയിച്ച് പിന്നീട് മുഴുനീള കോമഡി വേഷങ്ങളിലും അവിടെനിന്നും നായകനായും സ്വഭാവ നടനായും ഒക്കെ മാറുകയായിരുന്നു ഇന്ദ്രൻസ്. മലയാള സിനിമയിലെ അതുല്യ താരമായി താരം വളർന്ന ഇന്ദ്രൻസ് ആളൊരുക്കം എന്ന സിനിമയിൽ കൂടി 2018ൽ മികച്ച നടനുള്ള സംസ്ഥാന അവാർഡും നേടി എടുത്തിരുന്നു.
മുൻപ് ഇന്ദ്രൻസിന്റെ കോമഡി രംഗം കണ്ട് ചിരിക്കാത മലയാളികൾ ഉണ്ടാവില്ല. എന്നാൽ പിന്നീട് ക്യാരക്ടർ വേഷങ്ങൾ ചെയ്യാൻ ആരംഭിച്ച് എല്ലാവരെയും ഞെട്ടിക്കുന്ന തരത്തിൽ ആണ് താരം ഇപ്പോൾ മലയാള സിനിമയിൽ അഭിനയിക്കുന്നത്. ഇപ്പോഴിതാ ഇന്ദ്രൻസിനെ കുറിച്ച് നടി ഉർവശി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഉർവശിയും ഇന്ദ്രൻസും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ‘ജലധാര പമ്പ് സെറ്റ്’ വിജയകരമായി പ്രദർശനം തുടരുന്നതിനിടെയാണ് ഉർവശിയുടെ വാക്കുകൾ.
ALSO READ- ന്യൂയോർക്കിലെ ടൈം സ്‌ക്വയറിൽ കിംഗ് ഓഫ് കൊത്തയുടെ വമ്പൻ പ്രൊമോഷൻ, മലയാള സിനിമയിൽ ഇതാദ്യം
ഉർവശി പറയുന്നത് ഇന്ദ്രൻസ് വളരെ സെൻസിബിളായിട്ടുള്ള ആളാണെന്നാണ്. സിനിമയിൽ കോസ്റ്റ്യൂമറായി വർക്ക് ചെയ്യുമ്പോഴും അന്നത്തെ ഏറ്റവും നല്ല സംവിധായകരുടെ ഒപ്പമായിരുന്നു വർക്ക്. തനിക്ക് മലയാളത്തിൽ വർക്ക് ചെയ്തതിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കോസ്റ്റ്യൂമറാണ്. തന്റെ മിക്ക മലയാളം സിനിമകളിലും അദ്ദേഹം കോസ്റ്റ്യൂം ചെയ്തിട്ടുണ്ടെന്ന് ഉർവശി പറയുന്നു.
ഭരതൻ അങ്കിളിനെ പോലെയും ഭദ്രൻ സാറിനെ പോലെയുമുള്ളവർ അദ്ദേഹത്തെ ഇന്ദ്രൻസ് ചേട്ടനെ ഒപ്പം ഇരുത്തി കളർ കോമ്പിനേഷനെ പറ്റി ഒക്കെ സംസാരിക്കണമെങ്കിൽ ആ കൂട്ടത്തിൽ അദ്ദേഹവും അത്രയും സെൻസുള്ള ആളായതുകൊണ്ടല്ലേയെന്നാണ് ഉർവശി വിശദീകരിക്കുന്നത്.
ALSO READ-അഭിനയത്തിലേക്ക് നടി കല്പനയുടെ മകള്‍, ഒപ്പം ഉര്‍വശിയും; സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
അന്ന് ഇന്ദ്രൻസ് ചേട്ടൻ അദ്ദേഹത്തിന്റെ രൂപം അനുസരിച്ച് കിട്ടിയ കോമഡി വേഷങ്ങളൊക്കെ പറയുന്നത് പോലെ അങ്ങ് ചെയ്യും. കൂടെ അഭിനയിക്കുന്ന നടീ-നടന്മാരൊക്കെ അദ്ദേഹത്തെ കളിയാക്കുന്നതൊക്കെ ആ മനുഷ്യൻ ഇതേ വിനയത്തോടു കൂടിയാണ് അന്നും സ്വീകരിച്ചിരുന്നതെന്നും ഉർവശി വെളിപ്പെടുത്തുന്നു.
അതേസമയം, ഇന്നും അദ്ദേഹത്തിന്റെ ആ ഭാവത്തിന് ഒരു മാറ്റവുമില്ല. അതൊരു വലിയ കാര്യമാണെന്നും അദ്ദേഹത്തിന്റെ കഴിവ് ദൈവം അറിഞ്ഞുകൊടുത്തതാണെന്നും ഉർവശി പ്രശംസിക്കുന്നു.
ഇന്ദ്രൻസിന്റെ കൂടെ മുൻപ് താൻ ചില കോമഡി സിനിമകൾ ചെയ്തിട്ടുണ്ട്. ഇത്രയും കാലിബർ ഉള്ള ഒരു നടനെയായിരുന്നോ അന്ന് അങ്ങനെ മാത്രം ഉപയോഗിച്ചിരുന്നത് എന്ന് ഇപ്പോൾ തോന്നാറുണ്ടെന്നും ഉർവശി വിശദീകരിക്കുന്നു.
കൂടാതെ തനിക്ക് സത്യം പറഞ്ഞാൽ ഇന്നത്തെ ഈ തലമുറയോടും സിനിമയിലെ ഇപ്പോഴത്തെ സംവിധാനങ്ങളോടുമൊക്കെ ബഹുമാനം തോന്നുകയാണ്. ഒരു നടനെ വേറെയൊരു ഡയമൻഷനിൽ കാണാൻ പറ്റുന്നുണ്ടല്ലോ. സുരാജ് ആയാലും ഇന്ദ്രൻസ് ചേട്ടൻ ആയാലും പ്രേക്ഷകർ ഇഷ്ടപ്പെടുന്നത് കൊണ്ടാണല്ലോ അവർ കേറിവരുന്നത്. അങ്ങനെ അവരെ അംഗീകരിക്കാൻ ഇപ്പോഴത്തെ ഈ ജനറേഷന് സാധിക്കുന്നുണ്ടല്ലോ, അതിന് അവരോടാണ് നന്ദി പറയേണ്ടതെന്നും ഉർവശി പറഞ്ഞു.