നിങ്ങള്‍ ശരിക്കും ദയയുള്ള മനുഷ്യനാണ്; അമ്മയെ കെട്ടിപിടിച്ചു ആശംസ അറിയിച്ച് മരുമക്കള്‍

302

അന്നും ഇന്നും അഭിനയ ലോകത്ത് സജീവമായി നിൽക്കുന്ന താരകുടുംബമാണ് മല്ലിക സുകുമാരന്റെ. ഇവരുടെ മക്കളും മരുമക്കളും സിനിമയുടെ പല ഭാഗങ്ങളിലായി പ്രവർത്തിക്കുന്നു. മല്ലികയുടെ അഭിനയം എടുത്ത് പറയേണ്ടത് തന്നെ. പകരം വയ്ക്കാനില്ലാത്ത അഭിനേത്രി തന്നെയാണ് മല്ലിക സുകുമാരൻ. ഇന്ന് മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവം ആണ് മല്ലിക.

Advertisements

കഴിഞ്ഞ ദിവസം ആയിരുന്നു മല്ലികയുടെ പിറന്നാൾ. പിറന്നാൾ ദിനത്തിൽ അമ്മയ്ക്ക് ആശംസ അറിയിച്ച് മക്കളും മരുമക്കളും എത്തി. ഇന്ദ്രജിത്തും പൃഥ്വിരാജും അമ്മയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് ആശംസ അറിയിച്ചു. ഇതിന് താഴെ നിരവധി പേരാണ് ആശംസ അറിയിച്ചത്.

ഇതിൽ പൂർണ്ണിമയും സുപ്രിയയും പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അമ്മയെ കെട്ടിപിടിച്ചു നിൽക്കുന്ന ഫോട്ടായാണ് പൂർണ്ണിമ പങ്കുവെച്ചത് ഒപ്പം”ഹാപ്പി ബർത്ത് ഡേ അമ്മ. ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുക. എക്കാലവും ജ്ഞാനിയും നർമവും ഉണ്ടായിരിക്കട്ടെ’ എന്നും താരം കുറിച്ചു.

‘പ്രിയപ്പെട്ട അമ്മയ്ക്ക് പിറന്നാൾ ആശംസകൾ. നിങ്ങൾ ശരിക്കും ദയയുള്ള മനുഷ്യനാണ്. ഒരുപാട് ആയുസും നല്ല ആരോഗ്യവും തന്ന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’ എന്നാണ് സുപ്രിയ കുറിച്ചത്. അമ്മയ്‌ക്കൊപ്പം ഉള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് സുപ്രിയയും എത്തിയത്.

also read
കൂളിംഗ് ഗ്ലാസ് വെച്ച് മാസ് ലുക്കില്‍ മമ്മൂട്ടി ; മെഗാസ്റ്റാറിന്റെ പുതിയ ചിത്രം വരുന്നു

Advertisement