സ്റ്റൈല്‍മന്നനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത 2.o ബ്രഹ്മാണ്ഡ ഹിറ്റായി മാറിയിരിക്കുകയാണ്. ആദ്യദിവസം തന്നെ 70 കോടി രൂപ കളക്ഷന്‍ നേടിയ ചിത്രം മുതല്‍മുടക്ക് തിരിച്ചുപിടിച്ചുകഴിഞ്ഞു.
542 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. റിലീസിന് മുമ്ബുതന്നെ ചിത്രം 490 കോടി രൂപ നേടിയിരുന്നു.
ഡിസംബര്‍ മധ്യത്തോടെ ഷങ്കര്‍ തന്റെ അടുത്ത സിനിമയായ ഇന്ത്യന്‍ 2ന്റെ ചിത്രീകരണം ആരംഭിക്കുകയാണ്. കമല്ഹാസന് നായകനാകുന്ന സിനിമയില്‍ മമ്മൂട്ടി ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് സൂചനകള്‍.
ഒരു എന്കൌണ്ടര് സ്പെഷ്യലിസ്റ്റായി മമ്മൂട്ടി വന്നേക്കും എന്നാണ് അറിയുന്നത്.ദുല്‍ക്കര്‍ സല്മാന്, ചിമ്ബു എന്നിവര്‍ ഇന്ത്യന്‍ 2ന്റെ ഭാഗമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അനിരുദ്ധ് സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് രവിവര്‍മനാണ്.
അജയ് ദേവ്ഗണ്, അക്ഷയ് കുമാര്‍ ഇവരില്‍ ആരെങ്കിലുമായിരിക്കും പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുക. ഇന്ത്യന്‍ 2 താരത്യേന അധികം വി എഫ് എക്സ് ജോലികളൊന്നും ഇല്ലാത്ത ചിത്രമായിരിക്കും.