സിനിമയിലെത്തിയത് കുടുംബത്തെ സഹായിക്കാൻ; എങ്കിലും ബിക്കിനിയും ടു പീസും ധരിക്കില്ലെന്ന് തീരുമാനമെടുത്തു: നടി ഇന്ദ്രജ

197

തെന്നിന്ത്യൻ താര സുന്ദരിയായ ഇന്ദ്രജ ഒരുകാലത്ത് മലയാളികളുടെയും പ്രിയപ്പെട്ട നടി ആയിരുന്നു. തമിഴ് ചിത്രങ്ങളിലൂടെ ആണ് നടി അഭിനയ രംഗത്ത് എത്തുന്നത്. മലയാളം അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ തൊണ്ണൂറുകളിലും 2000ന്റെ മുക്കാൽ ഭാഗവും നിറഞ്ഞ് നിന്നിരുന്ന നായിക നടി കൂടിയായിരുന്നു ഇന്ദ്രജ.

വെള്ളാരം കണ്ണുകളും മനോഹരമായ ആകാര ഭംഗിയും കൊണ്ട് അക്കാലത്ത് തെലുങ്ക്, തമിഴ്, മലയാളം, കന്നഡ സിനിമ കളിൽ ഇന്ദ്രജ തിളങ്ങി നിന്നിരുന്നു. മലയാളത്തിൽ മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്ക് ഒപ്പവും ഇന്ദ്രജ അഭിനയിച്ചിട്ടുണ്ട്.

Advertisements

ചെന്നൈയിലെ ഒരു തെലുങ്കു ബ്രാഹ്‌മണ കുടുംബത്തിലാണ് ഇന്ദ്രജ ജനിച്ചത്. രാജാത്തി എന്നാണ് യഥാർഥ പേര്. ശാസ്ത്രീയ സംഗീതവും നൃത്തവും ഇന്ദ്രജ അഭ്യസിച്ചിട്ടുണ്ട്. സിനിമയിലേക്ക് എത്തും മുമ്പ് മാധ്യമ പ്രവർത്തനത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു താരം. സ്റ്റൈൽ മന്നൻ രജനികാന്ത് നായകനായ ഉഴൈപ്പാളി എന്ന സിനിമയിൽ ബാലതാരമായാണ് ഇന്ദ്രജ ആദ്യമായി സിനിമയിലേക്ക് വരുന്നത്.

ALSO READ- ‘അവസാനമായി ഒരു നോക്ക് കാണാനായില്ലല്ലോ മാഷേ’; വിഷമത്തോടെ ഗുരുവിനെ സ്മരിച്ച് നവ്യ നായർ; ആശ്വസിപ്പിച്ച് സോഷ്യൽമീഡിയ

ഇന്ദ്രജ തമിഴിൽ ആദ്യ രണ്ട് ചിത്രങ്ങൾക്ക് ശേഷം തെലുങ്കിൽ സജീവമായി. പിന്നീട് കന്നഡയിലും അഭിനയിച്ച ശേഷമാണ് മലയാളത്തിലേക്ക് വന്നത്. വിവാഹ ശേഷവും ഇന്ദ്രജ അഭിനയ രംഗത്ത് സജീവമായിരുന്നു.

അതേസമയം, സിനിമയിലെത്തിയപ്പോൾ താൻ ബിക്കിനിയും ടു പീസും ധരിക്കില്ല എന്നീ രണ്ട് കണ്ടീഷനുകൾ മുന്നോട്ട് വെച്ചിരുന്നെന്ന് ഇന്ദ്രജ പറയുന്നു. സ്‌കൂളിൽ പഠിക്കുന്ന കാലത്താണ് നായികയായി അഭിനയിക്കാൻ തുടങ്ങിയത്. അന്നത്തെ കുടുംബത്തിന്റെ സാമ്പത്തിക സാഹചര്യങ്ങൾ കാരണമാണ് സിനിമാ രംഗത്തേക്ക് വന്നതെന്നും താരം വെളിപ്പെടുത്തിയിരുന്നു.

ALSO READ- ദിലീപ് രണ്ട് പെൺകുട്ടികളുടെ അച്ഛനാണ്; അമ്മയേയും സഹോദരിയേയും പൊന്നുപോലെ നോക്കുന്നത് കണ്ടാൽ തന്നെ കൊതി തോന്നും; എന്നും ബഹുമാനം മാത്രം: ശാന്തിവിള ദിനേശ്

അന്ന് അച്ഛന് ഒരുപാട് കടങ്ങൾ ഉണ്ടായിരുന്നു. അന്നത്തെ മിക്ക താരങ്ങൾക്കും സമാന സാഹചര്യമായിരുന്നു. തന്റെ കൂടെ സിനിമയിലെത്തിയ നിരവധി പേർക്ക് സാമ്പത്തികമായി കുടുംബത്തെ സഹായിക്കേണ്ടി വന്നിരുന്നുവെന്നും ഇന്ദ്രജ വ്യക്തമാക്കി.

അതേസമം, താൻ ചെറിയ പ്രായത്തിൽ സിനിമയിൽ എത്തിയതിനാൽ വിജയത്തിന്റെ വില അറിയില്ലായിരുന്നു. അതുകൊണ്ട് ഗുണവും ദോഷവും ഉണ്ട്. അഹംഭാവം ഉണ്ടാവില്ലെന്നാണ് ഗുണം. പക്ഷെ സിനിമാ മാർക്കറ്റിനെക്കുറിച്ച് അധികം അറിയാത്തതിനാൽ പ്രതിഫലം, അടുത്തതായി ചെയ്യാൻ പോകുന്ന സിനിമ തുടങ്ങിയവയെക്കുറിച്ചൊന്നും ബോധ്യം ഉണ്ടായിരുന്നില്ലെന്നും ഇന്ദ്രജ വ്യക്തമാക്കുന്നു.

Advertisement