‘ഹൃദയം അവളാണെങ്കിൽ എങ്ങനെ മറക്കും’; ഇന്ദ്രജിത്തിന്റെ പഴയ പോസ്റ്റ് ‘കുത്തിപ്പൊക്കി’ സോഷ്യൽമീഡിയയിൽ

86

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് മലയാളത്തിന്റെ മുൻകാല സുപ്പർ നടനായിരുന്ന അന്തരിച്ച സുകുമാരന്റെയും നടി മല്ലിക സുകുമാരന്റേതും. ഇവരുടെ കുടുംബ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് അതിയായ താൽപര്യമാണ്. അമ്മയുടേയും അച്ഛന്റേയും പാത പിന്തുടർന്ന് മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിൽ എത്തുകയായിരുന്നു.

ചെറുപ്പത്തിൽ തന്നെ അച്ഛനെ നഷ്ടപ്പെട്ട ഇന്ദ്രജിത്തിനും പൃഥ്വിരാജിനും താങ്ങും തണലുമായി നിന്നത് അമ്മ മല്ലിക ആയിരുന്നു. മക്കള പഠിപ്പിച്ച് ഇന്ന് കാണുന്ന നിലയിൽ എത്തിച്ചത് മല്ലികയായിരുന്നു. വില്ലൻ വേഷത്തിലൂടെയാണ് ഇന്ദ്രജിത്ത് സിനിമയിൽ എത്തിയത്.

Advertisements

എന്നാൽ പിന്നീട് നായകനായി മാറുകയായിരുന്നു. മികച്ച ഒരുപിടി കഥാപത്രങ്ങളായിരുന്നു ഇന്ദ്രജിത്തിനെ തേടി എത്തിയിരുന്നത്.പറഞ്ഞുവരുമ്പോൾ മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളെന്ന് ഇന്ദ്രജിത്തിനെ വിശേഷിപ്പിച്ചാലും തെറ്റില്ല. ഒരുകാലത്ത് മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു പൂർണ്ണിമ. നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുള്ള താരം പിന്നീട് നടൻ ഇന്ദ്രജിത്ത് സുകുമാരനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു.

ALSO READ- സുനിച്ചനും മനുഷ്യനാണ്, ഫുക്രുവിനെ ഉമ്മ വെച്ചത് വളച്ചൊടിച്ചപ്പോൾ സുനിച്ചനും വിഷമമായിരുന്നു;ബിഗ് ബോസിലെ അനുഭവത്തെക്കുറിച്ച് മഞ്ജു പത്രോസ്

ഇപ്പോൾ മലയാള സിനിമയിലെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഇന്ദ്രജിത്തും പൂർണ്ണിമയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതർ ആയത്. 2002ൽ ആയിരുന്നു വിവാഹം. ഇരുവർക്കും രണ്ട് പെൺമക്കളാണുള്ളത്. പ്രാർത്ഥന, നക്ഷത്ര എന്നിങ്ങനെയാണ് താരപുത്രിമാരുടെ പേരുകൾ. ഇന്ദ്രജിത്തും പൂർണ്ണിമയും സോഷ്യൽ മീഡിയകളിൽ സജീവമാണ്. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് ഇരുവരും സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

ഏത് റോളും അഭിനയിച്ച് ഫലിപ്പിക്കാൻ പാടവമുള്ള ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. ഫേസ്ബുക്കിൽ ഇന്ദ്രജിത്ത് പങ്കുവെച്ച മുൻപത്തെ ഒരു പോസ്റ്റ് ആരാധകർക്കിടയിൽ വീണ്ടും പ്രചാരം നേടുകയാണ്. പത്ത് വർഷങ്ങൾക്ക് മുമ്പ് പ്രണയദിനത്തിൽ പങ്കുവെച്ച ചിത്രവും അതിലെ വാക്കുകളുമാണ് പുതിയ ചർച്ചകൾക്ക് ആധാരം.

ALSO READ- ഏറ്റവും മനോഹരം, നിന്നെപ്പോലെ ക്യൂട്ട് ആയി ഞാൻ മറ്റാരെയും കണ്ടിട്ടില്ല; റോബിനും ആരതി പൊടിയും പ്രണയത്തിലെന്ന് ഉറപ്പിച്ച് ആരാധകർ

‘ഹൃദയത്തിലാണ് അവളെങ്കിൽ മറക്കാം, പക്ഷേ ഹൃദയം അവളാണെങ്കിൽ എങ്ങനെ മറക്കും’, ഇന്ദ്രജിത്ത് പങ്കുവെച്ച ചിത്രത്തിലെ കാർഡ് പറയുന്നു. 2012 ഫെബ്രുവരി 14 -നായിരുന്നു നടൻ ഈ കുറിപ്പ് പങ്കുവെച്ചത്. ഇപ്പോൾ ആരാധകർ ഈ കുറിപ്പ് വീണ്ടും ഏറ്റെടുത്തിരിക്കുന്നു. താരത്തിന്റെ പഴയ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് കമന്റുകൾ ചേർക്കുന്നത്.

Advertisement