സിനിമയിലെ വസ്ത്രാലങ്കാരത്തില്‍ നിന്നും ഹാസ്യതാരമായി തുടങ്ങി ഇപ്പോള്‍ സംസ്ഥാന പുരസ്കാരം പോലും സ്വന്തമാക്കിയ പ്രതിഭയാണ് ഇന്ദ്രന്‍സ്.
ശരീരം ഹാസ്യമാക്കിയ ഇന്ദ്രന്‍സ് വേറിട്ട ഫലിതത്തിന്റെ റൂട്ടിലായിരുന്നു സഞ്ചരിച്ചത്, മറ്റു കോമേഡിയന്മാരില് നിന്ന് വ്യത്യസ്തനായ ഇന്ദ്രന്‍സ് ടൈമിംഗ് കൊണ്ടും വ്യത്യസ്തമായ ശരീരഭാഷകൊണ്ടും മലയാളികളുടെ ഹൃദയത്തിനുള്ളില്‍ സ്ഥാനം നേടിയ താരമാണ്.
ഒരുപാട് നല്ല സംവിധായര്‍ക്കൊപ്പവും എഴുത്തുകാര്‍ക്കൊപ്പവും വര്‍ക്ക് ചെയ്തത് കൊണ്ട് എനിക്ക് അധികം ജോലി ഒന്നും ഉണ്ടായിരുന്നില്ല. അവര്‍ പറയും പോലെ ചെയ്തു കൊടുത്താല്‍ മതിയായിരുന്നുവെന്ന് താരം മുന്‍പ് തന്നെ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ സിനിമാ രംഗത്തെ തനിക്ക് ഇഷ്ടപ്പെട്ട താരങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഇന്ദ്രന്‍സ്. ഇന്ദ്രന്‍സ് സിനിമ ഡാഡിക്ക് നല്കിയ അഭിമുഖത്തില്‍ വെച്ച് തന്റെ ഗുരു സ്ഥാനത്ത് നില്ക്കുന്ന ആളാണ് ജഗതി ചേട്ടനെന്ന് വെളിപ്പെടുത്തുകയാണ്.
അദ്ദേഹം തനിക്ക് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞ് തന്നിട്ടുണ്ടെന്ന് കൂടെ ചേര്‍ത്ത് നിര്‍ത്തി താളവും കാര്യങ്ങളുമൊക്കെ പഠിപ്പിച്ച ആളാണെന്നും ഇന്ദ്രന്‍സ് പറയുകയാണ്. കോസ്റ്റ്യൂമറായി വര്‍ക്ക് ചെയ്യുന്ന സമയത്ത് ആ വേഷം ഇന്ദ്രന് ചെയ്യുമെന്ന് അദ്ദേഹം പറയുമായിരുന്നു. ഗുരു സ്ഥാനീയനാണ്. അദ്ദേഹം ഒരു പടത്തിന് വേണ്ടിയും കാത്തിരിക്കരുത് എന്ന ഉപദേശം നല്‍കിയിരുന്നു എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.
കെപിഎസി ലളിത ചേച്ചിക്കും തന്നെ ഒരുപാട് ഇഷ്ടമായിരുന്നു, അതുകൊണ്ട് തന്നെ ഒരുപാട് ശകാരിക്കും. ഞാന്‍ മാറി നിന്നാല്‍ ഓ ഇരിക്കുന്നത് കണ്ടില്ലേ ഇങ്ങ് വാ എന്ന് പറഞ്ഞ് വിളിക്കച്ചുകൊണ്ട് പോകുമെന്നും ഇന്ദ്രന്‍സ് പറയുന്നു. ചേച്ചിയുടെ കോസ്റ്റ്യൂം അളവ് ശരിയായില്ലെങ്കില്‍ അപ്പോള്‍ തന്നെ എന്നെ വിളിച്ച് വഴക്ക് പറയും.
ചേച്ചി അഭിനയിക്കാന്‍ നില്ക്കുമ്പോള് കോസ്റ്റ്യൂമും, ഇടുന്ന ചെരുപ്പും കറക്ട് അല്ലെങ്കില്‍ അവര്‍ ഒരുപാട് ഇറിറ്റേറ്റ് ആവും. അത്രയും ആത്മാര്‍ത്ഥത ഉള്ളത് കൊണ്ടാണത്. ഇതുപോലെ തന്നെ ആയിരുന്നു സുകുമാരി ചേച്ചിയും. ഒരുപാട് ബഹുമാനിച്ചിരുന്ന താരമാണ്.
ഇവരെയൊക്കെ പോലെ തന്നെ നല്ല ക്വാളിറ്റി ഉള്ള ചെറുപ്പക്കാരി ആയിരുന്നു സില്‍ക് സ്മിത. സിനിമകളില്‍ അവര്‍ക്ക് വേറെ ഇമേജ് ആണെങ്കിലും അവരും ഇത് പോലെ പാവം ആണെന്ന് ഇന്ദ്രന്‍സ് പറയുന്നു.

‘പാവം സ്ത്രീ ആണ്. എല്ലാവരോടും വളരെ സ്നേഹത്തോടെയും എളിമയോടെയുമാണ് ഇടപെടുന്നത്. നല്ലൊരു മനസായിരുന്നു അവര്‍ക്ക്. മറ്റുള്ളവര്‍ക്ക് സഹായങ്ങള്‍ ചെയ്യാനും ഒരു മടിയും ഇല്ലാത്ത ആള്’.- ഇന്ദ്രന്‍സ് പറയുന്നു.
എന്നാല്‍, ഞാന്‍ അവരുമായി കമ്പനി ആയിരുന്നില്ല. ഞാനവരുടെ അടുത്ത് ബഹുമാനത്തോടെയേ നിന്നിട്ടുള്ളൂ എന്നും ഇന്ദ്രന്‍സ് പറയുന്നു.