മലയാള സിനിമയിലെ താരദമ്പതികള്‍ ആയിരുന്ന സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മൂത്ത മകനാണ് ഇന്ദ്രജിത്ത്. അച്ഛനും അമ്മയ്ക്കും പിന്നാലെ സിനിമയിലേക്ക് തന്നെ പ്രവേശിക്കുകയായിരുന്നു ഇന്ദ്രജിത്ത്. 1986 പടയണി എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ചു കൊണ്ടായിരുന്നു ഈ താരത്തിന്റെ കടന്നുവരവ്.
തുടര്‍ന്ന് വില്ലന്‍ വേഷങ്ങളും അവതരിപ്പിക്കാന്‍ തുടങ്ങി. ഊമ പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന സിനിമയില്‍ നെഗറ്റീവ് റോളില്‍ എത്തിയതോടെയാണ് ഇന്ദ്രജിത്തിന് ആരാധകരും ഏറെയായത്. ഇതിനുശേഷം ലഭിച്ച മീശ മാധവന്‍ എന്ന ചിത്രത്തിലെ എസ്ഐ ഈപ്പന്‍ പാപ്പച്ചി എന്ന വില്ലന്‍ കഥാപാത്രം അതിമനോഹരമായി ഇന്ദ്രജിത്ത് അവതരിപ്പിച്ചു.
പിന്നീട് നായക വേഷങ്ങളിലേക്കും അവിടെനിന്ന് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്കും ഇന്ദ്രജിത്ത് എത്താന്‍ തുടങ്ങി. ഒരു അഭിനേതാവ് എന്നതുപോലെ ഒരു ഗായകന്‍ കൂടിയാണ് ഇന്ദ്രജിത്ത്. ഇത് പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. ഇപ്പോഴിതാ പാട്ടുപാടി വുമണ്‍സ് കോളേജിലെ പിള്ളേരെ കയ്യിലെടുത്തിരിക്കുകയാണ് ഇന്ദ്രജിത്ത്.
തിരുവനന്തപുരം വുമണ്‍സ് കോളേജിലെ പരിപാടിയ്ക്കിടെയാണ് ഇന്ദ്രജിത്ത് പാട്ട് പാടിയത്. ബോംബൈ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഉയിരേ… ഉയിരേ… എന്ന് തുടങ്ങുന്ന ഗാനമാണ് നടന്‍ പാടിയത്. പാട്ടുപാടാന്‍ പറഞ്ഞപ്പോള്‍ പുതിയ മുഖമൊക്കെ അതിലും നന്നായി പാടും എന്നാണ് അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയെ ഉദ്ദേശിച്ച് ഇന്ദ്രജിത്ത് പറഞ്ഞത്.
എന്നാല്‍ ഉയിരേ… എന്ന സോങ്ങ് അതിഗംഭീരമായി തന്നെ വേദിയില്‍ വച്ച് ഇന്ദ്രജിത്ത് പാടി. പാടാന്‍ പറഞ്ഞപ്പോള്‍ അത് ഇത്രയും മനോഹരമാക്കുമെന്ന് ആരും തന്നെ കരുതിയിരുന്നില്ല. താരത്തിന്റെ പാട്ടിന്ന് നിറഞ്ഞ കയ്യടിയും ലഭിച്ചു. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്.
അതേസമയം കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍’ എന്ന ചിത്രമാണ് ഇന്ദ്രജിത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. പ്രകാശ് രാജ്, ബാബുരാജ്, നൈല ഉഷ, സരയു മോഹന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം നവാഗതനായ സനല്‍ വി ദേവന്‍ ആണ് സംവിധാനം ചെയ്യുന്നത്. ഇന്ദ്രജിത്തിന്റെ ഈ ചിത്രം കാണാന്‍ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
മലയാളത്തിനു പുറമേ ഹിന്ദി ,ഇംഗ്ലീഷ് ,തമിഴ് ,തെലുങ്ക് എന്നീ ചിത്രത്തിലും ഇന്ദ്രജിത്ത് അഭിനയിച്ചിരുന്നു. ഇന്ന് കൂടുതല്‍ അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണ് നടന്‍ ചെയ്യുന്നത്. തന്റെ കയ്യില്‍ ഏത് റോളും സേഫ് ആണെന്ന് ഇതിനകം ഇന്ദ്രജിത്ത് തെളിയിച്ചു കഴിഞ്ഞു. കോമഡി കഥാപാത്രം പോലും അതിമനോഹരമായിട്ടാണ് ഈ നടന്‍ അവതരിപ്പിച്ചത്. സഹോദരന്‍ പൃഥ്വിരാജ് മലയാള സിനിമയുടെ ഒരു ഭാഗം തന്നെയാണ്. അമ്മ മല്ലിക സുകുമാരനും ഇന്നും അഭിനയ രംഗത്ത് തുടരുന്നു. ഭാര്യ പൂര്‍ണിമ ഇന്ദ്രജിത്ത് ഒരു ഇടവേളക്കുശേഷം സിനിമയിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ്. എങ്കിലും പൂര്‍ണിമ തുടര്‍ച്ചയായി സിനിമ ചെയ്യുന്നില്ലെങ്കിലും അഭിനയ പ്രാധാന്യമുള്ള കഥാപാത്രം ലഭിച്ചാല്‍ പൂര്‍ണിമ ഓടി എത്താറുണ്ട്. ഇവരുടെ സിനിമകള്‍ ഇനിയും ആരാധകര്‍ പ്രതീക്ഷിക്കുന്നു.