ഒരുകാലത്ത് തെന്നിന്ത്യയില്‍ തിളങ്ങി നിന്ന താരമാണ് ഇന്ദ്രജ. തെലുങ്ക് താരമായ ഇന്ദ്രജ മലയാളികളുടെയും പ്രിയ നടിയാണ്.
നീണ്ട ഇടവേളയ്ക്ക് മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്ന താരം തന്റെ വീട്ടുകാര്‍ സ്വത്ത് അപഹരിച്ച വാര്‍ത്തയെക്കുറിച്ച് തുറന്നു പറയുന്നു.
മലയാള സിനിമ തന്നെ പതുക്കെ എന്നെ മറന്നുതുടങ്ങിയ സമയത്തായിരുന്നു സോഷ്യല്‍ മീഡിയയില്‍ ആ വാര്‍ത്ത പ്രചരിച്ചതെന്ന് താരം പറയുന്നു.
വീട്ടുകാര്‍ സമ്പത്ത് അപഹരിച്ചതിനെ തുടര്‍ന്ന് ഇന്ദ്രജ കേസ് കൊടുത്തുവെന്നും മമ്മൂട്ടി എന്റെ വക്കീലായി കോടതിയിലെത്തുമെന്നുംമായിരുന്നു വാര്‍ത്ത. ഒരു ശതമാനം പോലും വാസ്തവമല്ലാത്ത വാര്‍ത്തയായിരുന്നു.
എന്റെ അമ്മ വര്‍ഷങ്ങള്‍ക്ക് മുമ്പേ മരിച്ചു. പ്രായാധിക്യമുള്ള അച്ഛന് ഞങ്ങളുടെ കൂടെയാണ്. അനിയത്തിമാര് വിവാഹിതരായി ചെന്നൈയിലും അമേരിക്കയിലും കഴിയുന്നു.
ഞങ്ങള്‍ക്കിടയില്‍ ഒരു സൗന്ദര്യപ്പിണക്കം പോലും ഇതുവരെ ഉണ്ടായിട്ടില്ല. മാത്രവുമല്ല ക്രോണിക് ബാച്ചിലറിന് ശേഷം മമ്മൂക്കയെ ഞാന്‍ കണ്ടിട്ടു പോലിമില്ല.
ഫേക്ക് ന്യൂസാണെങ്കിലും ഇന്ദ്രജ എന്ന നടിയെ ചിലരെങ്കിലും ഓര്ക്കാനിടയായല്ലോ. അങ്ങനെ ആ വാര്‍ത്തയെ പോസിറ്റീവായി കാണാന്‍ ശ്രമിക്കുകയാണിപ്പോള്‍.’ ഇന്ദ്രജ ഒരു അഭിമുഖത്തില്‍ പറഞ്ഞു