ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന സൂപ്പർ നായിക ആയിരുന്നു നടി ദിവ്യ ഉണ്ണി. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായിട്ടുള്ള നടിക്ക് ആരാദകരും ഏറെയാണ്. മലയാളത്തിലെ മമ്മൂട്ടി മോഹൻലാൽ അടക്കമുള്ള സൂപ്പർതാരങ്ങൾക്ക് ഒപ്പവും അന്നത്തെ യുവനിരയ്ക്ക് ഒപ്പവും എല്ലാം ദിവ്യാ ഉണ്ണി അഭിനയിച്ചിട്ടുണ്ട്.
വിനയന്റെ സംവിധാനത്തിൽ ദിലീപ് നായകനായ കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ താരം പിന്നീട് മിന്നി തിളങ്ങുകയായിരുന്നു. നൃത്തത്തെ ജീവവായുവായി കൊണ്ടുനടന്നിരുന്ന താരം വിവാഹത്തോടെയാണ് സിനിമയോട് വിട പറഞ്ഞത്.
ഇന്ന് സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ദിവ്യാ ഉണ്ണി. ഇപ്പോഴിതാ സിനിമയിലേക്കുള്ള മടങ്ങി വരവിനെ കുറിച്ച് സംസാരിക്കുകയാണ് താരം. സമയമാകുമ്പോൾ സിനിമയിലേക്കുള്ള മടങ്ങി വരവ് നടക്കട്ടെയെന്ന് താരം പറഞ്ഞു. നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ ചെയ്യുമെന്നും താൻ ബോധപൂർവ്വമല്ല സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്നതെന്നും ദിവ്യ പറയുന്നുണ്ട്.
അതേസമയം, വർഷങ്ങൾക്കിപ്പുറവും താൻ ചെയ്ത കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് ഇഷ്ട്ടമാണ്. ഇനിയും അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്. ഓർമിക്കപ്പെടുന്ന കഥാപാത്രങ്ങളിലൂടെ വേണം തിരിച്ച് വരവ് എന്ന് ആഗ്രഹമുണ്ട്. മനസിൽ ഉറക്കുന്ന കഥാപാത്രങ്ങൾ കിട്ടിയാൽ ചെയ്യും. ഇപ്പോഴും സ്‌ക്രിപ്റ്റുകൾ കേൾക്കാറുണ്ട്. നൃത്തത്തെ ആധാരമാക്കിയുള്ള ചിത്രം ചെയ്യാൻ വളരെ ആഗ്രഹമുണ്ടെന്നും ദിവ്യ ഉണ്ണി പറഞ്ഞു.
കൂടാതെ താനിപ്പോഴും അമേരിക്കയിൽ താമസിക്കുകയാണെങ്കിലും ഇഷ്ടപ്പെടുന്നത് ഇന്ത്യൻ വസ്ത്രങ്ങളെയാണെന്നും ദിവ്യ ഉണ്ണി ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
തനിക്ക് ഒരുപാട് മാറ്റങ്ങൾ വരുത്താൻ താൻ തന്നെ അനുവദിച്ചിട്ടില്ല. ഡ്രസിങ് സ്‌റ്റൈൽ പോലും മാറാൻ താല്പര്യമില്ല. ഇന്ത്യൻ വസ്ത്രങ്ങളാണ് കൂടുതൽ ഇഷ്ടം. നാട്ടിലെ ഭക്ഷണങ്ങളൊക്കെ ഒരുപാട് മിസ് ചെയ്യാറുണ്ട്. ഡാൻസുമായി ബന്ധപ്പെട്ട് നിൽക്കുന്നതുകൊണ്ട് നാടുമായിട്ട് എപ്പോഴും ഒരു കണക്ഷൻ ഉണ്ടാകാറുണ്ടെന്നും ദിവ്യ ഉണ്ണി പറയുന്നു.
തന്റെ ഡാൻസ് സ്‌കൂളിൽ ചുരിദാർ നിർബന്ധമാണ് താനായിട്ട് കൊണ്ടുവന്ന നിയമമാണ്. അതുകൊണ്ട് താൻ തന്നെ നിയമങ്ങൾ തെറ്റിക്കാൻ പാടില്ലല്ലോയെന്നും ദിവ്യ ഉണ്ണി പറയുന്നു. കൂടുതലും ഇന്ത്യൻ വസ്ത്രങ്ങളാണ് ഉപയോഗിക്കുന്നത് ദിവ്യ ഉണ്ണി പറഞ്ഞു.