തെന്നിന്ത്യന്‍ താര സുന്ദരിയായ ഇന്ദ്രജ ഒരുകാലത്ത് മലയാളികളുടെയും പ്രിയപ്പെട്ട നടി ആയിരുന്നു. തമിഴ് ചിത്രങ്ങളിലൂടെ ആണ് നടി അഭിനയ രംഗത്ത് എത്തുന്നത്. മലയാളം അടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ തൊണ്ണൂറുകളിലും 2000ന്റെ മുക്കാല്‍ ഭാഗവും നിറഞ്ഞ് നിന്നിരുന്ന നായിക നടി കൂടിയായിരുന്നു ഇന്ദ്രജ.
വെള്ളാരം കണ്ണുകളും മനോഹരമായ ആകാര ഭംഗിയും കൊണ്ട് അക്കാലത്ത് തെലുങ്ക്, തമിഴ്, മലയാളം, കന്നഡ സിനിമ കളില്‍ ഇന്ദ്രജ തിളങ്ങി നിന്നിരുന്നു. മലയാളത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്ക് ഒപ്പവും ഇന്ദ്രജ അഭിനയിച്ചിട്ടുണ്ട്.
ചെന്നൈയിലെ ഒരു തെലുങ്കു ബ്രാഹ്‌മണ കുടുംബത്തിലാണ് ഇന്ദ്രജ ജനിച്ചത്. രാജാത്തി എന്നാണ് യഥാര്‍ഥ പേര്. ശാസ്ത്രീയ സംഗീതവും നൃത്തവും ഇന്ദ്രജ അഭ്യസിച്ചിട്ടുണ്ട്. സിനിമയിലേക്ക് എത്തും മുമ്പ് മാധ്യമ പ്രവര്‍ത്തനത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു താരം. സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് നായകനായ ഉഴൈപ്പാളി എന്ന സിനിമയില്‍ ബാലതാരമായാണ് ഇന്ദ്രജ ആദ്യമായി സിനിമയിലേക്ക് വരുന്നത്.
മുമ്പൊരിക്കല്‍ ഇന്ദ്രജ മലയാളികളുടെ പ്രിയപ്പെട്ട നടനും വിടപറഞ്ഞ അതുല്യകലാകാരനുമായ കലാഭവന്‍ മണിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. മണിച്ചേട്ടന്‍ തന്റെ നല്ലൊരു സുഹൃത്തായിരുന്നുവെന്നും നാലോ അഞ്ചോ ചിത്രങ്ങളില്‍ തങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെന്നും ഇന്ദ്രജ പറയുന്നു.
തന്റെ വിവാഹം കഴിഞ്ഞതോടെ പലരുമായിട്ടുള്ള കോണ്‍ടാക്ട് വിട്ടുപോയി. പിന്നീട് മണിച്ചേട്ടന്റെ മരണവാര്‍ത്ത കേട്ടതെന്നും അത് തനിക്കൊരു ഷോക്കായിരുന്നുവെന്നും താന്‍ സിനിമയില്‍ നിന്നും ഇടവേള എടുത്തതില്‍ പിന്നെ അദ്ദേഹത്തെ കണ്ടിരുന്നില്ലെന്നും ഇന്ദ്രജ പറയുന്നു.
തനിക്ക് എന്തെങ്കിലും ഒരു കാര്യം ചോദിക്കാനുള്ള ഒരാളായിരുന്നു മണിച്ചേട്ടന്‍.തനിക്ക് മാത്രമല്ല എല്ലാവര്‍ക്കും അങ്ങനെ തന്നെയായിരുന്നുവെന്നും നല്ലൊരു ആര്‍ട്ടിസ്റ്റായിരുന്നു അദ്ദേഹമെന്നും ഇപ്പോള്‍ കൂടെയില്ലെന്നത് നല്ല വിഷമമുണ്ടാക്കുകയാണെന്നും ഇന്ദ്രജ പറയുന്നു.